For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

|

ക്യാന്‍സര്‍ പല അവയവങ്ങളേയും ബാധിയ്ക്കുന്നവയാണ്. ഓരോ അവയങ്ങള്‍ക്കും ഇത് വ്യത്യസ്ത തരം പ്രശ്‌നങ്ങളും ലക്ഷണങ്ങളുമാണ് ഉണ്ടാക്കുക.

പല ക്യാന്‍സര്‍ ലക്ഷണങ്ങളും മറ്റു സാധാരണ രോഗങ്ങളോട് സാമ്യമുള്ളവയാണ്. ഇതാണ് പലപ്പോഴും സാധാരണ അസുഖങ്ങളായി കരുതാനും ചികിത്സ തേടുന്നതു വൈകാനും ഇട വരുത്തുന്നതും.

തൊണ്ടയിലെ ക്യാന്‍സറും ഇത്തരത്തില്‍ ഒന്നു തന്നെയാണ്. ഇത് പലപ്പോഴും തൊണ്ടവേദയ്ക്കും കോള്‍ഡിനും സമാനമായ ലക്ഷണങ്ങളാണ് കാണിയ്ക്കുന്നതും.

തൊണ്ടയില്‍ വരുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു തിരിച്ചറിയൂ,

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

തൊണ്ടയില്‍ വരുന്ന ട്യൂമര്‍ കാരണം ഭക്ഷണവും വെള്ളവും ഇറക്കാന്‍ പ്രയാസം നേരിടും. ട്യൂമര്‍ ഭക്ഷണത്തിന്റെ സുഗമമായ നീക്കത്തെ തടയുന്നതാണ് ഇതിന് കാരണം.

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

തൊണ്ടയില്‍ എപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അസ്വസ്ഥതയുണ്ടാകുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. തൊണ്ടയില്‍ എപ്പോഴും ഒരുതരം കരുകരുപ്പനുഭവപ്പെടും. എ്ന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ ഒരു കാരണവും രോഗിയ്ക്ക് കണ്ടെത്താന്‍ കഴിയുകയുമില്ല.

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

ശബ്ദത്തില്‍ വരുന്ന വ്യത്യാസം തൊണ്ടയിലുണ്ടാകുന്ന ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. കോള്‍ഡും തൊണ്ടയിലെ അണുബാധയും ചിലപ്പോള്‍ ശബ്ദം മാറാന്‍ ഇട വരുത്തിയേക്കും. എന്നാല്‍ ഇവയൊന്നുമില്ലാതെ ശബ്ദം മാറുന്നത് തൊണ്ടയെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ മ്‌റ്റൊരു ലക്ഷണമാകാം.

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

എപ്പോഴുമുള്ള ചുമ തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും പുക വലിയ്ക്കുന്നവര്‍ ചുമയ്ക്കും. ഇതിന് സമാനമായ ചുമയായിരിക്കും തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിയ്ക്കുമ്പോഴും ഉണ്ടാവുക. മറ്റു രോഗങ്ങളില്ലാതെ നിരന്തരം വരുന്ന ചുമ ക്യാന്‍സര്‍ ലക്ഷണമാണോയെന്നും സംശയിക്കണം.

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

തൊണ്ടയിലെ ക്യാന്‍സര്‍ തിരിച്ചറിയാം

ശ്വസിക്കുമ്പോള്‍ വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാകുന്നതും തൊണ്ടയിലെ ക്യാന്‍സറിന്റെ ഒരു ലക്ഷണം തന്നെയാകാം.

English summary

Detect Throat Cancer Symptoms

There are many causes of throat cancer. Smoking and chewing tobacco is among the main causes of throat cancer.
X
Desktop Bottom Promotion