For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദനയ്ക്ക് ചില പ്രതിവിധികള്‍

By Super
|

ആളുകള്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നതിന് പല കാരണങ്ങളുണ്ടാകും. എന്നാല്‍ പഠനങ്ങള്‍ കാണിക്കുന്നത് 80 ശതമാനത്തോളം ആളുകളും ഡോക്ടറെ സന്ദര്‍ശിക്കുന്നത് നടുവ് വേദന എന്ന പ്രശ്നവുമായാണെന്നാണ്. നടുവ് വേദന പല കാരണങ്ങളാലും വരാം. ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരം നടുവ് വേദനയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകം മാനസികസമ്മര്‍ദ്ധമാണ്. നേരായ രീതിയിലല്ലാത്ത ശരീരത്തിന്‍റെ നില, മോശം ചുറ്റുപാട്, ഉറക്കമില്ലായ്മ എന്നിവയും നടുവ് വേദനയ്ക്ക് കാരണമാകാം.പ്രായാധിക്യം മൂലവും നടുവ് വേദനയുണ്ടാവും.

ശരിയായ പരിചരണത്തിലൂടെ വലിയ പ്രയാസങ്ങളില്ലാതെ നടുവ് വേദന പരിഹരിക്കാനാവും. തിരക്കേറിയ ജീവിതത്തില്‍ ഡോക്ടറെ സന്ദര്‍ശിക്കാനായുള്ള നീളുന്ന കാത്തിരിപ്പ് പലരെ സംബന്ധിച്ചും ഏറെ പ്രയാസമാണ്. എന്നാല്‍ ഡോക്ടറെ സന്ദര്‍ശിക്കാതെ തന്നെ ഒരുവിധം നടുവ് വേദനകളൊക്കെ ശമിപ്പിക്കാനാവും. നടുവ് വേദനയ്ക്ക് ശമനം നല്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. സുഖനിദ്ര

1. സുഖനിദ്ര

നടുവ് വേദനയ്ക്ക് ശമനം ലഭിക്കാന്‍ സഹായിക്കുന്നതാണ് സുഖനിദ്ര. ശരിയായ ഉറക്കം ലഭിക്കാത്തത് നടുവ് വേദനയ്ക്ക് കാരണമാകും. സമാധാനപൂര്‍ണ്ണമായ ഉറക്കം പേശികള്‍ക്ക് ആശ്വാസം നല്കും. അതുപോലെ നല്ല ഒരു കിടക്കയില്‍ കിടക്കാന്‍ ശ്രദ്ധിക്കുക. കടുപ്പമേറിയ കിടക്ക നടുവ് വേദനയ്ക്ക് കാരണമാകുന്നതാണ്. അതിനാല്‍ അനുയോജ്യമായ കിടക്കയില്‍ സുഖകരമായ രീതികളില്‍ കിടന്നുറങ്ങുക. നട്ടെല്ല് വളഞ്ഞിരിക്കുന്ന തരത്തില്‍ കിടന്നുറങ്ങരുത്.

2. വിറ്റാമിനുകള്‍

2. വിറ്റാമിനുകള്‍

നടുവ് വേദനയ്ക്ക് ശമനം കിട്ടാന്‍ അടുത്തതായി വേണ്ടത് ആവശ്യത്തിന് വിറ്റാമിനുകളാണ്. വിറ്റാമിന്‍ ബി ആവശ്യത്തിന് ശരീരത്തിലെത്തിയാല്‍ നടുവ് വേദന കുറയും. ശരീരത്തിലെ കേന്ദ്രനാഡി വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് വിറ്റാമിന്‍ ബി. ഇത് ശരീരത്തിന്‍റെ പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കും. നടുവ് വേദനയുള്ളവര്‍ ഭക്ഷണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

3. ആരോഗ്യസംരക്ഷണം

3. ആരോഗ്യസംരക്ഷണം

ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കുന്നത് നടുവ് വേദനയ്ക്ക് ശമനം നല്കും. ആരോഗ്യത്തോടെയിരിക്കാന്‍ ദിവസവും വ്യായാമങ്ങളും യോഗയും ചെയ്യുക. വ്യായാമങ്ങള്‍ ചെയ്യുന്നത് പേശികള്‍ക്ക് ഉണര്‍വ്വ് നല്കും. അല്പനേരം തോട്ടത്തിലൂടെ നടക്കുന്നതും, എയ്റോബിക്സ് ചെയ്യുന്നതും ഏറെ ഗുണകരമാണ്. മനസുഖം കിട്ടാനും ഇത് സഹായിക്കും.

4. പുകവലിക്ക് വിട

4. പുകവലിക്ക് വിട

നടുവ് വേദനയ്ക്ക് ഒരു പ്രധാനകാരണമാകുന്നതാണ് പുകവലി. ശ്വാസകോശം, ഹൃദയസംബന്ധമായ തകരാറുകള്‍, രക്തസമ്മര്‍ദ്ധം എന്നിവക്കൊക്കെ പുകവലി കാരണമാകും. ഗവേഷണങ്ങളനുസരിച്ച് പുകവലിക്കുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ നടുവ് വേദനയ്ക്ക് സാധ്യതയുണ്ട്. പുകയിലയിലെ നിക്കോട്ടിനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാരണങ്ങളാല്‍ നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക.

5. മസാജിങ്ങ്

5. മസാജിങ്ങ്

നടുവ് വേദന പരിഹരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം മസാജിങ്ങാണ്. ഇതിന് പക്ഷേ അല്പം പണച്ചെലവ് വരും. അഥവാ അത്രയും പണം ചെലവാക്കാനില്ലെങ്കില്‍ നിങ്ങളുടെ വേദനയുള്ള ഭാഗത്ത് ഒരു ടെന്നീസ് ബോള്‍ ഉപയോഗിച്ച് മസാജ് ചെയ്യുക. വേദനയ്ക്ക് ശമനം ലഭിക്കും.

Read more about: health ആരോഗ്യം
English summary

Five Things For Back Pain Relief

There are several reasons why we visit a doctor, but research shows almost 80% of the people visit a doctor with lower back pain. Let’s face it! We all are human beings and we all have aches in different parts of our body.
Story first published: Thursday, November 21, 2013, 10:28 [IST]
X
Desktop Bottom Promotion