For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈലാഞ്ചിയുടെ ആരോഗ്യവിശേഷങ്ങള്‍

By Super
|

ഇന്ത്യയില്‍ പൊതുവെ മെഹന്ദി എന്ന പേരിലാണ് മൈലാഞ്ചി അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണിത്. ഉത്സവവേളകളിലും, വിവാഹസമയത്തും കൈകളില്‍ നിറം നല്കാന്‍ മൈലാഞ്ചി ഉപയോഗിക്കുന്നു. വിശുദ്ധിയും, ഈശ്വരഭക്തിയും വെളിവാക്കുന്ന മൈലാഞ്ചിയെ ഉത്തരേന്ത്യയില്‍ സ്ത്രീകളുടെ 'സാത്ത് ശൃംഗാറിന്‍റെ' ഭാഗമായി പരിഗണിക്കുന്നു.

കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലുള്ള മൈലാഞ്ചി ഉപയോഗിച്ചാല്‍ ചുവപ്പ്, ബ്രൗണ്‍ നിറങ്ങളാണ് ലഭിക്കുക. ചര്‍മ്മത്തില്‍ ചിത്രങ്ങള്‍ വരയ്ക്കാനും തലമുടിയുടെ നരച്ച നിറം മാറ്റാനും മൈലാഞ്ചി ഉപയോഗിച്ചുവരുന്നു. ഒട്ടേറെ ആരോഗ്യ, ഔഷധഗുണങ്ങളുള്ളതാണ് മൈലാഞ്ചി.

മൈലാഞ്ചിയുടെ ഇലയുടെ പേസ്റ്റും, ഇലയും, പൊടിയും ഏറെ ഉപയോഗങ്ങളുള്ളതാണ്. അത്തരം ചില ഉപയോഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. തണുപ്പ്

1. തണുപ്പ്

ശരീരത്തിന് തണുപ്പ് നല്കാന്‍ കഴിയുന്ന ഘടകങ്ങള്‍ മൈലാഞ്ചിയിലുണ്ട്. അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന കുരുക്കളെ തടയാന്‍ മൈലാഞ്ചി ഉപയോഗിക്കാം. മൈലാഞ്ചി ഇല അരച്ച് തിണര്‍ത്ത ഭാഗങ്ങളില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇത് കഴുകിക്കളയുക. ക്രമേണ പ്രശ്നം പരിഹരിക്കപ്പെടും. ശരീരത്തിലെ അമിതമായ ചൂടിനും മൈലാഞ്ചി പ്രതിവിധിയാണ്. രാത്രി കിടക്കുമ്പോള്‍ മൈലാഞ്ചി ഇല അരച്ച് പാദങ്ങളില്‍ തേച്ചാല്‍ ശരീരത്തിലനുഭവപ്പെടുന്ന അമിതമായ ചൂട് കുറയ്ക്കാം.

2. കേശസംരക്ഷണം

2. കേശസംരക്ഷണം

മിക്കവാറും എല്ലാ വിധത്തിലുമുള്ള കേശസംബന്ധമായ പ്രശ്നങ്ങള്‍ക്കും മികച്ച പരിഹാരമാണ് മൈലാഞ്ചി. പൊടിയായോ, പേസ്റ്റായോ ഇത് ഉപയോഗിക്കാം. ആഴ്ചയില്‍ ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയില്‍ തേച്ചാല്‍ താരനെ തുരത്തുകയും, മുടിക്ക് മൃദുത്വവും, തിളക്കവും ലഭിക്കുകയും ചെയ്യും. തലമുടിയുടെ നരയ്ക്കല്‍ മാറ്റാനും മൈലാഞ്ചി ഉത്തമമാണ്. മൈലാഞ്ചി തേക്കുന്നത് വഴി മുടിക്ക് ഭംഗി ലഭിക്കും.

3. പൊള്ളല്‍

3. പൊള്ളല്‍

പൊള്ളലിന് മികച്ച ഔഷധമായാണ് മൈലാഞ്ചി പരിഗണിക്കുന്നത്. മൈലാഞ്ചിയുടെ തണുപ്പ് നല്കാനുള്ള കഴിവാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. പൊള്ളലേറ്റ ഭാഗത്ത് മൈലാഞ്ചി പുരട്ടിയാല്‍ വേദനയ്ക്ക് കുറവ് ലഭിക്കും.

4. വേദനസംഹാരി

4. വേദനസംഹാരി

തലവേദനക്ക് ശമനം നല്കാനും മൈലാഞ്ചി ഉപയോഗിക്കാം. തണുപ്പ് നല്കാനുള്ള മൈലാഞ്ചിയുടെ കഴിവാണ് ഇതിന് സഹായിക്കുന്നത്. മൈലാഞ്ചി ഇലയോ, നീരോ നെറ്റിയില്‍ തേച്ചാല്‍ കടുത്ത തലവേദനയ്ക്ക് ശമനം കിട്ടും. സ്ഥിരമായി ഉപയോഗിച്ചാല്‍ മൈഗ്രേയ്നും പരിഹരിക്കാം. ആസ്പിരിന് ഒരു പകരക്കാരനായി മൈലാഞ്ചിയെ ഉപയോഗിക്കാം.

5. കരളിന് തുണ

5. കരളിന് തുണ

മഞ്ഞപ്പിത്തം പോലുള്ള കരള്‍ രോഗങ്ങള്‍ക്ക് മൈലാഞ്ചി ഒരു ഔഷധമാണ്. പലപ്പോഴും മഞ്ഞപ്പിത്തം ചികിത്സിച്ച് ഭേദമാക്കാനാവാത്ത സ്ഥിതിയിലെത്തും. ആ സമയത്ത് ദോഷഫലങ്ങളില്ലാത്ത ഒരു ആയുര്‍വേദ മാര്‍ഗ്ഗമായി മൈലാഞ്ചി ഉപയോഗിക്കാം.

6. ക്ഷയം

6. ക്ഷയം

ടി.ബി അഥവാ ക്ഷയത്തിന് പ്രതിവിധിയായി മൈലാഞ്ചി ഉപയോഗിക്കാം. എന്നാല്‍ ഒരു ഡോക്ടറെ കണ്ട് ഉപദേശമാരാഞ്ഞതിന് ശേഷം വേണം ഇത് ഉപയോഗിക്കാന്‍.

ഫംഗസിനെയും, ബാക്ടീരിയയെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ് മൈലാഞ്ചി. ഒരു ചെറിയ സുഗന്ധവുമുള്ള മൈലാഞ്ചി മുടിവളര്‍ച്ചയ്ക്കും നല്ലതാണ്. മൈലാഞ്ചിയുടെ ഇല മാത്രമല്ല തൊലിയും ആരോഗ്യത്തിന് നല്ലതാണ്. മതാചാരങ്ങളില്‍ ഉപയോഗിക്കുന്നതിനൊപ്പം ആയുര്‍വേദത്തിലും ഒരു പ്രമുഖ സ്ഥാനമുള്ള മൈലാഞ്ചിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്.

Read more about: health ആരോഗ്യം
English summary

Health-Benefits-Henna-Leaves

Henna or commonly known as Mehendi in India is a common Ayurvedic herb. It is used for drawing designs on hands by women during festivals and marriages. It is considered very holy and pious and is an important part of the “Saath Shringaar” of Women.
X
Desktop Bottom Promotion