For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

|

ബലമുള്ള എല്ലുകള്‍ ആരോഗ്യത്തിന് വേണ്ട ഒരു പ്രധാന ഘടകം തന്നെയാണ്. സാധാരണ പ്രായമേറുന്തോറുമാണ് എല്ലുകള്‍ക്കു ബലം കുറയുകയും ആരോഗ്യം കുറയുകയും ചെയ്യുകയെന്നു പറയും. എന്നാല്‍ ഇപ്പോഴത്തെ കാലത്ത് ചെറുപ്പത്തില്‍ തന്നെ എല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാകുന്നത് അപൂര്‍വമല്ല.

എല്ലുകളുടെ ആരോഗ്യത്തെ പറ്റിയും പല തെറ്റിദ്ധാരണകളുമുണ്ട്. ഇവയില്‍ ചിലത് എന്തൊക്കെയെന്നു നോക്കൂ.

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം സ്ത്രീകള്‍ക്കു മാത്രമേ വരികയുള്ളൂ എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കൊപ്പം തന്നെ എല്ലുതേയ്മാനം വരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്.

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

ഇരിക്കുന്ന രീതി ശരിയല്ലെങ്കില്‍ എല്ലുതേയ്മാനവും നടുവേദനയും വരുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ചെറിയൊരു രീതിയില്‍ മാത്രമാണ് എല്ലുതേയ്മാനവും നടുവേദനയും ഇരിക്കുന്ന രീതി ശരിയല്ലെങ്കില്‍ വരുന്നത്. പലപ്പോഴും പല കാരണങ്ങളും ചേര്‍ന്നായിരിക്കും നടുവേദനയുണ്ടാകുന്നത്.

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

മെനോപോസില്‍ മാത്രമാണ് സ്്ത്രീകള്‍ക്ക് എല്ലുതേയ്മാനം വരികയെന്ന ധാരണയുണ്ട്. ഇത് തികച്ചും തെറ്റാണ്. ഈസ്ട്രജന്‍ അളവ് ശരീരത്തില്‍ കുറയുന്നത് എല്ലുതേയ്മാനത്തിന് വഴിയൊരുക്കും. ഹോര്‍മോണ്‍ കാരണം ആര്‍ത്തവ ക്രമക്കേടുകളുള്ളവര്‍ക്ക് നേരത്തെ ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ വരും.

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

കാല്‍സ്യം ഗുളികകള്‍ കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോണ്‍ വരുത്തുമെന്ന ധാരണ ചിലര്‍ക്കുണ്ട്. ഇത് തെറ്റാണ്. ഈ കാല്‍സ്യം വെള്ളത്തില്‍ അലിഞ്ഞു ചേരുന്നവയാണ്. ഇത് ശരീരം മുഴുവനായി ആഗിരണം ചെയ്യും. നേരെ മറിച്ച് കടല്‍വിഭവങ്ങളില്‍ കാണപ്പെടുന്ന കാല്‍സ്യം ഓക്‌സലേറ്റ് കിഡ്‌നി സ്റ്റോണ്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

നടുവേദന പലപ്പോഴും നിസാര പ്രശ്‌നമായി കാണുന്നവരുണ്ട്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ, എല്ലു പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്.

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

ശസ്ത്രക്രിയ കൊണ്ട് എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെന്നു ധാരണയുണ്ട്. ഇത് തെറ്റാണ്. എല്ലുസംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്കെങ്കിലും സര്‍ജറി നല്ലൊരു പരിഹാരമാണ്.

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുതേയ്മാനത്തിനുള്ള പരിഹാരം വിശ്രമമാണെന്നു കരുതുന്നവരുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. വ്യായാമങ്ങള്‍ ചെയ്യുന്നത് ഇതിന് ഒരു പരിഹാരം തന്നെയാണ്.

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യത്തെ പറ്റി അറിഞ്ഞിരിക്കൂ

കാല്‍സ്യം കുറവുള്ള ഭക്ഷണം കഴിയ്ക്കുന്നവര്‍ക്കാണ് എല്ലുതേയ്മാനം വരാന്‍ സാധ്യതയെന്നതു തെറ്റിദ്ധാരണ തന്നെ. ഇത് പ്രധാനമായും ഹോര്‍മോണ്‍ പ്രശ്‌നം കൊണ്ടാണ് വരുന്നത്. കാല്‍സ്യം കഴിയ്ക്കുന്നതിന്റെ അളവ് വല്ലാതെ കുറഞ്ഞാലും പ്രശ്‌നമുണ്ടാകുമെന്നു മാത്രം.

English summary

Health, Body, Surgery, Menopause, Hormone, Rest, Exercise, ആരോഗ്യം, ശരീരം, എല്ലുതേയ്മാനം, ശസ്ത്രക്രിയ, വിശ്രമം, മെനോപോസ്, ആര്‍ത്തവവിരാമം, ഹോര്‍മോണ്‍,

Bone health is an important part of our overall well-being. Earlier people had bone health problems only after their middle ages. But in the modern times, people are prone to brittle bones, aches and also serious disorders like osteoporosis.
 
X
Desktop Bottom Promotion