For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30 കഴിഞ്ഞാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണം

By VIJI JOSEPH
|

അനുദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഒരു കൊഴുപ്പാണ് കൊളസ്ട്രോള്‍. അവയവങ്ങളുടെ പ്രവര്‍ത്തനവും ഹോര്‍മോണ്‍ ഉത്പാദനവും കൊളസ്ട്രോളിനെ ആധാരമാക്കിയാണ് നടക്കുന്നത്. അതിനാല്‍ തന്നെ കൃത്യമായ അളവില്‍ കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇക്കാലത്ത് മുപ്പത് വയസ് കഴിഞ്ഞ മിക്കവരിലും ആവശ്യമായതിലധികം അളവ് കൊളസ്ട്രോളുള്ളതായാണ് കാണപ്പെടുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്. ഹൃദയസ്തംഭനം, ചെറുതോ വലുതോ ആയ ആയ ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് തകരാറുകള്‍ എന്നിവയ്ക്ക് ഇത് കാരണമാകും. അക്കാരണത്താല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.

മുപ്പത് വയസ് കഴിയുമ്പോള്‍ വ്യായാമങ്ങളില്‍ കുറവ് സംഭവിക്കുകയും മാനസികസംഘര്‍ഷം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് വഴി കൊളസ്ട്രോളിന്‍റെ അളവും വര്‍ദ്ധിക്കും. ജീവിത ശൈലിയിലെ പ്രശ്നങ്ങള്‍, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം, അമിതവണ്ണം, പാരമ്പര്യം എന്നിവയൊക്കെ കൊളസ്ട്രോളിന് കാരണമാകുന്നവയാണ്. അമിതമായ പുകവലിയും കൊളസ്ട്രോള്‍ നില ഉയര്‍ത്താനിടയാക്കും.

മുപ്പത് വയസിന് ശേഷം കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനകം നിങ്ങളുടെ കൊളസ്ട്രോള്‍ ഉയര്‍ന്ന നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് കുറയ്ക്കാനുള്ള നടപടികള്‍ എടുക്കണം. മുപ്പത് കഴിഞ്ഞാല്‍ കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

1.ജ്യൂസുകള്‍

1.ജ്യൂസുകള്‍

ഓറഞ്ച്, ക്രാന്‍ബെറി പോലുള്ളവയുടെ ജ്യൂസില്‍ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനുതകുന്ന ഓക്സിഡന്‍റുകളും, ആന്തോസ്യാനിനുകളും, ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഈ ന്യൂട്രിയന്‍റുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുകയും ചെയ്യും. ദിവസേന ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് 5-7 ശതമാനം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മുപ്പത് വയസ് കഴിഞ്ഞവര്‍ക്ക് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അനുയോജ്യമായ ഒരു മാര്‍ഗ്ഗമാണിത്.

2. ഭക്ഷണം കുറയ്ക്കുക

2. ഭക്ഷണം കുറയ്ക്കുക

കൊളസ്ട്രോള്‍ കുറയ്ക്കാന്‍, ആനുപാതികമായ ഇടവേളകളില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. ഇത് ശരീരത്തിലെ എല്‍.ഡി.എല്‍ തോത് നിലനിര്‍ത്തുകയും കൊളസ്ട്രോള്‍ കൂടാതെ നോക്കുകയും ചെയ്യും. അതേ പോലെ ഭക്ഷണത്തില്‍ കൊഴുപ്പ് കുറഞ്ഞവ ഉള്‍പ്പെടുത്തുക. കൊഴുപ്പ് കൂടിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

3. ധാന്യങ്ങള്‍

3. ധാന്യങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ് തവിട് നീക്കാത്ത ധാന്യങ്ങള്‍ ഉപയോഗിക്കുക എന്നത്. ഇത്തരത്തില്‍ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനുമാകും. പുഴുക്കലരി, തവിട് നീക്കാത്ത ഗോതമ്പ് കൊണ്ടുള്ള ബ്രഡ് എന്നിവ ആഹാരത്തിലുള്‍പ്പെടുത്തുക.

4. ആരോഗ്യപ്രദമായ എണ്ണകള്‍

4. ആരോഗ്യപ്രദമായ എണ്ണകള്‍

ഒലിവെണ്ണ, തവിടെണ്ണ, സോയ എണ്ണ തുടങ്ങിയ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. മുപ്പത് വയസ് കഴിഞ്ഞാല്‍ കൊളസ്ട്രോള്‍ കുറഞ്ഞ എണ്ണകള്‍ ഉപയോഗിക്കുന്നത് ശീലമാക്കുക. എളുപ്പമുള്ള ഒരു കൊളസ്ട്രോള്‍ നിയന്ത്രണ മാര്‍ഗ്ഗമാണിത്. എണ്ണകള്‍ വാങ്ങുമ്പോള്‍ അവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൊളസ്ട്രോള്‍ തോത് താരതമ്യപ്പെടുത്തി നോക്കുക.

5. ഓട്ട്സ്

5. ഓട്ട്സ്

പതിവായി ഉപയോഗിച്ചാല്‍ 10-12 ശതമാനം കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഓട്ട്സ്. പ്രഭാതഭക്ഷണത്തിന് ഓട്ട്സ് ഉപയോഗിക്കുന്നത് ഉത്തമമാണ്. നല്ല കൊളസ്ട്രോള്‍‌ അടങ്ങിയ ഓട്ട്സില്‍ ഊര്‍ജ്ജം ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിന് ഓട്ട്സ് ഉപയോഗിക്കുന്നത് ശീലമാക്കുക.

6.ബ്ലാക്ക് കോഫി

6.ബ്ലാക്ക് കോഫി

ബ്ലാക്ക് കോഫി ഇടയ്ക്കിടക്ക് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ്. ബ്ലാക്ക് കോഫിയിലടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകള്‍ കൊളസ്ട്രോള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. എല്ലാ ദിവസവും രാത്രി ഓരോ ഗ്ലാസ്സ് വൈന്‍ കഴിക്കുന്നതും ഉത്തമമാണ്.

7.ജീവിത ശൈലി

7.ജീവിത ശൈലി

ശരിയായ ജീവിത ശൈലി തെരഞ്ഞെടുക്കുക, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവയൊക്കെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്.

English summary

Easy ways to lower cholesterol after 30

Cholesterol is a good lipid required by our everyday body functions. It is responsible for hormone production and organ functionality. Cholesterol is thus required in a certain amount.
Story first published: Tuesday, December 17, 2013, 14:33 [IST]
X
Desktop Bottom Promotion