For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദനയ്ക്ക് ചില കാരണങ്ങള്‍

|

ജീവിതത്തില്‍ ഒരിക്കല്‍ പോലും തലവേദനയനുഭവപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. തലവേദനയില്‍ തന്നെ മൈഗ്രേയ്ന്‍ പോലുള്ള വകഭേദങ്ങളുമുണ്ട്.

തലവേദനയ്ക്ക് ശാരീരികവും മാനസികവുമായ കാരണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങളും തലവേദനയ്ക്കു കാരണമാകാറുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചും തലവേദനയുണ്ടാക്കുന്ന മറ്റു ചില ഘടകങ്ങളെക്കുറിച്ചും അറിയേണ്ടേ,

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

ചീസ് സാധാരണ ഗതിയില്‍ തലവേദയുണ്ടാക്കില്ല. എന്നാല്‍ പഴകുന്തോറും ഇതിലുള്ള തയാമിന്റെ അളവു വര്‍ദ്ധിക്കുന്നു. ഇത് തലവേദനയ്ക്കു കാരണമാവുകയും ചെയ്യും.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

മദ്യപാനവും തലവേദനയ്ക്കു കാരണമാകുന്നു. മദ്യം ശരീരത്തിലെ ജലാംശം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് തലച്ചോറിലെ കോശങ്ങളിലെ ഈര്‍പ്പം കുറയാന്‍ ഇടയാക്കും. തലവേദനയുണ്ടാവുകയും ചെയ്യും.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

സോസേജുകള്‍, ഫ്രോസണ്‍ ഭക്ഷണങ്ങള്‍ എന്നിവ തലവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇവയിലെ നൈട്രേറ്റുകളാണ് ഇതിന് കാരണമാകുന്നത്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

സോയ ഉല്‍പന്നങ്ങളും തലവേദനയുണ്ടാക്കുന്നവ തന്നെയാണ്. ഇതിലെ ഫീനൈലീഥൈലമീന്‍ എന്ന ഘടകമാണ് കാരണം. പാല്‍ സോയ ചങ്‌സ്, ബ്രെഡ് എന്നിവയില്‍ ഈ ഘടകം അടങ്ങിയിട്ടുണ്ട്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

നട്‌സിലും ഫീനൈലീഥൈലമീന്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് നിലക്കടലയില്‍. ചിലര്‍ക്ക് നട്‌സ് അലര്‍ജിയുണ്ടാക്കുന്നതിന്റെ കാരണവും ഇതു തന്നെ.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

ആപ്പിള്‍ പോലെ ചുവന്ന നിറത്തിലുള്ള ചില ഫലവര്‍ഗങ്ങളില്‍ ടാനിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയുണ്ടാക്കുന്ന ഒരു ഘടകമാണ്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

എംഎസ്ജി, അജിനോമോട്ടോ എന്നിവ തലവേദയുണ്ടാക്കുന്ന ഘടകങ്ങളാണ്. ഇന്‍സ്റ്റന്റ് നൂഡില്‍സ്, സൂപ്പ് എന്നിവയില്‍ ഇത്തരം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

വെയിലും ചൂടും ചിലര്‍ക്ക് തലവേദനയുണ്ടാക്കും. എന്നാല്‍ ചിലര്‍ക്കാവട്ടെ, കാര്‍മേഘവും ഇരുണ്ട അന്തരീക്ഷവുമാകും തലവേദനയുണ്ടാക്കുക.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

ടിവി, കമ്പ്യൂട്ടര്‍ എന്നിവ കൂടുതല്‍ സമയം നോക്കിയിരിക്കുന്നതും തലവേദനയ്ക്കു കാരണമാകുന്നു.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

ഇടവിടാതെയുള്ള വായനയും ചിലരില്‍ തലവേദനയുണ്ടാക്കും.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

കൂടുതല്‍ നേരം യാത്ര ചെയ്യുന്നത് ചിലര്‍ക്കെങ്കിലും തലേവദനയുണ്ടാക്കുന്ന ഒരു ഘടകമാണ്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

ഉച്ചത്തിലുള്ള പാട്ടും ബഹളവുമെല്ലാം ചിലരില്‍ തലവേദനയുണ്ടാക്കും. ചിലര്‍ക്ക് ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നതും തലവേദനയുണ്ടാക്കും.

തലവേദനയ്ക്ക് ചില കാരണങ്ങള്‍

തലവേദനയ്ക്ക് ചില കാരണങ്ങള്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയും തലവേദനയുണ്ടാക്കുന്ന ഘടകങ്ങള്‍ ത്‌ന്നെയാണ്.

Read more about: headache തലവേദന
English summary

Health, Migraine, Computer, Food, Tension, Reading, Alcohol, തലവേദന, മൈഗ്രേയ്ന്‍, സ്‌ട്രെസ്, ടെന്‍ഷന്‍, ഭക്ഷണം, വായന, ടിവി, കമ്പ്യൂട്ടര്‍, മദ്യം

If you have been having these headaches from some time, you will be able to tell what sets them off. People have different triggers for migraine. For some people, loud music can start off a headache. Others might have foods that trigger off migraine headaches. It depends on your constitution and how your body reacts to certain exposures.
 
 
Story first published: Wednesday, May 8, 2013, 12:37 [IST]
X
Desktop Bottom Promotion