For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുകെണ്ണയ്ക്കു ഗുണങ്ങള്‍ പലത്

|

കടുകെണ്ണ പലയിടങ്ങളിലും പാചകത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും മിക്കവാറും പേര്‍ക്ക് ഇതിന്റെ രുചി പിടിച്ചെന്നു വരില്ല.

പാചകത്തിനു മാത്രമല്ല, ദേഹത്തു പുരട്ടാനും കടുകെണ്ണ നല്ലതു തന്നെയാണ്.

കടുകെണ്ണയുടെ ആരോഗ്യവശങ്ങള്‍ അറിയേണ്ടേ,

Mustard Oil

വിശപ്പില്ലായ്മ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കടുകെണ്ണ. ഇത് ദഹനരസങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഇതുവഴി നല്ല ദഹനമുണ്ടാകും. വിശപ്പു വര്‍ദ്ധിക്കും. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ മാറുകയും ചെയ്യും.

ചുമയ്ക്കും കോള്‍ഡിനും ഇത് നല്ലതാണ്. കടുകെണ്ണ ശരീരത്തിനു ചൂടു നല്‍കും. ഇതുകൊണ്ടു തന്നെ നെഞ്ചില്‍ കടുകെണ്ണ തേച്ചു തടവുന്നത് കഫക്കെട്ടു പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും സഹായിക്കും.

്‌വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അകലുന്നതിനും കടുകെണ്ണ നല്ലതു തന്നെ. ഇത് വയറിലെ ആവരണങ്ങള്‍ക്ക് സംരക്ഷണം നല്‍കും.

നല്ലൊരു സണ്‍സ്‌ക്രീന്‍ കൂടിയാണ് കടുകെണ്ണ. ഇത് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കും. സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റുകയും ചെയ്യും.

കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കടുകെണ്ണ. ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ നില നിര്‍ത്താനും ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും.

ഫംഗസ്, ബാക്ടീരിയ അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്ന കൂടിയാണ് കടുകെണ്ണ. ഇതു മാത്രമല്ല, ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ഇത് സഹായിക്കും.

വാതം പോലുള്ള രോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത്. ഇത് ശരീരത്തിന് ചൂടു നല്‍കുന്നതു തന്നെ കാരണം. ശരീര വേദന കുറയ്ക്കാനും ശരീരത്തിന് ചൂടു നല്‍കാനും കടുകെണ്ണ നല്ലതാണ്.

Read more about: health ശരീരം
English summary

Body, Mustard oil, Infection, Arthritis, Skin Cancer, ശരീരം, ആരോഗ്യം, കടുകെണ്ണ, അണുബാധ, സ്‌കിന്‍ ക്യാന്‍സര്‍,

Most of us must be shocked at the idea that mustard oil can have health benefits. One thing is for sure, mustard oil is out of favour with modern dieticians and nutritionists. However, this traditional cooking oil has been used for ages. Have you ever wondered why our grandmothers did not have heart attacks at 40? Even when they never cooked with heart healthy oils like olive oil.
Story first published: Saturday, May 4, 2013, 16:29 [IST]
X
Desktop Bottom Promotion