For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം പോകാതിരിക്കാന്‍ പത്ത് വഴികള്‍

By Super
|

ഉറക്കം ഏതൊരാളിന്റേയും ജീവിതത്തിന്റെയും അവിഭാജ്യഘടകമാണ്. നമ്മുടെ ആകെ ജീവിതത്തിന്റെ
മൂന്ന് ഭാഗവും ഉറക്കത്തിനായാണ് നാം ചെലവഴിക്കുന്നത്. ഉറക്കം എന്ന പ്രതിഭാസം ഇന്നും ഒരു
പഠനത്തിനു മുന്നിലും ചുരുളഴിയാത്ത പ്രതിഭാസമായി തുടരുകയാണ്. രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത്
മണിക്കൂര്‍ വരെ ഒരു മനുഷ്യന്‍ ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്.

ഈ ഉറക്കത്തിനിടയിലാണത്രെ നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നത്. തലച്ചോറിന്റെ
വളര്‍ച്ചയ്ക്ക് ഉറക്കം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഉറക്കം നഷ്ടപ്പെടുന്നത് ശാരീരിക
മാനസിക പ്രശ്‌നങ്ങള്‍ കാരണമാകുന്നുണ്ട്. അകാരണമായി ഉറക്കം നഷ്ടപ്പെട്ടാല്‍ ഉടന്‍ ചികിത്സ
തേടണം. കാരണം ശരിയായ അളവില്‍ ഉറക്കം ലഭിക്കാത്തത് രോഗപ്രതിരോധശേഷി കുറയുന്നതിനും
ഓര്‍മ്മ നഷ്ടമാകുന്നതിനുമെല്ലാം വഴിവെയ്ക്കുന്നുണ്ട്.

ഉറക്കം നഷ്ടമാകുന്നത് തടയുവാന്‍ ചില വഴികളിതാ,

1. ചൂടുപാല്‍ കുടിക്കുക

1. ചൂടുപാല്‍ കുടിക്കുക

രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചൂടുപാല്‍ കുടിക്കുക. പാലില്‍ അടങ്ങിയിരിക്കുന്ന അമിനോ

ആസിഡ് ഉറക്കത്തിന് സഹായകരമാകുമെന്നാണ് കണ്ടെത്തല്‍.

2. വിശപ്പ് അകറ്റുക.

2. വിശപ്പ് അകറ്റുക.

വിശന്നിരിക്കുമ്പോള്‍ ഉറക്കം വരില്ല. ആരോഗ്യകരമായ അത്താഴം കഴിച്ച ശേഷവും

വിശക്കുന്നുവെങ്കില്‍ ബിസ്‌ക്കറ്റോ മറ്റോ കഴിക്കുക.

3. ഹെര്‍ബല്‍ ചായ

3. ഹെര്‍ബല്‍ ചായ

ചായ കുടിക്കുന്നത് ഉന്മേഷനം പ്രദാനം ചെയ്യുമെന്നാണ് പറച്ചിലെങ്കിലും ചില ഹെര്‍ബല്‍

ചായപ്പൊടികള്‍ ഉറക്കത്തിന് ഗുണകരമാണ്. കാമോമിലെ, പാഷന്‍ ഫല്‍ര്‍, ലെമണ്‍ ബാം എന്നിവ

അവയില്‍ ചിലതാണ്.

4. നടത്തം

4. നടത്തം

അത്താഴത്തിന് ശേഷം കുറച്ചുദൂരം നടക്കുക. കൂടുതല്‍ ദൂരത്തേക്കൊന്നും പോകേണ്ട.

അയല്‍വീടുകളിലേയ്‌ക്കോ, ടെറസിന് മുകളിലോ അല്‍പ്പനേരം നടന്നാല്‍ മതിയാകും.

5. കാപ്പി കുറയ്ക്കുക

5. കാപ്പി കുറയ്ക്കുക

കാപ്പിയുടെ ഉപഭോഗം കുറയ്ക്കുക. വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ യാതൊന്നും

കഴിക്കാതിരിക്കുക. സ്ഥിരം ഒരു സമയത്ത് കിടക്കുക. ഇടയ്‌ക്കൊക്കെ ഇത് തെറ്റിക്കുന്നതില്‍

വിരോധമില്ല, പക്ഷേ അത് നിങ്ങളുടെ ക്വാളിറ്റി ഓഫ് സ്ലീപ്പ് നഷ്ടപ്പെടുത്തുമെന്നറിയുക.

6. പുകവലി ഉപേക്ഷിക്കുക.

6. പുകവലി ഉപേക്ഷിക്കുക.

പലരിലും പുകവലിയാണ് ഉറക്കം തടസ്സപ്പെടുത്തുന്ന വില്ലന്‍, നിക്കോട്ടിന്‍ ശ്വാസകോശത്തിന്

മാത്രമല്ല വില്ലന്‍.

7. ടെന്‍ഷന്‍ വേണ്ട

7. ടെന്‍ഷന്‍ വേണ്ട

കിടക്കയ്ക്കരികിലേക്ക് എത്തും മുമ്പ് വിഷമങ്ങള്‍ ദൂരെ കളയുവാന്‍ മറക്കരുത്. വിഷമിച്ച മനസ്സിലേക്ക്

ഉറക്കം വരില്ല.

8.ശ്വസനം

8.ശ്വസനം

ശ്വസനരീതിയും ഉറക്കത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് ശരിരത്തിനും ഞരമ്പിനും ആയാസം കിട്ടുന്ന

വിധത്തിലാവണം ശ്വസനം. ഇതെല്ലാം ചെയ്ടിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.

9. ഡോക്ടറോട് ചോദിക്കാം

9. ഡോക്ടറോട് ചോദിക്കാം

ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. വിഷമങ്ങളുണ്ടെങ്കില്‍ ഡോക്ടറോട് സംശയം

ചോദിക്കാന്‍ മടിക്കേണ്ട.

English summary

Cure Sleep Deprivation

One of the most essential part of a daily cycle for 
 us is sleep. We spend a third of our lives in sleeping. Even though the 
 reasons to sleep is a mystery in itself which is yet to be cracked by 
 various studies, we still fall asleep after a certain time being awake.
Story first published: Tuesday, November 12, 2013, 13:33 [IST]
X
Desktop Bottom Promotion