For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കായത്തിന്റെ ഔഷധഗുണങ്ങള്‍

By Super
|

കായം അഥവാ പെരുങ്കായത്തിന് ഇന്ത്യന്‍ അടുക്കളകളില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്, വിഭവങ്ങളില്‍ പെരുങ്കായം ചേര്‍ക്കുന്നതോടെ സംജാതമാകുന്ന കൊതിയൂറും ഗന്ധം അവയുടെ രുചിക്ക് പകിട്ടേകുന്നു. പരിപ്പ് കറി സാമ്പാര്‍ പോലുള്ള പച്ചക്കറി വിഭവങ്ങളിലാണ് പെരുങ്കായം കൂടുതലായും ഉപയോഗിക്കുക.. കറിക്കൂട്ടുകളിലും അച്ചാറുകളിലും ഒഴിച്ചുകൂടാനാവാത്ത വസ്തുകൂടിയാണ് കായം.

വലിയ ഔഷധഗുണവും കൂടിയുള്ള വസ്തുവാണ് കായം എന്നത് സുപ്രസിദ്ധമാണ്. വായുകോപം, ദഹനക്കേട്, അണുബാധ എന്നിവക്കെതിരെയുള്ള ഉത്തമൗഷധമാണ് എന്നതിന് പുറമെ വയറിളക്കമരുന്നായും ഇത് ഉപയോഗിക്കാറുണ്ട്. നാഡീ ഉത്തേജനത്തിനും, കഫക്കെട്ടിനും, വേദനസംഹാരിയായും കായം ഉപയോഗിക്കുന്നു.


കായത്തിന്റെ ചില ഔഷധഗുണങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

പുരാതനകാലം മുതലേ ദഹനക്കുറവിനുള്ള മരുന്നായി കായം ഉപയോഗിച്ചുവരുന്നുണ്ട്. ആമാശയപ്രശ്‌നങ്ങള്‍, ഗ്യാസ്, വിരശല്യം, വായുകോപം, ഇറിറ്റബിള് ബോവെള്‍ സിന്‍ഡ്രോം എന്നിവ തടയുന്നതിന് കായത്തിന്റെ ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫഌമേറ്ററി കഴിവുകൊണ്ടാവും. അരക്കപ്പ് വെള്ളത്തില്‍ അല്‍പം കായംകലക്കി കുടിക്കുന്നത് ദഹനക്കുറവിന് ദ്രുതശമനമുണ്ടാക്കും.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

സന്ധിവേദന, ക്രമരഹിതമായ ആര്‍ത്തവം, ഡിസ്‌മെനേറിയ തുടങ്ങിയ ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അത്യുത്തമമാണ് കായം. വെള്ളപ്പോക്ക് കാന്‍ഡിഡ പോലുള്ള അസുഖങ്ങള്‍ക്കും കായം ഉത്തമമാണ്.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

പുരുഷവന്ധ്യത പരിഹരിക്കാനും കായം സഹായിക്കും. ലൈംഗികതാല്‍പര്യക്കുറവിനുള്ള ഔഷധം കുടുയാണ് കായം.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരമായി കായം ഉപയോഗിക്കാറുണ്ട്. ശ്വാസോഛാസ നിരക്ക് വര്‍ധിപ്പിക്കാനും ശ്വാസകോശങ്ങളെ വികസിപ്പിക്കാനും ഇത് സാഹായകമാണന്ന്. കഫക്കെട്ട്് ഒഴിവാക്കാനും ഇത് അത്യുത്തമമാണ്. ഇഞ്ചിയും തേനും ചേര്‍ത്ത് കായം കലക്കി കുടിക്കുക. കഫസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും ചുമക്കും പരിഹാരമത്രേ ഈ ദിവ്യൗഷധം. ബ്രോങ്കൈറ്റിസ് ആസ്തമ പോലുള്ള അസുഖങ്ങളും ഇത് പരിഹരിക്കും.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

ഡയബറ്റിസ് ചികിത്സക്ക് കായം ഉപയോഗിക്കാറുണ്ട്്. പാന്‍ക്രിയാറ്റിക് ഗ്രന്ഥികളെ കുടുതല്‍ ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കാന്‍ ഇത് പ്രേരിപ്പിക്കും. അങ്ങനെ രക്തസമ്മര്‍ദ്ധനില താഴ്്ത്തുന്നതിന് സഹായിക്കുന്നു. രക്തസമ്മര്‍ദ്ധം കുറക്കുന്നതിന് പാവക്കക്കൊപ്പം കായം ചോര്‍ത്ത് പാകം ചെയ്ത് കഴിക്കുക.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തില്‍ അടങ്ങിയിരിക്കുന്ന കൌമാറിന്‍സ് രക്തക്കിന്റെ കട്ടി കുറക്കുകയം രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ഇതിന്റെ കഴിവ് മൂലം ട്രൈഗ്ലിസറിഡ്‌സ് അധികരിക്കുന്നുത് തടയുകയും കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ധവും കുറക്കുകയും ചെയ്യുന്നു.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

നാഡികളെ ഉത്തേജിപ്പിക്കാനുള്ള ഇതിനുള്ള കഴിവ്, മൂലം ഹിസ്റ്റീരിയ, മോഹാലസ്യം, കോച്ച്ിപ്പിടിത്തം പോലുള്ള നാഡിസംബന്ധമായ അസുഖങ്ങള്‍ക്ക് ഉത്തമൗഷധമാക്കി കായത്തെ മാറ്റുന്നു.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായം വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് മൈഗ്രയിനും തലവേദനക്കും നല്ലതാണ്. നാരങ്ങവെള്ളത്തില്‍ ഒരു കഷ്ണ്ം കായം കലക്കി കുടിച്ചു നോക്കൂ. വേദന പമ്പ കടക്കുന്നത് കാണാം.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

കറുപ്പ് തീറ്റയില്‍ നിന്ന് മോചിതനാവാന്‍ പ്രതിരോധമരുന്നായി കായം ഉപയോഗിക്കാം.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

ശക്തമായ ആന്റി ഓക്‌സിഡന്റ് കൂടിയായ കായം ശരീരകോശങ്ങളെ സ്വതന്ത്യ മൂലധാതുക്കളില്‍ നിന്നു തടയുന്നു. കായം അനാവശ്യ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ആന്റി കാര്‍സിനേജെനിക് ആണെുന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കായത്തിന്റെ ഔഷധഗുണങ്ങള്‍

കായത്തിന്റെ ഔഷധഗുണങ്ങള്‍

ചര്‍മസംരക്ഷ മരുന്നുകളിലെ മുഖ്യ വസ്തുവാണ് കായം . ഇവ വാങ്ങിക്കൂട്ടുന്നതിന് പകരം നിങ്ങള്‍ കായം നേരിട്ടാ ചര്‍മത്തില്‍ പ്രയോഗിച്ച് നോക്കൂ. നിങ്ങള്‍ക്ക് അദ്ഭുതങ്ങ്ള്‍ ദര്‍ശിക്കാം.

Read more about: food ഭക്ഷണം
English summary

Food, Health, Body, Gas, Hing, Digestion, Infection, ഭക്ഷണം, ആരോഗ്യം, ശരീരം, കായം, ഗ്യാസ്, ദഹനം,അണുബാധ,

Asafoetida, popularly known as hing, has its unique place in Indian cuisine. When cooked with other spices, the strong pungent smell of hing adds a mysterious flavour to dishes.
X
Desktop Bottom Promotion