For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സിനെ ബാധിയ്ക്കും ചില രോഗങ്ങള്‍

|

ആരോഗ്യകരമായ ദാമ്പത്യത്തിനു മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനും സെക്‌സൊരു പ്രധാന ഘടകം തന്നെയാണ്.

സെക്‌സിനെ ദോഷകരമായി ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ശാരീരികവും മാനസികവുമായവയുണ്ട്.

ചില അസുഖങ്ങളും സെക്‌സിനെ ദോഷകരമായി ബാധിക്കുന്നതു തന്നെയാണ്. ഇത്തരം ചില അസുഖങ്ങളെക്കുറിച്ച് അറിയൂ.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

ഹൃദയാരോഗ്യവും ലൈംഗികതയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു പറയാം. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണക്കുറവുണ്ടാക്കാം. പുകവലി, അമിത മദ്യപാനം തുടങ്ങിയവയെല്ലാം ഇതിന് വഴിയൊരുക്കും.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

പ്രമഹേവും സെക്‌സ് ജീവിതത്തിന് ഒരു തടസം തന്നെയാണ്. ഡയബെറ്റിസ് രക്തധമനികളേയും നാഡികളേയും ദോഷകരമായി ബാധിക്കും. ലൈംഗിക താല്‍പര്യം കുറയുക, ഉദ്ധാരണക്കുറവ് തുടങ്ങി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

അമിത വണ്ണവും സെക്‌സിനൊരു തടസം തന്നെയാണ്. സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാ ബോധം ഒരു കാരണം. പോരാതെ ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങി അമിതവണ്ണം വരുത്താത്ത അസുഖങ്ങളുമില്ല,

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന വിഭാഗത്തില്‍ പെടുന്ന വാതം പുരുഷന്മാരിലെ ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. വാതം രക്തധമനികളെ ശോഷിപ്പിക്കുന്നതാണ് കാരണം. ഇത് ലൈംഗികശേഷിയും തകരാറിലാക്കും.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

ഡിപ്രഷന്‍ ലൈംഗിക താല്‍പര്യങ്ങള്‍ കുറയ്ക്കുന്നതിനു തന്നെ കാരണമാകും. ഇതുകൊണ്ട് പല വിധ ലൈംഗികപ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

പുരുഷന്മാരിലെ മോണരോഗം ഉദ്ധാരണപ്രശ്‌നങ്ങള്‍ വരുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സ്ലീപ് ആപ്നിയ പോലുള്ള രോഗങ്ങള്‍ ലൈംഗികതയെ ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സ്ത്രീകളില്‍ മെനോപോസ് ഒരു രോഗമായി കാണാനാവില്ലെങ്കിലും ലൈംഗികതയെ വിപരീതമായി ബാധിക്കുന്ന ഒന്നു തന്നെയാണ്.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങളു സെക്‌സിനെ ബാധിക്കും. ഇവ ഹോര്‍മോണ്‍, നെര്‍വ് പ്രശ്‌നങ്ങളുണ്ടാക്കും. ലൈംഗികതാല്‍പര്യം കുറയാനും ഇത് വഴിയൊരുക്കും.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

കൊളസ്‌ട്രോളും സ്ത്രീയിലും പുരുഷനിലും ലൈംഗികപ്രശ്‌നങ്ങളുണ്ടാക്കും. പുരുഷന്മാരില്‍ രക്തപ്രവാഹത്തെ ബാധിക്കുന്ന ഇത് ഉദ്ധാരണക്കുറവുണ്ടാക്കും. സ്ത്രീകളിലാകട്ടെ, ലൈംഗികതാല്‍പര്യക്കുറവുണ്ടാക്കുകയും ചെയ്യും.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

ബിപിയുള്ളവര്‍ക്കും സെക്‌സ് പ്രശ്‌നങ്ങളുണ്ടാകുന്നത് സാധാരണം തന്നെ. ബിപിയ്ക്കു ഉപയോഗിക്കുന്ന പല മരുന്നുകളും ലൈംഗികശേഷിക്കുറവിനു കാരണമാകാറുണ്ട്.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

പാര്‍ക്കിന്‍സണ്‍സ് രോഗം പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങളും ശീഘ്രസ്ഖലനവുമുണ്ടാക്കും. സ്ത്രീകളിലാകട്ടെ, യോനീഭാഗം വരണ്ടതാവുക, വജൈനല്‍ മസിലുകള്‍ വല്ലാതെ മുറുകുക തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

റെസ്റ്റ്‌ലെസ് ലെഗ് സിന്‍ഡ്രോം എന്ന ഒരു അവസ്ഥയുണ്ട്. ഇത് ഉറക്കക്കുറവും പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനക്കുറവുമുണ്ടാക്കും. ഇതും ലൈംഗികതയെ ബാധിക്കും.

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സെക്‌സിനെ ബാധിയ്ക്കും രോഗങ്ങള്‍

സ്ട്രസും രോഗമായി കണക്കാക്കാനാവില്ലെങ്കില്‍ പോലും ലൈംഗികതയില്‍ വില്ലന്‍ തന്നെയാണ്. ഇത് സ്ത്രീ പുരുഷ ഭേദമന്യേ ദോഷഫലങ്ങളുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

English summary

Disease, Health, Body, Depression, Menopause, Cholesterol, Parkinsons, Blood Pressure, Weight, Diabetes, അസുഖം, ആരോഗ്യം, ശരീരം, ഡിപ്രഷന്‍, മെനോപോസ്, പ്രമേഹം, കൊളസ്‌ട്രോള്‍, പാര്‍ക്കിന്‍സണ്‍സ്, വാതം, തടി, ബിപി

There are different things that affect physical relationship. Here are some diseases that affect the same
Story first published: Saturday, April 20, 2013, 9:06 [IST]
X
Desktop Bottom Promotion