For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്.ഐ.വി പ്രാരംഭ ലക്ഷണങ്ങള്‍

By Super
|

എച്ച്.ഐ.വി അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്ന ഒരു രോഗമാണ്. മാരകമായ ഈ രോഗം എളുപ്പം പടര്‍ന്ന് പിടിക്കുന്നു. എയ്ഡ്സിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് തുടക്കത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്താന്‍ സഹായിക്കും. എയ്ഡ്സ് തിരിച്ചറിയാനുള്ള പരിശോധന അല്പം വിഷമമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇന്ന് പല വഴികള്‍ ഇതിനായി ലഭ്യമാണ്.

സര്‍ക്കാരിന്‍റെ ആരോഗ്യ കേന്ദ്രങ്ങളില്‍ എയ്ഡ്സ് പരിശോധനക്ക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ രോഗികളുടെ വിവരങ്ങള്‍ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. രോഗം മാരകമാകാതിരിക്കാന്‍ തുടക്കത്തില്‍ തന്നെ ചികിത്സ ആവശ്യമാണ്. രോഗലക്ഷണങ്ങള്‍ രോഗത്തിന്‍റെ ഘട്ടവും, തീവ്രതയും അനുസരിച്ചാവും കാണുക. രോഗബാധയുള്ള ആളില്‍ നിന്നുള്ള ശരീരസ്രവങ്ങളിലൂടെ രോഗം പടരാനിടയാകുമെന്നതിനാല്‍ ചികിത്സ ഏറെ പ്രധാനമാണ്.

എയ്ഡ്സ് ബാധയുടെ ലക്ഷണങ്ങള്‍ വളരെ സാവധാനം വര്‍ഷങ്ങള്‍ കൊണ്ടേ പ്രത്യക്ഷപ്പെടൂ. നിങ്ങള്‍ക്ക് രോഗബാധയുണ്ടോ എന്ന് സംശയമുണ്ടെങ്കില്‍ സ്ഥിരീകരണത്തിനായി വൈദ്യസഹായം തേടാവുന്നതാണ്. എയ്ഡ്സിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ലോകം മുഴുവനും എല്ലാ വര്‍ഷവും എയ്ഡ്സ് ദിനാചരണം നടത്തിവരുന്നു. ഇതുവഴി രോഗത്തെക്കുറിച്ചും, കാരണങ്ങളെക്കുറിച്ചും, ചികിത്സകളെക്കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. എയ്ഡ്സ് ബാധ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

1. ശരീരഭാരം കുറയല്‍

1. ശരീരഭാരം കുറയല്‍

ശരീരഭാരത്തില്‍ പെട്ടന്ന് വ്യത്യാസങ്ങള്‍ സംഭവിക്കുകയും അകാരണമായി ശരീരഭാരം പെട്ടന്ന് കുറയുകയും ചെയ്താല്‍ അതൊരു ലക്ഷണമാണ്. രോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശരീരഭാരത്തില്‍ കാര്യമായ കുറവ് വരും. നിങ്ങളുടെ ശരീരത്തിന്‍റെ രോഗ പ്രതിരേധ ശേഷി കുറഞ്ഞു എന്നതാണിത് സൂചിപ്പിക്കുന്നത്.

2. ചുമ

2. ചുമ

പലപ്പോഴും അലര്‍ജിയായി തെറ്റിദ്ധരിക്കുന്ന വിധത്തില്‍ നിരന്തരമായ ചുമ വരുന്നത് എയ്ഡ്സിന്‍റെ ലക്ഷണങ്ങളിലൊന്നാണ്. സമയമേറുന്നതിനനുസരിച്ച് ഇത് കൂടുതല്‍ വഷളാകും.

3. നഖത്തിലെ മാറ്റം

3. നഖത്തിലെ മാറ്റം

എച്ച്.ഐ.വി ബാധ നഖത്തില്‍ മാറ്റം വരുത്തും. നഖത്തില്‍ വിള്ളലുകള്‍ വീഴുന്നതും നിറം മാറ്റമുണ്ടാകുന്നതും രോഗ ലക്ഷണമാണ്. ചിലപ്പോള്‍ തോന്നല്‍ മാത്രമാകാമെങ്കിലും ഇത്തരത്തില്‍ മാറ്റം കണ്ടാല്‍ വൈദ്യപരിശോധന തേടണം.

4. അമിതമായ ക്ഷീണം

4. അമിതമായ ക്ഷീണം

ദിവസം മുഴുവനും ക്ഷീണം അനുഭവപ്പെടുന്നത് എച്ച്.ഐ.വി ബാധയുടെ ലക്ഷണങ്ങളിലൊന്നാണ്. രോഗബാധയുടെ തുടക്കം മുതല്‍ ഈ പ്രശ്നം അനുഭവപ്പെടും.

5. പേശിവേദന

5. പേശിവേദന

സന്ധികള്‍ക്കും, പേശികള്‍ക്കും കടുത്ത വേദന അനുഭവപ്പെടുന്നത് എച്ച്.ഐ.വി യുടെ ലക്ഷണങ്ങളിലൊന്നാണ്. ലോക എയ്ഡ്സ് ദിനത്തില്‍ രോഗലക്ഷണങ്ങള്‍ സംബന്ധിച്ച ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

6. തലവേദന

6. തലവേദന

തലവേദന ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറുന്നത് എച്ച്.ഐ.വിയുടെ സൂചനയാകാം. എ.ആര്‍.എസിന്‍റെ (അക്യൂട്ട് റിട്രോ റൈവല്‍സിന്‍ഡ്രോം) ഒരു പ്രാരംഭ ലക്ഷണമാണ് തലവേദന.

7. ചര്‍മ്മത്തിലെ മാറ്റങ്ങള്‍

7. ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മത്തില്‍ തിണര്‍പ്പുകളുണ്ടാകുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍ എച്ച്.ഐ.വി ബാധയുടെ ഫലമായും ഇത് ഉണ്ടാകാം. ചര്‍മ്മത്തില്‍ പൊള്ളലേറ്റ പോലെയുള്ള പാടുകളും, ചെറിച്ചിലും അനുഭവപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാ വര്‍ഷവും ഡിസംബര്‍ 1 നാണ് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. 2013 ലെ എയ്ഡ്സ് ദിനത്തിന്‍റെ മുദ്രാവാക്യം എന്നത് 'പൂജ്യത്തിലേക്ക്..പൂജ്യം എച്ച്.ഐ.വി രോഗബാധ' എന്നതാണ്. ജനങ്ങളെ ബോധവത്കരിക്കാനായി എല്ലാ വര്‍ഷവും എയ്ഡ്സ് ദിനാചരണം എല്ലാ രാജ്യങ്ങളിലും സംഘടിപ്പിച്ചുവരുന്നു. എച്ച്.ഐ.വി സംബന്ധിച്ച സാങ്കേതിക വിവരങ്ങളും രേഖകളും മറ്റും ഇതിനായി പുറത്തിറക്കാറുണ്ട്. എച്ച്.ഐ.വിക്ക് ചികിത്സിക്കുകയല്ല അത് ബാധിക്കാതെ നോക്കുകയാണ് ജീവിതത്തിലെടുക്കേണ്ട പ്രധാന മുന്‍കരുതല്‍.

Read more about: health ആരോഗ്യം
English summary

food for good mood

HIV, also known as Human Immuno Deficiency Virus is a highly contagious disease, that could affect the immune system. When it comes to the deadly infection, it is a must to know the common symptoms, so that you can get it treated at the earliest.
X
Desktop Bottom Promotion