For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകഎയ്ഡ്‌സ് ദിനം 2018: ചില മിഥ്യാധാരണകള്‍

By Shibu T Joseph
|

അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രം അഥവാ എയ്ഡ്‌സ്‌
ബാധിച്ചവരായി 70 മില്യണ്‍ ആളുകള്‍ ലോകത്ത് ജീവിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 34 മില്യണ്‍ ആളുകള്‍ എയ്ഡ്‌സ്‌
രോഗവുമായി ജീവിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവിധികളില്ലാത്ത രോഗമായതിനാല്‍ ഒതുക്കിനിര്‍ത്തുവാനോ അതിജീവിക്കുവാനോ മാത്രമേ എയ്ഡ്‌സ്‌ സാധിക്കൂ. രോഗത്തേക്കാള്‍ ഉപരിയായി ഈ രോഗം നല്‍കുന്ന അപമാനം കൊണ്ട് ഇരകളാക്കപ്പെടുന്നവരാണ് രോഗം ബാധിച്ചവരിലേറെയും. തങ്ങള്‍ക്ക് തന്നെ അറിയാത്ത കാരണങ്ങളാല്‍ എയ്ഡ്‌സ്‌ രോഗം ബാധിച്ചവരോ ജന്മം കൊണ്ട് എയ്ഡ്‌സ്‌ രോഗിയായി മാറിയവരോ ആണ് ഇവരിലേറിയ പങ്കും.

common myths about AIDS

എയ്ഡ്‌സ്‌ ബാധിതരെ സമൂഹം ഒരു പ്രത്യേക വീക്ഷണകോണിലൂടെയാണ് നോക്കിക്കാണുക. എവിടെയും ഒരു അകറ്റിനിര്‍ത്തല്‍ കാണാം. എയ്ഡ്‌സ്‌ ബാധിച്ചവരോട് എങ്ങനെ പെരുമാറണമെന്ന അടിസ്ഥാനവിവരം പോലുമില്ലാത്ത ആളുകള്‍. ഏയ്ഡ്‌സ് ബാധിതരില്‍ നിന്നും അകലവുവാനാണ് ഏവരും ഇഷ്ടപ്പെടുക, അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യും.

വിവരസാങ്കേതികവിനിമയോപാധികള്‍ അത്രമേല്‍ ശക്തമായ ഈ കാലഘട്ടത്തില്‍ ഏയ്ഡ്‌സ് രോഗത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളും തോന്നലുകളും മാറ്റാന്‍ സമയമായിരിക്കുന്നു. ഏയ്ഡ്‌സ് ബാധിച്ച ഒരാളിനാവശ്യം നിങ്ങളുടെ പിന്തുണയും ശ്രദ്ധയും സ്‌നേഹവുമാണ്. വെറുപ്പ് കാണിക്കുകയല്ല വേണ്ടത്.

എയ്ഡ്‌സസിനെക്കുറിച്ചുള്ള ചില മിഥ്യാധാരണകള്‍

1)ലൈംഗികബന്ധം വഴി മാത്രം വരുന്നത്

എയ്ഡ്‌സ്‌ ബാധിച്ച ഒരാളുമായി നടത്തുന്ന ലൈംഗികബന്ധം വഴി മാത്രമേ എയ്ഡ്‌സ്‌ ഒരാളിലേയ്ക്ക് പകരൂവെന്നാണ് ഈ രോഗം വ്യാപകമായ കാലം മുതല്‍ നമ്മുടെ ധാരണ. ഇത് തെറ്റാണ്. രക്തം കൈമാറുന്നതിനലൂടെയും എയ്ഡ്‌സ്‌ ബാധിച്ച ഒരാളിന് ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും എയ്ഡ്‌സ്‌
പകരാം.

2)എയ്ഡ്‌സ്‌ ബാധിച്ചവര്‍ക്കിടിയില്‍ നിന്നാല്‍

എയ്ഡ്‌സ്‌ ബാധിച്ചവര്‍ക്കരികില്‍ നിന്നാല്‍ ഈ രോഗം പടരും. സ്പര്‍ശനം, കണ്ണുനീര്‍, വിയര്‍പ്പ്, ഉമിനീര്‍ ഇവയില്‍ നിന്നും ഏയ്ഡ്‌സ് പടരും. ഈ ധാരണകള്‍ തിരുത്തൂ. എയ്ഡ്‌സ്‌ ബാധിതനായയ ഒരാളെ പുണരാന്‍ ഒട്ടും മടിക്കേണ്ട.

3)കൊതുക്

കൊതുക് എയ്ഡ്‌സ്‌ പരത്തില്ല. കൊതുക് എയ്ഡ്‌സ്‌ പടരുമെന്ന് നിസ്സംശയം പറയാന്‍ ഇതുവരെ ഒരു റിപ്പോര്‍ട്ടിനും സാധിച്ചിട്ടില്ല. ഒരു കൊതുകിനുള്ളില്‍ പടര്‍ന്നു കയറിയ എച്ച്.ഐ.വി രോഗാണുവിന് നിമിഷനരത്തേ ആയുസ്സേ ഉള്ളൂ.

4)ജീവിതം അവസാനിക്കുന്നു

എയ്ഡ്‌സ്‌ ബാധിച്ചാല്‍ ജീവിതം ഇല്ല. ആരോഗ്യരംഗത്തെ നൂതനകണ്ടുപിടുത്തങ്ങള്‍ എച്ച്.ഐ.വി രോഗാണുവിനെ പ്രതിരോധിക്കാന്‍ പ്രാപ്തമാണെന്നറിയുക. എയ്ഡ്‌സ്‌ ബാധിച്ചവര്‍ക്കും ജീവിതം ഒരുപാട് ബാക്കിയുണ്ട്.

5)വദനസുരതം

വദനസുരതത്തിനിടെ എയ്ഡ്‌സ്‌ ബാധിച്ചയാളിന്റെ വായില്‍ നിന്നും മറ്റൊരാിന്റെ വായിലേയ്ക്ക് ശരീരത്തിലെ ദ്രാവകം പകര്‍ന്നാല്‍ എയ്ഡ്‌സ്‌ പടരും. മുറിവുകള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും.

6) ടാറ്റു

ടാറ്റൂ, രോഗാണുവിമുക്തമായ തുളഞ്ഞ് കയറുന്ന ഉപകരണങ്ങള്‍ വഴി എയ്ഡ്‌സ്‌പകരും. ശരീരം മുറിക്കുന്ന ഉപകരണങ്ങള്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക. അല്ലെങ്കില്‍ ഓരോ തവണയും രോഗാണുവിമുക്തമാക്കുക.

7)കുഞ്ഞ് ജനിക്കുമ്പോള്‍

എച്ച്.ഐ.വി എയ്ഡ്‌സ്‌ ബാധിതയായ ഒരു സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞിന് എയ്ഡ്‌സ്‌ ഉണ്ടാകുമെന്നത് തെറ്റായ ധാരണയാണ്. ആ കുട്ടിക്ക് ഗര്‍ഭകാലത്ത് മതിയായ പരിചരണം നല്‍കിയാല്‍ മാത്രം മതി. ജനനശേഷം കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുകയുമരുത്.

8)എയ്ഡ്‌സ്‌ ബാധിച്ചവര്‍ക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ആവാം

പല തരത്തിലുള്ള എച്ച്.ഐ.വി ഉണ്ട്. എച്ച്.ഐ.വി ഉള്ളയാളാണ് നിങ്ങളെങ്കിലും മറ്റ് തരത്തിലുള്ള എച്ച്.ഐ.വി ബാധിക്കുവാനും സാധ്യതയുണ്ട്.

9)ഏച്ച്.ഐ.വിയും എയ്ഡ്‌സ്‌ ഒന്ന്

എച്ച്.ഐ.വിയും എയ്ഡ്‌സ്‌ ഒന്നല്ല.

ഒരാളില്‍ സിഡി 4 കൗണ്ട് 200ല്‍ താഴെയാകുമ്പോഴാണ് ഏയ്ഡ് ബാധിതനാവുന്നത്. മറ്റു തരത്തിലുള്ള അണുബാധയും ഏയ്ഡ്‌സിലേക്ക് നയിക്കും. എച്ച്.ഐവി പോസിറ്റീവായ ഒരാള്‍ക്ക് വര്‍ഷങ്ങളോളം എയ്ഡ്‌സ്‌ ബാധിക്കാതെ ജീവിക്കാം.

English summary

common myths about AIDS

Acquired immunodeficiency syndrome or more commonly referred to as AIDS has affected more than 70 million people around the world. There are over 34 million estimated people living with AIDS. Since there is no cure for this dreaded disease, the fight turns to containment and survival.
X
Desktop Bottom Promotion