For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനീസ്രവം കൂടുന്നതിനു പിന്നില്‍....

|

സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് വജൈനല്‍ ഡിസ്ചാര്‍ജ് അഥവാ യോനീസ്രവം. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ലക്ഷണം കൂടിയാണിത്.

സാധാരണയായി വെളുപ്പ്, ഇളം മഞ്ഞ നിറങ്ങളിലാണ് യോനീസ്രവമുണ്ടാകുക. ഗര്‍ഭാശയ ഗളത്തില്‍ നിന്നാണ് ഇത്തരം സ്രവങ്ങളുണ്ടാവുക. വെളുത്ത നിറത്തിലുള്ള ഈ സ്രവം വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ നിറം മാറുന്നു.

യോനീസ്രവത്തിന്റെ അളവ് പല സ്ത്രീകളിലും പല വിധമാണ്. ശരീരത്തിലുള്ള ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് വ്യത്യാസപ്പെടുന്നതാണ് ഇത്തരം സ്രവങ്ങളുടെ അളവിലും വ്യത്യാസമുണ്ടാകാന്‍ കാരണം.

എന്നാല്‍ യോനീസ്രവത്തിന്റെ അളവ് പെട്ടെന്നു കൂടുന്നത് പലപ്പോഴും പല രോഗങ്ങളുടേയും കൂടി ലക്ഷണമാകാം. വജൈനല്‍ ഡിസ്ചാര്‍ജ് കൂടുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭാശയ ക്യാന്‍സര്‍

ഗര്‍ഭാശയ ക്യാന്‍സര്‍

ഗര്‍ഭാശയ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ് കൂടുതല്‍ അളവിലുള്ള യോനീസ്രവം. ശരീരത്തില്‍ ഈസ്ട്രജന്‍ അളവു കൂടുന്നത് ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുന്നുണ്ട്. 40കളിലാണ് സാധാരണ ഇത്തരം രോഗമുണ്ടാവുക. വജൈനല്‍ ഡിസ്ചാര്‍ജിനൊപ്പം രക്തപ്രവാഹം കൂടിയുണ്ടെങ്കില്‍ ഗര്‍ഭാശയ സംബന്ധമായ ക്യാന്‍സറിനെക്കുറിച്ചു സംശയിക്കണം.

ട്രൈക്കോമോണിയാസിസ്

ട്രൈക്കോമോണിയാസിസ്

ട്രൈക്കോമോണിയാസിസ് എന്ന ഫംഗസ് ബാധ പച്ച, മഞ്ഞ. തവിട്ടു നിറത്തിലെ ദുര്‍ഗന്ധത്തോടു കൂടിയ യോനീസ്രവത്തിനു കാരണമാകും. സെക്‌സിലൂടെയാണ് ഇത്തരം ഫംഗസ് ബാധയുണ്ടാകുന്നത്.

ഗോണോറിയ

ഗോണോറിയ

മഞ്ഞ നിറത്തിലെ രക്തത്തോടു കൂടിയ വജൈനല്‍ ഡിസ്ചാര്‍ജ് ഗോണോറിയ എന്ന ലൈംഗിക രോഗത്തിന്റെ ലക്ഷണമാകാം. മൂത്രമൊഴിയ്ക്കുമ്പോഴുണ്ടാകുന്ന നീറ്റലും മാസമുറ സമയത്തല്ലാതെയുണ്ടാകുന്ന ബ്ലീഡിംഗും ഗോണോറിയയുടെ മറ്റു ലക്ഷണങ്ങളാണ്.

ക്ലാമിഡിയ

ക്ലാമിഡിയ

ക്ലാമിഡിയ എന്ന ലൈംഗിക രോഗവും അമിതമായ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കാറുണ്ട്. ബ്ലീഡിംഗും മൂത്രമൊഴിയ്ക്കുമ്പോഴുള്ള നീറ്റലും ഇതിന്റെയും ലക്ഷണങ്ങളാണ്.

ബാക്ടീരിയല്‍ വജൈനോസിസ്

ബാക്ടീരിയല്‍ വജൈനോസിസ്

ലൈംഗികജന്യ രോഗം വന്നവര്‍ക്ക് ബാക്ടീരിയല്‍ വജൈനോസിസ് എന്ന അണുബാധയും ദുര്‍ഗന്ധത്തോടു കൂടിയ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കും.

ടാമ്പൂണുകള്‍

ടാമ്പൂണുകള്‍

ടാമ്പൂണുകള്‍ ഉപയോഗിക്കുന്നതും ചിലപ്പോള്‍ അമിതമായ വജൈനല്‍ ബ്ലീഡിംഗിന് വഴിയൊരുക്കാറുണ്ട്.

യുമണ്‍ പാപ്പില്ലോമ വൈറസ്

യുമണ്‍ പാപ്പില്ലോമ വൈറസ്

സെര്‍വിക്കല്‍ ക്യാന്‍സറിലേക്കു വഴി വയ്ക്കുന്ന ഒരു ലൈംഗിക രോഗമാണ് ഹ്യുമണ്‍ പാപ്പില്ലോമ വൈറസ്. ഇതും അമിതമായ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കും.

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷന്‍

ചെറിയ തോതില്‍ യീസ്റ്റ് വജൈനയിലുണ്ട്. ഇത് വജൈനയുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നത് യീസ്റ്റ് ഇന്‍ഫെക്ഷനും അമിതമായ ഡിസ്ചാര്‍ജിനും വഴിയൊരുക്കും.

സെര്‍വിക്കല്‍ ക്യാന്‍സര്‍

സെര്‍വിക്കല്‍ ക്യാന്‍സര്‍

രക്തം കലര്‍ന്ന, കട്ടിയില്ലാത്ത വജൈനല്‍ ഡിസ്ചാര്‍ജ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്.

ഗര്‍ഭകാലം

ഗര്‍ഭകാലം

ഗര്‍ഭിണികളില്‍ വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതലുണ്ടാകുന്നത് സ്വാഭാവികമാണ്.

Read more about: health ആരോഗ്യം
English summary

Causes Excess Vaginal Discharge

Secretions from the vagina is called vaginal discharge. In terms of consistency, vaginal discharge can be thick, pasty or thin. The colour and smell might vary according to each woman. Once you reach childbearing age, a certain amount of vaginal discharge is considered normal. There are certain glands in the cervix that produces this clear mucus, which might turn white or yellow depending to exposure to air.
 
 
Story first published: Tuesday, September 10, 2013, 12:09 [IST]
X
Desktop Bottom Promotion