For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൈക്കിള്‍ ചവിട്ട് ആരോഗ്യം നല്‍കും

|

പണ്ടുകാലത്ത് സൈക്കിളായിരുന്നു പ്രധാന വാഹനം. ഇത് കാലം ചെല്ലുന്തോറും ബൈക്കിലേയ്ക്കും കാറിലേയ്ക്കുമെല്ലാം മാറുകയും ചെയ്തു. ഇപ്പോള്‍ മിക്കവാറും കുട്ടികള്‍ക്കുള്ള വെറും വിനോദമായി ഇത് ഒതുങ്ങിത്തുടങ്ങിയിരിയ്ക്കുന്നു.

സഞ്ചരിക്കാനുള്ള ഒരു വാഹനമെന്നതിലുപരി, നല്ലൊരു വ്യായാമോപാധിയാണ് സൈക്കില്‍ ചവിട്ടുന്നത്. ഹൃദയത്തിനും കാലുകളിലെ മസിലുകള്‍ക്കുമെല്ലാം ഇത് ഗുണം ചെയ്യും.

ശരീരത്തിനു മാത്രമല്ല, മനസിനും ആരോഗ്യം നല്‍കുന്ന ഒന്നാണ് സൈക്കിളിംഗ്. ദേഷ്യം വരുമ്പോള്‍ സൈക്കിളുമെടുത്ത് ഒന്നു കറങ്ങിനോക്കൂ, വ്യത്യാസം തിരിച്ചറിയാം.

സൈക്കിള്‍ ചവിട്ടുന്നുതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെന്തെന്നറിയൂ,

ഹൃദയം

ഹൃദയം

ഹൃദയാരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ് സൈക്കിള്‍ ചവിട്ടുന്നത്. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

വ്യായാമം

വ്യായാമം

നല്ലൊരു വിനോദവും ഒപ്പം വ്യായാമവും കൂടിയാണ് സൈക്കിളിംഗ്. സഞ്ചരിയ്ക്കാനുള്ള സമയം ലാഭിയ്ക്കാം, ഒപ്പം വ്യായാമവുമാകും.

മസിലുകള്‍

മസിലുകള്‍

കാല്‍, പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്താന്‍ സൈക്കിള്‍ സവാരി നല്ലതാണ്. ഇത് മസിലുകളുടെ ബലവും ശക്തിയും വര്‍ദ്ധിപ്പിയ്ക്കും.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊന്നാന്തരം വ്യായാമമാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കും.

സ്റ്റാമിന

സ്റ്റാമിന

ശരീരത്തിന്റെ സ്റ്റാമിനയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിയ്ക്കുവാന്‍ സൈക്കിളിംഗിനു കഴിയും.

കാര്‍ഡിയോവാസ്‌കുലാര്‍ ഫിറ്റ്‌നസ്

കാര്‍ഡിയോവാസ്‌കുലാര്‍ ഫിറ്റ്‌നസ്

കാര്‍ഡിയോവാസ്‌കുലാര്‍ ഫിറ്റ്‌നസ് വര്‍ദ്ധിപ്പിയ്ക്കുവാന്‍ സൈക്കിളിംഗിന് കഴിയും. ഇത് ശരീരത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തുവാന്‍ സഹായിക്കും.

കാലുകള്‍ക്ക് രൂപഭംഗി

കാലുകള്‍ക്ക് രൂപഭംഗി

കാലുകളിലെ കൊഴുപ്പു നീക്കി കാലുകള്‍ക്ക് രൂപഭംഗി നല്‍കുവാനും സൈക്കിളിംഗ് സഹായിക്കുന്നു.

English summary

Health Benefits Cycling

Often we see people from young kids to working professionals, going on bikes on the roads. Many health conscious people ride a cycle just to stay fit and healthy,
Story first published: Tuesday, November 26, 2013, 6:43 [IST]
X
Desktop Bottom Promotion