For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍ഷീമേഴ്‌സ് രോഗികളെ പരിചരിയ്ക്കുമ്പോള്‍

By Shibu T Joseph
|

ബുദ്ധിഭ്രംശത്തിന്റെ ഒരു രൂപമാണ് അല്‍ഷിമേഴ്‌സ് രോഗം. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ അസുഖത്തിന് ഇത് വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രായമാവലും മാനസികപിരിമുറുക്കവുമാണ് അല്‍ഷിമേഴ്‌സിന്റെ ആദ്യ ലക്ഷണങ്ങള്‍, ഓര്‍മ്മക്കുറവ്, അവസ്ഥയിലുള്ള മാറ്റങ്ങള്‍, സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഇവയെല്ലാം പിന്നീടുവരുന്ന ലക്ഷണങ്ങളാണ്. ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയായിരിക്കും ഈ കാലഘട്ടത്തില്‍ അവര്‍ കടന്നുപോയിട്ടുണ്ടാവുക.

രോഗിയേക്കാളും ബുദ്ധിമുട്ടനുഭവിക്കുക കുടുംബാംഗങ്ങളാണ്. ശാരീരികമായും മാനസികമായും ഒട്ടേറെ പിരിമുറുക്കങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവരും. അടുത്ത കാലത്തായി അല്‍ഷിമേഴ്‌സ് രോഗം പിടിപെടുന്നവര്‍ ഒരുപാടാണ്. കുടുംബ ഉത്തരവാദിത്വം, ജോലി പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഈ രോഗത്തിലേയ്ക്ക് നയിക്കാം. പ്രായമേറിയ പലരിലും ഇപ്പോള്‍ അല്‍ഷിമേഴ്‌സ് കണ്ടുവരുന്നുണ്ട്. അവരുടെ മക്കളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. സ്വന്തം കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം മാതാപിതാക്കളേയും ശുശ്രൂഷിക്കേണ്ടതായി വരും.
നിങ്ങള്‍ കുഞ്ഞായിരുന്നപ്പോള്‍ എല്ലാക്കാര്യത്തിനും മാതാപിതാക്കള്‍ ശ്രദ്ധിക്കാനുണ്ടായിരുന്നില്ലേ. മാതാപിതാക്കള്‍ പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുമ്പോള്‍ രോഗാവസ്ഥയിലാകുമ്പോള്‍ അവരെ നോ്‌ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, രോഗത്തിന്റെ തീവ്രത ഇവയെല്ലാം രോഗിയെ നോക്കാനായി ഏതെങ്കിലും ഏയ്ഡ് സെന്ററിന്റേയോ നഴ്‌സുമാരുടേയോ സഹായം തേടുവാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കും. അങ്ങിനെ ചെയ്യേണ്ടി വന്നാല്‍ തന്നെയും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുവാന്‍ ശ്രമിക്കുക
അല്‍ഷിമേഴ്‌സ് രോഗികളെ പരിചരിക്കാന്‍ ടിപ്പുകള്‍ പര്യാപ്തമല്ല. അവസ്ഥ മനസ്സിലാക്കാന്‍ മാത്രമായി ഇത് വായിക്കുക

1)സ്‌നേഹം

1)സ്‌നേഹം

കുഞ്ഞായിരുന്ന കാലഘട്ടത്തില്‍ നിങ്ങള്‍ ആവശ്യപ്പെട്ടിരുന്നതും ആഗ്രഹിച്ചിരുന്നതും സ്‌നേഹം മാത്രമായിരുന്നു. ആ സമയത്ത് നിങ്ങളാവശ്യപ്പെട്ട സ്‌നേഹമത്രയും ശ്രദ്ധയും നല്‍കിയത് മാതാപിതാക്കളായിരുന്നു. ആ മാതാപിതാക്കള്‍ അല്‍ഷിമേഴ്‌സ് ബാധിതരാകുമ്പോള്‍ അവരെ നോക്കേണ്ടത് ഉത്തരവാദിത്വമായിട്ടല്ല. പകരം മനസ്സ് നിറഞ്ഞ സ്‌നേഹത്തോടെ പരിചരിക്കുക. ഈ സമയത്ത് അവരെ ആശ്വസിപ്പിക്കാന്‍ കലര്‍പ്പില്ലാത്ത നിങ്ങളുടെ സ്‌നേഹത്തിന് മാത്രമേ കഴിയൂ.

2)ക്ഷമ

2)ക്ഷമ

അല്‍ഷിമേഴ്‌സ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കേറ്റവും ആവശ്യമായത് ക്ഷമയാണ്. ക്ഷമാഗുണം വളരെ പ്രധാനമാണ്. ചില സമയങ്ങളില്‍ അവര്‍ നിങ്ങളെ അത്രയേറെ അസ്വസ്ഥരാക്കിയേക്കാം. ഓര്‍മ്മക്കുറവും കുട്ടികളെപ്പോലുള്ളപെരുമാറ്റവും നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. ഒരിക്കലും അത് പുറത്തുകാണിക്കരുത്. ചില സമയങ്ങളില്‍ അവര്‍ നിങ്ങളെ തിരിച്ചറിഞ്ഞുവെന്നുകൂടി വരില്ല. ആവശ്യമായ സ്‌നേഹവും പരിഗണനയും നല്‍കി വേണം പെരുമാറാന്‍.

3)ഉറച്ച ഹൃദയം

3)ഉറച്ച ഹൃദയം

അല്‍ഷിമേഴ്‌സ് ബാധിതരെ പരിചരിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. വളരെ ബുദ്ധിമുട്ടേറിയ പല സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകേണ്ടിവരാം. ചില സമയങ്ങൡ രോഗിയുടെ മൂഡ് എപ്പോഴാണ് മാറുകയെന്ന് പ്രവചിക്കാനാവില്ല, നിങ്ങളെപ്പോലും തിരിച്ചറിയില്ല. കഴിഞ്ഞുപോയ ഒരു കാര്യവും ഓര്‍മ്മയിലുണ്ടാവില്ല. ഈ സന്ദര്‍ഭങ്ങളെയെല്ലാം ഉറച്ച ഹൃദയത്തോടെയും പ്രായോഗികബുദ്ധിയോടെയും നേരിടണം. നിങ്ങളുടെ മാതാപിതാക്കളെ ഈ വിധത്തില്‍ കാണുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ജീവിതം ഇതൊക്കെയാണ്. നേരിട്ടേ പറ്റൂ. നേരിടാന്‍ പഠിക്കുക.

4)ബന്ധം പുലര്‍ത്തുക

4)ബന്ധം പുലര്‍ത്തുക

ചില സന്ദര്‍ഭങ്ങളില്‍ രോഗബാധിതരായ മാതാപിതാക്കളെ നോക്കാന്‍ നഴ്‌സിംഗ് ഹോമിലോ കെയറിംഗ് സെന്ററിലോ ഏല്‍പ്പിക്കേണ്ടി വന്നേക്കാം. അങ്ങനെ ചെയ്താലും ഇടയ്ക്കിടെ അവിടെ ചെന്ന് അവരെ സന്ദര്‍ശിക്കുക. അവരുടെ ഓര്‍മ്മകള്‍ നിനില്‍ക്കുന്നത് നിങ്ങളിലൂടെ മാത്രമാണ്. ഇടയ്ക്കിടെ കണ്ടില്ലെങ്കില്‍ ഒരിക്കലും ഓര്‍മ്മ തിരിച്ചുകിട്ടില്ല.

5)ചിരിപ്പിക്കുക

5)ചിരിപ്പിക്കുക

മുന്‍പ് സംസാരിച്ചിരുന്നതുപോലെ തന്നെ അവരോട് സംസാരിക്കുക. ഒരു പക്ഷേ നിങ്ങള്‍ അവര്‍ക്ക് തീര്‍ത്തും അപരിചിതരായിരിക്കാം. പക്ഷേ അവരെ ചിരിപ്പിക്കു. അവര്‍ക്കിഷ്ടപ്പെട്ട പൂക്കളും മിഠായികളും നല്‍കുക. അവശേഷിച്ച കാലം സന്തോഷത്തോടെ ജീവിക്കാന്‍ ഇത് സഹായിക്കും.

Read more about: health ആരോഗ്യം
English summary

caring for alzheimer parents

Alzheimer’s is a form of Dementia. It is considered a very serious brain defect that has no cure till date. Age and stress are considered to be the first symptoms of Alzheimer. The further symptoms are memory loss, mood swings, difficulty in speech and so on. It is a difficult time for the patients who have t
Story first published: Saturday, December 7, 2013, 16:19 [IST]
X
Desktop Bottom Promotion