For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്‌ളോസ് ചെയ്യേണ്ടതിന്റെ പ്രധാന്യം

|

ശരിയായ രീതിയിലുള്ള ദന്തസംരക്ഷണത്തിന്‌ എല്ലാ ദിവസവും ഫ്‌ളോസ്‌ ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്‌ളാക്‌ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. യഥാസമയം പ്‌ളാക്ക്‌ നീക്കം ചെയ്‌തില്ലെങ്കില്‍ ഇത്‌ ടാര്‍ടാറായി മാറും. ടാര്‍ടാര്‍ ജിന്‍ജിവൈറ്റിസ്‌ പോലുള്ള മോണ രോഗങ്ങള്‍ക്ക്‌ കാരണമാകും. ടാര്‍ടാര്‍ നീക്കുന്നതിന്‌ ഒരു ദന്തഡോക്ടറുടെ സഹായത്തോടെ പല്ലുകള്‍ ക്‌ളീന്‍ ചെയ്യേണ്ടതാണ്‌.

ബ്രഷിന്‌ എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരവശിഷ്ടങ്ങളും പ്‌ളാക്കും നീക്കം ചെയ്യുന്നതിന്‌ ദിവസത്തില്‍ ഒരു തവണയെങ്കിലും ഫ്‌ളോസ്‌ ചെയ്യുക. പല്ലുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന പദാര്‍ത്ഥമാണ്‌ പ്‌ളാക്ക്‌. ഇതില്‍ വളരുന്ന ബാക്ടീരിയകള്‍ ദന്തക്ഷയത്തിനും മോണകള്‍ വീര്‍ക്കുന്നതിനും കാരണമാകും.

floss

മോണ വീര്‍ത്തുവരുന്ന അവസ്ഥയാണ്‌ ജിന്‍ജിവൈറ്റിസ്‌ എന്നറിയപ്പെടുന്നത്‌. ഇത്‌ ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ പെരിയോഡെന്റല്‍ രോഗങ്ങള്‍ ബാധിക്കാം. പല്ല്‌ തേയ്‌ച്ച്‌ നാലു മണിക്കൂറുകള്‍ക്ക്‌ ശേഷം പ്‌ളാക്ക്‌ രൂപപ്പെടാന്‍ തുടങ്ങും. പ്‌ളാക്ക്‌ യഥാസമയം നീക്കം ചെയ്‌തില്ലെങ്കില്‍ ഇത്‌ ടാര്‍ടാറായി മാറും. ടാര്‍ടാര്‍ നീക്കം ചെയ്യുന്നതിന്‌ ഒരു ദന്തഡോക്ടറുടെ സഹായം ആവശ്യമാണ്‌.

അപകടകരമായ ബാക്ടീരിയകള്‍ ടാര്‍ടാറില്‍ വളരുകയും വിഷപദാര്‍ത്ഥങ്ങള്‍ ഉത്‌പാദിപ്പിക്കുകയും ചെയ്യും. ഈ പദാര്‍ത്ഥങ്ങള്‍ മോണകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ജിന്‍ജിവൈറ്റിസിന്‌ കാരണമാകുകയും ചെയ്യും. ഈ വിഷങ്ങള്‍ പല്ലുകളുമായി ബന്ധപ്പെട്ട എല്ലുകളെ ബാധിക്കും. ഇത്‌ പെരിയോഡെന്റൈറ്റിസിന്‌ വഴി വയ്‌ക്കും. ഇത്‌ പല്ലുകള്‍ ഉലയുന്നതിനും പല്ല്‌ ഇളകുന്നതിനും ഇടയാക്കും.

പക്ഷാഘാതവും ഹൃദയാഘാതവും തടയാനും ഫ്‌ളോസിംഗ്‌ സഹായിക്കുമെന്ന്‌ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. തുടര്‍ച്ചയായുണ്ടാകുന്ന മുറിവുകളുടെ സമ്മര്‍ദ്ദം മൂലം പെരിയോഡെന്റൈറ്റിസ്‌, ജെന്‍ജിവൈറ്റിസ്‌ എന്നിവ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കും. പക്ഷാഘാതം ബാധിച്ച രോഗികളില്‍ നടത്തിയ പഠനത്തില്‍, പെരിയോഡെന്റൈറ്റിസ്‌ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ഫ്‌ളോസിംഗ്‌ വൃത്തിഹീനമായ ടാര്‍ടാര്‍ രൂപപ്പെടുന്നത്‌ തടയും. ഇതു വഴി വായ്‌നാറ്റത്തെ ചെറുക്കാന്‍ സാധിക്കും. ഫ്‌ളോസിംഗിലൂടെ നീക്കം ചെയ്യുന്ന മാലിന്യത്തിന്റെ ദുര്‍ഗന്ധത്തില്‍ നിന്ന്‌ തന്നെ വായ്‌നാറ്റം അകറ്റാനുള്ള ഫ്‌ളോസിംഗിന്റെ കഴിവ്‌ ബോദ്ധ്യമാകും.

വിവിധ രീതികളില്‍ ഫ്‌ളോസ്‌ ലഭിക്കും. വാക്‌സ്‌ഡ്‌, അണ്‍വാക്‌സ്‌ഡ്‌, വൈഡ്‌, റഗുലര്‍ എന്നിവ ഇവയില്‍ ചിലതാണ്‌. പുതിന, കറുവാപ്പട്ട എന്നിവയുടെ രുചിയുള്ളവയും ലഭ്യമാണ്‌. ഇവയുടെ എല്ലാം പ്രവര്‍ത്തനം ഒരു പോലെ തന്നെയാണ്‌. പല്ലുകള്‍ക്കിടയില്‍ അകലം കൂടുതലാണെങ്കില്‍ വൈഡ്‌ ഫ്‌ളോസ്‌ ഉപയോഗിക്കുന്നതായിരിക്കും നല്ലത്‌. പക്ഷെ ഏറ്റവും പ്രധാനം ഏതെങ്കിലും ഒരു ഫ്‌ളോസ്‌ തിരഞ്ഞെടുത്ത്‌ പതിവായി ഉപയോഗിക്കുക എന്നതാണ്‌.

വാട്ടര്‍ പിക്‌സ്‌ ഫ്‌ളോസിനോളം ഫലപ്രമല്ല, കാരണം അവയ്‌ക്ക്‌ പ്‌ളാക്ക്‌ നീക്കം ചെയ്യാനുള്ള കഴിവില്ല.

ഫ്‌ളോസ്‌ സാവധാനം പല്ലുകള്‍ക്കിടയില്‍ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുക. പല്ലുകള്‍ക്കും മോണയ്‌ക്കും ഇടയിലുള്ള ഭാഗത്തും ഫ്‌ളോസ്‌ ഉപയോഗിക്കേണ്ടതാണ്‌.

Read more about: teeth പല്ല്
English summary

Floss Importance In Dental Care

Floss is an important part of your oral health especially if you have some tooth related problems,
X
Desktop Bottom Promotion