For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കുണ്ടോ ബൈപോളാര്‍ ഡിസോര്‍ഡര്‍?

By Super
|

ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നത് ഉന്മത്തമായ വിഷാദാവസ്ഥക്ക് പറയുന്നപേരാണ്. ഇത്തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവര്‍ക്ക് മൂഡില്‍ പെട്ടന്ന് ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് പെട്ടന്ന് ആരംഭിക്കുന്ന പ്രശ്നമല്ല. നേരത്തെ തന്നെ ഈ അവസ്ഥ ആരംഭിച്ചിട്ടുണ്ടാകും.

നൂറില്‍ ഒരാള്‍ക്കെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഇത്തരം അവസ്ഥ വന്നിട്ടുണ്ടാകും. ഇത് മിക്കവാറും ആരംഭിക്കുന്നത് ടീനേജ് പ്രായത്തിലോ അതിന് ശേഷമോ ആണ്. നാല്പത് വയസിന് ശേഷം വരാന്‍ സാധ്യതയില്ല. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ബൈപോളാര്‍ ഡിസോര്‍ഡര്‍ വരാന്‍ ഒരേ പോലെ സാധ്യതയുണ്ട്.

ഈ പ്രശ്നം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

മൂഡുകളില്‍ സംഭവിക്കുന്ന വലിയ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണമാണ്. ഇത് കൂടിയ അവസ്ഥയിലാകുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മനസ് വിട്ടുപോകുന്ന അവസ്ഥ വരാം.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ രോഗത്തിന്‍റെ ലക്ഷണമായ ഹൈപ്പോമാനിയ, അമിതോത്സാഹം കാണിക്കുന്ന ഒരവസ്ഥയാണ്. എല്ലാക്കാര്യങ്ങളിലും വളരെയധികം ഊര്‍ജ്ജസ്വലത കാണിക്കുന്ന ഈ അവസ്ഥയില്‍ പക്ഷേ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടില്ല.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

കാര്യങ്ങള്‍ മുഴുമിപ്പിക്കാന്‍ സാധിക്കാതെ വരുന്നത് ബൈപോളാര്‍ രോഗത്തിന്‍റെ ലക്ഷണമായി കരുതാം. ഇത്തരമൊരു ഉന്മാദാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വളരെ കാര്യക്ഷമത കാണിക്കും. കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിവില്ലാത്തവരും വലിയ കാര്യങ്ങള്‍ ചെയ്യാനായി ചാടിപ്പുറപ്പെടും.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

വിഷാദാവസ്ഥയുടെ കാര്യത്തില്‍ ബൈപോളാരിറ്റി ഉള്ളവരും സാധാരണ നിലയില്‍ തന്നെയാവും. എന്നാല്‍ സാധാരണ വിഷാദത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ഇതിന് ഫലവത്താകില്ല. ഇത്തരം മരുന്നുകള്‍ അവരുടെ അവസ്ഥ മോശമാക്കുകയും, ചിലപ്പോള്‍ സ്വബോധം തന്നെ നഷ്ടപ്പെടുന്ന നിലയിലും എത്തിച്ചേക്കാം.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

ചിലര്‍ക്ക് സമ്മിശ്രമായ മാനസികാസസ്വസ്ഥതകള്‍ വരാം. വിഷാദത്തിന്‍റെയും, ഭ്രാന്തിന്‍റെയും ലക്ഷണങ്ങള്‍ ഒരേ സമയം തന്നെ കാണിക്കും. ഈ അവസ്ഥയില്‍ അവര്‍ക്ക് പെട്ടന്ന് ക്ഷോഭം വരുന്നതിയി കാണാനാവും.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

ആളുകള്‍ അവരുടെ അന്നന്നുള്ള സാഹചര്യം വച്ച് വ്യത്യസ്ഥമായ രീതിയില്‍ പെരുമാറിയേക്കാം. അതുകൊണ്ട് തന്നെ ബൈപോളാരിറ്റി പെട്ടന്ന് തിരിച്ചറിയാനാവില്ല. എന്നാല്‍ ബൈപോളാര്‍ അവസ്ഥ ഉള്ളവര്‍ക്ക് ബന്ധങ്ങള്‍ തന്നെ വഷളാക്കുന്ന രീതിയിലുള്ള കടുത്ത തരത്തിലുള്ള കലഹങ്ങള്‍ ഇടക്കിടെ നടത്തിയേക്കാം.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

അമിതമായ സംസാരവും ബൈപോളാര്‍അവസ്ഥയുടെ സൂചനയാണ്. എന്നാല്‍ ചില ആളുകള്‍ സ്വഭാവികമായും അമിതമായ സംസാരം ഉള്ളവരാകും. രണ്ടുപേര്‍ സംസാരിക്കുമ്പോള്‍ മറ്റേയാളെ സംസാരിക്കാനനുവദിക്കാതെ അമിതമായി സംസാരിക്കുകയും, പല വിഷയങ്ങളില്‍ മാറി മാറിപ്പോവുകയും ചെയ്യുന്ന അവസ്ഥ ബൈപോളാര്‍ ബാധിതര്‍ക്ക് ഉണ്ടാകും.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

ജോലിസ്ഥലത്ത് കൃത്യമായി ജോലിചെയ്യാനോ, മറ്റുള്ളവര്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലോ പ്രശ്നങ്ങള്‍ വരാം. ഇതോടൊപ്പം തന്നെ ഉറക്കത്തിനുള്ള പ്രശ്നങ്ങള്‍, ദേഷ്യം, അമിതമായ ആത്മവിശ്വാസം, വിഷാദം എന്നിവയുമുണ്ടാകാം. അമിതമായ ഉറക്കവും മറ്റ് മാനസികപ്രശ്നങ്ങളുമുണ്ടാകും.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ പ്രശ്നുമുള്ള 50 ശതമാനം പേരും സമ്പത്ത് ദുരുപയോഗപ്പെടുത്തുന്ന സ്വഭാവം ഉള്ളവരാകും. പ്രത്യേകിച്ച് അമിത മദ്യപാനം. പലരും വിഷാദാവസ്ഥയിലായിരിക്കുമ്പോള്‍ മാനസിക നില മെച്ചപ്പെടുത്താനായി മദ്യപിക്കും.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

ഉന്മാദാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അമിതമായ ആത്മാഭിമാനം പ്രകടിപ്പിക്കുകയും, ആഡംബംരം കാണിക്കുകയും, വരും വരായ്കകള്‍ നോക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ അവരെ സംബന്ധിച്ച് എല്ലാം നല്ല നിലയില്‍ തന്നെയാവും.അമിതമായ മദ്യപാനോത്സവങ്ങളും, അസാധാരണമായ ലൈംഗികസമീപനങ്ങളും ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണമാണ്.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ അവസ്ഥയിലുള്ളവര്‍ക്ക് സ്ഥിരമായി ഉറക്കത്തിന് പ്രശ്നങ്ങള്‍ നേരിടും. വിഷാദത്തിന്‍റെ അവസ്ഥയില്‍ ഒരുപാട് ഉറങ്ങുകയും എല്ലായ്പോഴും ക്ഷീണിതനായി കാണപ്പെടുകയും ചെയ്യും.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

ഉന്മാദാവസ്ഥയില്‍ അവര്‍ക്ക് ഉറക്കം കുറവാണെങ്കിലും തീരെ ക്ഷീണമനുഭവപ്പെടുകയില്ല.രാത്രിയില്‍ ചുരുങ്ങിയ സമയം മാത്രമാണ് ഉറങ്ങിയതെങ്കിലും അതുകൊണ്ടുള്ള ക്ഷീണവും തളര്‍ച്ചയുമൊന്നും അനുഭവപ്പെടില്ല.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണ് ഉന്മാദാവസ്ഥയില്‍ അനുഭവപ്പെടുന്ന ചിന്തകള്‍.. രോഗികള്‍‌ക്ക് തങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാനാവാതെ വരികയും, മനസ് തോന്നുന്ന വഴിക്ക് പാഞ്ഞുകൊണ്ടിരിക്കുയും ചെയ്യും.

Read more about: disease അസുഖം
English summary

Bipolar Disorder, Energy, Sleep, Talk, ബൈപോളാര്‍ ഡിസോര്‍ഡര്‍, ആരോഗ്യം, ശരീരം, ഊര്‍ജം, ഉറക്കം, സംസാരം

Bipolar disorder used to be called ‘manic depression’. As the older name suggests, someone with bipolar disorder will have severe mood swings. These usually last several weeks or months and are far beyond what most of us experience.
 
X
Desktop Bottom Promotion