For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിന് കനം തോന്നുന്നുവോ?

|

വയറിന് കനം തോന്നുന്നുവെന്ന് പലരും പലപ്പോഴും പരാതിപ്പെടുന്നതു കാണാം. ഗ്യാസ് ഇതിനൊരു കാരണമാകാം, ചില തരം ഭക്ഷണങ്ങളും വയറ്റിന് കനമുണ്ടാക്കും.

വയറിന്റെ ആരോഗ്യത്തിനും ഇത്തരം ഭക്ഷണങ്ങള്‍ നല്ലതായെന്നു വരില്ല. വയറിന് കനം വരുത്തുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവയൊഴിവാക്കൂ,

പാസ്ത

പാസ്ത

പാസ്ത പലരും കഴിയ്ക്കുന്ന ഒരു ഭക്ഷ്യവിഭവമാണ്. പലപ്പോഴും കുട്ടികള്‍. എന്നാല്‍ വയറ്റിന് കനം തോന്നിക്കുന്ന ഒരു വിഭവമാണിത്.

ആപ്പിള്‍, പെയര്‍

ആപ്പിള്‍, പെയര്‍

ഫലവര്‍ഗങ്ങള്‍ പൊതുവെ പ്രശ്‌നമുണ്ടാക്കില്ലെങ്കിലും ആപ്പിള്‍, പെയര്‍ തുടങ്ങിയവയിലെ ഫ്രക്ടോസ് അളവ് വയറിന് കനം വരുത്തും. ഇത് ഒഴിവാക്കാന്‍ ഇവ കുറച്ചു വീതം കഴിയ്ക്കുക.

കോള

കോള

കോള പോലുള്ളവ ഗ്യാസും വയറിന് കനവും വരുത്തും ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.

മദ്യം

മദ്യം

മദ്യവും വയറ്റിന് കനം വരുത്തുന്ന ഒരു വസ്തുവാണ്. ഇതിന്റെ അസിഡിറ്റി തന്നെയാണ് കാരണം.

എനര്‍ജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകളും വയറ്റിന് കനം വരുത്തുന്നവ തന്നെ.

വ്യായാമം

വ്യായാമം

വ്യായാമം ഇതിനൊരു വഴിയാണ്. ദിവസവും വ്യായാമം ചെയ്യുക. ഇത ശാരീരിക ആരോഗ്യത്തിനും നല്ലതു തന്നെ.

തൈര്‌

തൈര്‌

വയറിന് കനം തോന്നുന്നതു കുറയാനുള്ള വഴിയാണ് തൈരു കഴിയ്ക്കുന്നത്. ഇത് ആരോഗ്യത്തിനും നല്ലതു തന്നെ.

നാരുകളടങ്ങിയ ഭക്ഷണങ്ങള്‍

നാരുകളടങ്ങിയ ഭക്ഷണങ്ങള്‍

നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതും വയറിന്റെ സുഖത്തിനു നല്ല്താണ്.

കുറേശെ വീതം കഴിയ്ക്കുക

കുറേശെ വീതം കഴിയ്ക്കുക

വലിച്ചു വാരി കഴിയ്ക്കാതെ കുറേശെ വീതം ഭക്ഷണം കഴിയ്ക്കുക. ഇതും വയറിനുണ്ടാകുന്ന കനം കുറയാന്‍ സഹായിക്കും.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് വയറിന് കനം തോന്നുവാന്‍ കാരണമാകും. ഇത് ശരീരത്തിലും വയറിനും വെള്ളം കെട്ടിനിര്‍ത്താന്‍ ഇട വരുത്തും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

Read more about: health ആരോഗ്യം
English summary

Food Cause Belly Float Remedy

There are a lot of foods which contain sodium, magnesium and other sort of elements which is not good for our intestinal system. Therefore, these types of foods which we are consuming for weight loss and to stay healthy are actually giving us another list of health problems, like belly bloating. If you want to get rid of belly bloat, then there are some foods for you to eat and avoid. When your belly bloats, it makes you feel uncomfortable.
 
 
X
Desktop Bottom Promotion