For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആകാരഭംഗി നല്കുന്ന വ്യായാമങ്ങള്‍

By VIJI JOSEPH
|

ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ കൂടുതലായി കൊഴുപ്പടിയുന്ന ഒരു പ്രവണതയുണ്ട്. ഉദാഹരണത്തിന് പിയര്‍ ആകൃതിയുള്ള ശരീരത്തില്‍ താഴ്ഭാഗം ചീര്‍ത്തും മുകള്‍ ഭാഗം മെലിഞ്ഞുമാകും. ആപ്പിള്‍കൃതിയുള്ള ശരീരത്തില്‍ കൊഴുപ്പ് നിതംബഭാഗത്തും, മുളക് രൂപത്തിലുള്ള ശരീരത്തില്‍ കൊഴുപ്പ് ഉണ്ടാവുകയുമില്ല. ആകര്‍ഷകമായ ശരീരം സ്വന്തമാക്കുന്നതിന് ശരീരത്തിന്‍റെ രൂപത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടതുണ്ട്. അതുപോലെ തന്നെ വ്യായാമങ്ങളും ഇതിന് പ്രധാനമാണ്.

എന്നാല്‍ എല്ലാ ശരീരഭാഗങ്ങളിലും വ്യായാമം സാധ്യമാകില്ല. പല വ്യായാമരീതികളിലൂടെ വേണം ശരീരത്തെ ശക്തിപ്പെടുത്താന്‍. പെര്‍ഫക്ട് 10 ആകുന്ന വിധം ശരീരത്തെ മാറ്റാന്‍ കൃത്യമായ വ്യായാമങ്ങള്‍ സഹായിക്കും. പതിവായും, അര്‍പ്പണബോധത്തോടെയും ചെയ്താല്‍ ശരീരത്തെ മികച്ച രൂപഭംഗിയുള്ളതാക്കി മാറ്റാമെന്നതില്‍ സംശയമില്ല. അതിന് സഹായിക്കുന്ന ചില വ്യായാമങ്ങളാണ് ഇവിടെ പറയുന്നത്.

1. നൃത്തം

1. നൃത്തം

ശരീരത്തെ പാകപ്പെടുത്താന്‍ ഏറെ അനുയോജ്യമായ വ്യായാമമാണ് നൃത്തം. നൃത്തം ചെയ്യുമ്പോള്‍‌ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ചലിക്കും. ഇത് വഴി ശരീരത്തിന് മുഴുവന്‍ ഗുണം ലഭിക്കും. എല്ലാ ദിവസവും നൃത്തം ചെയ്യുന്നത് വഴി ശരീരത്തിന് കരുത്തും ആകാരഭംഗിയും ലഭിക്കുകയും വഴക്കമുള്ളതാവുകയും ചെയ്യും. നൃത്തം ഒരേ സമയം വ്യായാമവും രസകരമായ ഒരു പ്രവൃത്തിയും ആയിരിക്കും.

2. ഭാരോദ്വഹനം

2. ഭാരോദ്വഹനം

പേശികള്‍ക്ക് കരുത്തും വളര്‍ച്ചയും കൂട്ടാനായാണ് ഭാരോദ്വഹനം ചെയ്യാറ്. വ്യായാമത്തിന്‍റെ അല്പം ഉയര്‍ന്ന പടിയാണിത്. ഏറെ കരുത്ത് ആവശ്യമുള്ള ഈ വ്യായാമ മുറയിലൂടെ ആകാരഭംഗയുള്ള സെക്സിയായ ശരീരം സ്വന്തമാക്കാം.

3. ഹൃദയസംബന്ധമായ വ്യായാമങ്ങള്‍

3. ഹൃദയസംബന്ധമായ വ്യായാമങ്ങള്‍

സൈക്ലിംഗ്, ഓട്ടം, ട്രെഡ്മില്‍, തുടങ്ങിയവയൊക്കെ ഹൃദയത്തിന് വ്യായാമം നല്കുന്നവയാണ്. ഇവ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും കരുത്ത് കൂട്ടുകയും ചെയ്യും. ആപ്പിള്‍ ഷേപ്പുള്ള ശരീരത്തിന് ഏറെ അനുയോജ്യമാണ് ഈ എക്സര്‍സൈസുകള്‍.

4. യോഗ

4. യോഗ

ശരീരഭംഗി ലഭിക്കാന്‍ ഏറ്റവും നല്ല വ്യായാമമാണ് യോഗ. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഫലം നല്കുന്നതാണ് യോഗ. ആകാരഭംഗിക്ക് മാത്രമല്ല ചര്‍മ്മത്തെ ആരോഗ്യപൂര്‍ണ്ണമാക്കാനും സംഘര്‍ഷമകറ്റാനും, ശരീരത്തില്‍ നിന്ന് ടോക്സിനുകള്‍ പുറന്തള്ളാനും യോഗ സഹായിക്കും.

5. കായികവിനോദങ്ങള്‍

5. കായികവിനോദങ്ങള്‍

ബാഡ്മിന്‍റണ്‍, ടെന്നീസ്, ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങളിലേര്‍പ്പെടുന്നത് ശരീരഭാരം കുറയാനും ആകാരഭംഗി ലഭിക്കാനും സഹായിക്കും. ഏറെ ആരോഗ്യം ഇതിനായി ചെലവഴിക്കേണ്ടിവരും.

6. സ്ട്രെച്ചിങ്ങ്

6. സ്ട്രെച്ചിങ്ങ്

സ്ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ പതിവായി ചെയ്യണം. എന്നാല്‍ ശരീരഭാരം കുറയുന്നതിന് ഇവ സഹായിക്കില്ല. ശരീരത്തിന് ആകാരഭംഗിയും വഴക്കവും ലഭിക്കാനും ശരീരവടിവുകള്‍ തെളിഞ്ഞ് കാനും സ്ട്രെച്ചിംഗ് സഹായിക്കും.

7. നീന്തല്‍

7. നീന്തല്‍

മറ്റേത് വ്യായാമത്തേക്കാളും രണ്ടിരട്ടി കലോറി എരിച്ച് കളയാന്‍ സഹായിക്കുന്നതാണ് നീന്തല്‍. കൈകള്‍ക്കും, കാലിനും കരുത്ത പകരുന്ന ഈ വ്യായാമം കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ സഹായിക്കും. ശരീരഭംഗി വര്‍ദ്ധിപ്പിക്കാനും നീന്തല്‍ സഹായിക്കും.

8. ചാട്ടം

8. ചാട്ടം

ദിവസം 100-200 തവണയെങ്കിലും ചാടുന്നത് ശരീരത്തിന് ഏറെ ഗുണകരമാകും. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങള്‍ക്കും ചാട്ടം ഉത്തേജനം നല്കും. ശരീരത്തിന് വഴക്കം ലഭിക്കാനും ഇത് സഹായകരമാണ്.

9. ജിംനേഷ്യം

9. ജിംനേഷ്യം

ജിംനേഷ്യങ്ങളാണ് ഇന്ന് ഭൂരിഭാഗം ആളുകളും വ്യായാമങ്ങള്‍ക്കായി എത്തിച്ചേരുന്ന സ്ഥലം. ഇവിടെ മേല്‍പറ്ഞ്ഞ മിക്കവാറും എല്ലാ വ്യായാമ മുറകളും പ്രയോഗിക്കപ്പെടും. ജിംനേഷ്യത്തില്‍ പോയാല്‍ ശരീര പരിപാലനത്തിനുള്ള കൃത്യമായ മാര്‍ഗ്ഗദര്‍ശനവും ലഭിക്കും.

English summary

Best Workouts For Body Shape

Our body has a tendency to increase more fats in a particular body part. For example, a pear shaped body has a huge bottom and small top, an apple shaped body had fats accumulated to the waist and a chilly type body has no fats found anywhere.
Story first published: Saturday, December 21, 2013, 20:12 [IST]
X
Desktop Bottom Promotion