For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറ്റിലയുടെ ഔഷധ ഗുണങ്ങള്‍

By Super
|

മരങ്ങളിലും മറ്റും പടര്‍ന്ന്‌ കയറുന്ന നേര്‍ത്ത വള്ളിച്ചെടിയായ വെറ്റിലയുടെ ഉപയോഗം രണ്ടായിരം വര്‍ഷത്തിനും മുമ്പേ തുടങ്ങിയതാണെന്ന്‌ ശ്രീലങ്കയിലെ പുരാതന ചരിത്രപുസ്‌തകമായ മാഹാവാസ്‌മയില്‍ സൂചിപ്പിക്കുന്നു. (ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നായ പാലിയിലാണ്‌ ഈ പുസ്‌തകം എഴുതപ്പെട്ടിട്ടുള്ളത്‌). ഇന്ത്യയില്‍ പണ്ടു തൊട്ടേ ആതിഥി സത്‌കാരത്തിന്റെ ഭാഗമാണ്‌ വെറ്റില കൂട്ട്‌.

വെറ്റില ചെടിക്ക്‌ ഹൃദയാകൃതിയിലുള്ള ലോലമായ തിളങ്ങുന്ന നീണ്ട തണ്ടോടു കൂടിയ മുനയുള്ള ഇലകളാണുള്ളത്‌. ഇന്ത്യയില്‍ സാധാരണയായി തമിഴ്‌നാട്‌, മധ്യപ്രദേശ്‌, പശ്ചിമബംഗാള്‍, ഒറീസ്സ എന്നിവിടങ്ങളിലാണ്‌ വെറ്റില കൃഷിചെയ്യുന്നത്‌. പുരാതന കാലത്ത്‌ വെറ്റില സുഗന്ധ ഉദ്ദീപന ഔഷധമായും വായുക്ഷോഭത്തിനുള്ള മരുന്നായും ഉപയോഗിച്ചിരുന്നു. രക്തസ്രാവം നിര്‍ത്താന്‍ ഇത്‌ ഉപയോഗിക്കാറുണ്ട്‌. ലൈംഗിക തൃഷ്‌ണ ഉയര്‍ത്താനും ഇവ സഹായിക്കും. വെറ്റില വിവിധ തരം വീട്ടു മരുന്നുകളിലെ സാധാരണ ഘടകമാണ്‌.

വെറ്റിലയുടെ ആരോഗ്യ ഗുണങ്ങള്‍

മൂത്ര തടസ്സം

മൂത്ര തടസ്സം

വെറ്റില നീരിന്‌ മൂത്രത്തിന്റെ ഉത്‌പാദനം കൂട്ടാനുള്ള കഴിവുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. വെറ്റില നീര്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ മൂത്ര തടസ്സം മാറുന്നതിനും മൂത്രത്തിന്റെ ഉത്‌പാദനം കൂടുന്നതിനും സഹായിക്കും.

ആന്റി -ഓക്‌സിഡന്റ്‌

ആന്റി -ഓക്‌സിഡന്റ്‌

വെറ്റില സത്തയ്‌ക്ക്‌ ബിഎച്ച്‌ടി( ബ്യൂട്ടെലേറ്റഡ്‌ ഹൈഡ്രോക്‌സില്‍ ടൊലീന്‍) യെക്കാള്‍ സ്വതന്ത്ര-റാഡിക്കലിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്നാണ്‌ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌.

 വീക്കം

വീക്കം

വാതം, വൃഷണങ്ങളിലുണ്ടാകുന്ന വീക്കം എന്നിവയ്‌ക്കുള്ള നാടന്‍ പ്രതിവിധിയാണ്‌ വെറ്റില.

വ്രണമുള്ള ഭാഗത്ത്‌ ആവണക്കെണ്ണ പുരട്ടിയ ഇളം ചൂടുള്ള വെറ്റില ഇടുക. വ്രണം പൊട്ടി ചലം പുറത്തു പോകുന്നതിന്‌ ഇത്‌ സഹായിക്കും. ഓരോ മണിക്കൂറിടവിട്ടും ഇല മാറ്റി കൊണ്ടിരിക്കണം.

നടു വേദന

നടു വേദന

വെറ്റില നീരും ശുദ്ധീകരിച്ച വെള്ളിച്ചണ്ണ പോലുള്ള ഏതെങ്കിലും എണ്ണയും ചേര്‍ത്തുള്ള കുഴമ്പ്‌ പുരട്ടുന്നത്‌ നടുവേദനയ്‌ക്ക്‌ പെട്ടന്ന്‌ ശമനം നല്‍കും

മുലപ്പാല്‍

മുലപ്പാല്‍

മുലയൂട്ടുന്ന സമയത്ത്‌ വെറ്റില നീര്‌്‌ എണ്ണയില്‍ ചേര്‍ത്ത്‌ സ്‌തനങ്ങളില്‍ പുരട്ടുന്നത്‌ മുലപ്പാല്‍ കൂടുതല്‍ ചുരത്താന്‍ സഹായിക്കും.

ശ്വസന രോഗങ്ങള്‍

ശ്വസന രോഗങ്ങള്‍

ചുമ, ശ്വസനതടസ്സം തുടങ്ങി ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്ക്‌ വെറ്റില നല്ലൊരു ഔഷധമാണ്‌. കടുകെണ്ണയില്‍ മുക്കി ചൂടാക്കിയ വെറ്റില നെഞ്ചില്‍ വയ്‌ക്കുന്നത്‌ ശ്വസന പ്രശ്‌നങ്ങള്‍ക്ക്‌ ആശ്വാസം നല്‍കും. വെറ്റില പഴം ചതച്ച്‌ തേനില്‍ ചേര്‍ത്ത കഴിക്കുന്നത്‌ ചുമയക്ക്‌ ആശ്വാസം നല്‍കും.

പ്രമേഹം

പ്രമേഹം

പ്രമേഹത്തെ പ്രതിരോധിക്കാനുള്ള കഴിവ്‌ വെറ്റിലയ്‌ക്കുണ്ടെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌

നാഡി തളര്‍ച്ച

നാഡി തളര്‍ച്ച

വെറ്റില നീര്‌ ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ നാഡി വേദന, നാഡി തളര്‍ച്ച എന്നിവയ്‌ക്ക്‌ ആശ്വസം നല്‍കും

തലവേദന

തലവേദന

വേദനകുറയ്‌ക്കുന്നതിനും തണുപ്പ്‌ നല്‍കുന്നതിനുമുള്ള ഗുണങ്ങള്‍ വെറ്റിലയ്‌ക്കുണ്ട്‌. ശക്തമായ തലവേദനയ്‌ക്ക്‌ വെറ്റില പുറമെ ഉപയോഗിക്കുന്നത്‌ ആശ്വാസം നല്‍കും.

മലബന്ധം

മലബന്ധം

വെറ്റില ഞെട്ട്‌ ആവണക്കെണ്ണയില്‍ മുക്കി മലദ്വാരത്തില്‍ വയ്‌ക്കുന്നത്‌ മലബന്ധം പെട്ടന്ന്‌ മാറാന്‍ സഹായിക്കും.

മുറിവുകള്‍

മുറിവുകള്‍

വെറ്റില നീര്‌ മുറിവുകളില്‍ പുരട്ടി വെറ്റില കൊണ്ടു തന്നെ കെട്ടിവെച്ചാല്‍ 2-3 ദിവസത്തിനുള്ളി ഭേദമാകും.

Read more about: health ആരോഗ്യം
English summary

Health Benefits Of Beetal Leaf

From ancient times, the betel leaf has been used as an aromatic stimulant and anti-flatulent. It arrests secretion or bleeding and also serves as an aphrodisiac. It is used in several common household remedies:
 
 
X
Desktop Bottom Promotion