For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോണ്‍ടാക്റ്റ് ലെന്‍സ് ദോഷം ചെയ്യുമോ?

|

കോണ്‍ടാക്റ്റ് ലെന്‍സ് ഇന്ന് കാഴ്ചയുമായി ബന്ധപ്പെട്ടു മാത്രമല്ല, സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. കണ്ണിന്റെ നിറം മാറ്റാനും കണ്ണട ധരിക്കുമ്പോഴുള്ള അഭംഗി ഒഴിവാക്കാനുമെല്ലാം ഉള്ള ഒരു മാര്‍ഗമാണ് കോണ്‍ടാക്റ്റ് ലെന്‍സ്.

എന്നാല്‍ ഇത്തരം ലെന്‍സുകള്‍ കണ്ണിന് ദോഷങ്ങളുണ്ടാക്കുന്നുവെന്നതാണ് വാസ്തവം. പ്രത്യേകിച്ച് കുറേ സമയം ഇത് കണ്ണിനുള്ളില്‍ വയ്ക്കുമ്പോള്‍.

ഇത്തരം ലെന്‍സ് വയ്ക്കുമ്പോള്‍ കണ്ണിന് വേണ്ട രീതിയില്‍ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇത് കണ്ണ് ചുവക്കുന്നതിനും കണ്ണിന് ചൊറിച്ചിലുണ്ടാക്കുന്നതിനും ഇട വരുത്തും.

Contact lens

ആദ്യം കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ കണ്ണിന് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് അവഗണിക്കുകയാണെങ്കില്‍ വീണ്ടുമൊരിക്കലും ഇത്തരം കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കാന്‍ പറ്റിയില്ലെന്നു വരാം. കാരണം ഫോറിന്‍ ബോഡിയായതു കൊണ്ട് ഇത് എപ്പോഴും കണ്ണ് പുറന്തള്ളും. വയ്ക്കുമ്പോഴെല്ലാം അലര്‍ജിയുണ്ടാവുകയും ചെയ്യും.

കോര്‍ണിയല്‍ ഒപാസിറ്റി എന്നൊരു അവസ്ഥയുണ്ട്. കൃഷ്ണമണിയില്‍ ഉണ്ടാകുന്ന കുത്തുകളും മുറിവുകളുമാണിത്. കോണ്‍ടാക്റ്റ് ലെന്‍സ് ചിലപ്പോള്‍ ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമാകും. ഇത് കാഴ്ച കുറയ്ക്കാന്‍ കാരണമാകും. കോര്‍ണിയല്‍ ഒപാസിറ്റിയുള്ളവര്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കില്ല.

കൃഷ്ണമണിയുടെ ആകൃതി തന്നെ മാറ്റാന്‍ കോണ്‍ടാക്റ്റ് ലെന്‍സിന് സാധിക്കും. ഇത് ഒരു ചര്‍മപാളി പോലെ കണ്ണില്‍ പറ്റിപ്പിടിക്കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവരില്‍ കൃഷ്ണമണിയുടെ സ്വാഭാവിക ആകൃതി മാറിപ്പോകുന്നതായി കണ്ടുവരുന്നുണ്ട്.

വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ലെന്‍സ് കാരണം കണ്ണില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

കോണ്‍ടാക്റ്റ് ലെന്‍സ് എട്ടു മണിക്കൂറില്‍ കൂടുതല്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഡോക്ടറെ കണ്ട ശേഷമല്ലാതെ ഇവ ഉപയോഗിക്കുകയുമരുത്.

Read more about: eye കണ്ണ്
English summary

Contact Lens, Health, Body, Beauty, Infection, കോണ്‍ടാക്റ്റ് ലെന്‍സ്, കണ്ണ്, ആരോഗ്യം, ശരീരം, സൗന്ദര്യം, അണുബാധ

For how long do you wear contact lenses in your eyes? The answer to this question is a very important one. This is because, the excessive use of contact lenses can cause irreversible damage to your eyes,
Story first published: Friday, January 4, 2013, 14:33 [IST]
X
Desktop Bottom Promotion