For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിസിഒഎസ്‌ ഉണ്ടെങ്കിലും ശരീര ഭാരം കുറയ്‌ക്കാം

By Archana
|

സ്‌ത്രീകളുടെ ദാമ്പത്യ ജീവിതത്തില്‍ വന്ധ്യത പ്രശ്‌നങ്ങള്‍ എല്ലായ്‌പ്പോഴും ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. പിസിഒഎസ്‌ എന്നറിയപ്പെടുന്ന പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം സ്‌ത്രീകളുടെ ഗര്‍ഭ ധാരണ ശേഷി കുറയ്‌ക്കുക മാത്രമല്ല മുഖത്തെ അധിക രോമ വളര്‍ച്ച, മുഖക്കുരു, വിഷാദം, തടി തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്യും.പിസിഒഎസും ശരീര ഭാരവും കൂടുന്നതിനെ കുറിച്ച്‌ നടത്തിയ ഗവേഷണങ്ങള്‍ പറയുന്നത്‌ ശരീര ഭാരം കുറയ്‌ക്കുന്നതിലൂടെ പിസിഒഎസ്‌ മുലമുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കുറവ്‌ വരുത്താന്‍ കഴിയുമെന്നാണ്‌. വെല്ലുവിളികള്‍ തരണം ചെയ്യുന്നത്‌ അത്ര എളുപ്പമല്ല എങ്കിലും ശ്രമിച്ചു നോക്കുക. പിസിഒഎസ്‌ ഉള്ളപ്പോള്‍ ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ നിങ്ങളുടെ ശരീരത്തെയും ജീവിതത്തെയും ഇത്‌ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന്‌ തിരിച്ചറിയണം. പിസിഒഎസ്‌ സാധാരണയായി പാരമ്പര്യമായി ലഭിക്കുന്നതാണ്‌ . ഇത്‌ നിങ്ങളുടെ ജീനുകള്‍ക്ക്‌ ലഭിക്കാനുള്ള സാധ്യത പകുതി പകുതി മാത്രമാണ്‌. ഇത്‌ പാരമ്പര്യമാണോ അല്ലയോ എന്നതല്ല കാര്യം , മറിച്ച്‌ ഇതിനെ ചെറുത്ത്‌ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ കഴിയും എന്നതാണ്‌.

പിസിഒഎസ്‌ ആര്‍ത്തവ വിരാമം എത്താത്ത ഏത്‌ സ്‌ത്രീകളെയും ബാധിക്കാം. ഹോര്‍മോണിന്റെയും ഇന്‍സുലീന്റെയും അളവിലുണ്ടാകുന്ന വ്യതിയാനം ഇതിനൊരു കാരണമാണ്‌. പിസിഒഎസുമായി ബന്ധപ്പെട്ട്‌ ആദ്യം കണക്കാക്കേണ്ട പ്രശ്‌നം ശരീര ഭാരം കൂടുന്നതാണ്‌. ഇതിനെ മറികടക്കുക എന്നത്‌ കുറച്ച്‌ ശ്രമകരമാണ്‌. പിസിഒഎസ്‌ ഉള്ളപ്പോള്‍ ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ശരിയായ രീതികള്‍ അറിയണം.

Best Way to Lose Weight with PCOS

പിസിഒഎസ്‌ പ്രശ്‌നമുള്ള സ്‌ത്രീകളിലെ അമിത കലോറി കുറയ്‌ക്കാനുള്ള ചില വഴികള്‍.

ആഹാരം നിയന്ത്രിക്കുക
പിസിഒഎസ്‌ ഉളളതിനാല്‍ സാധാരണ ഭക്ഷണക്രമം സാധ്യമല്ല. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രോഗം നിയന്ത്രണത്തിലാക്കി ശരീര ഭാരം കുറയ്‌ക്കാനുള്ള ഭക്ഷണ ക്രമം മനസ്സിലാക്കുക. ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ ശരീര ഭാരവും കുറയ്‌ക്കാന്‍ കഴിയും

ഭക്ഷണക്രമം തയ്യാറാക്കുക
പിസിഒഎസ്‌ ഉള്ളപ്പോള്‍ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്‌ ഇന്‍സുലീന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന്‌ അറിയണം. കട്ടികുറഞ്ഞ ഇറച്ചി, വെള്ള ബ്രഡ്‌, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുന്ന കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റ്‌ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ ശരാര ഭാരം കുറയ്‌ക്കാന്‍ കഴിയും

പോഷക ഗുണമുള്ള ആഹാരം
പിസിഒഎസ്‌ ഉള്ളപ്പോള്‍ ശരീര ഭാരം കുറയ്‌ക്കാന്‍ ഭക്ഷണക്രമം പാലിക്കുന്നുണ്ടെങ്കില്‍ ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുന്ന ആഹാരങ്ങളാണ്‌ കഴിക്കുന്നതെന്ന്‌ ഉറപ്പ്‌ വരുത്തുക.ഇന്‍സുലീനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധം ഉയര്‍ത്തുന്നതിന്‌ ഉയര്‍ന്ന ഗ്ലൈസെമിക്‌ ഇന്‍ഡക്‌സ്‌ ഉള്ള ഭക്ഷണം കഴിക്കുന്നതിന്‌ ശ്രദ്ധ നല്‍കുക.

വ്യായാമം
പിസിഒഎസ്‌ ഉള്ളപ്പോഴും ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ പതിവായി വ്യായാമം ചെയ്യുക. എയറോബിക്‌, ഹൃദയധമനീ വ്യായാമങ്ങള്‍പതിവായി ചെയ്യുന്നത്‌ കലോറികള്‍ ദഹിപ്പിക്കുന്നതിന്‌ സഹായിക്കും. പേശികള്‍ അമിതമാകുന്നത്‌ തടയാന്‍ ലളിതമായ പേശീ വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്‌.

വൈദ്യസഹായം
പിസിഒഎസ്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശവും തേടണം. ഹോര്‍മോണ്‍ അസ്‌ന്തുലിത ഇന്‍സുലീന്‍ പ്രതിരോധം എന്നിവ നിയന്ത്രിക്കുന്നതിന്‌ മരുന്നകള്‍ സഹായിക്കും. അതു വഴി ഫലപ്രദമായി ശരീര ഭാരം കുറയ്‌ക്കാനും കഴിയും.

ദുശ്ശീലങ്ങള്‍
പിസിഒഎസ്‌ ഉള്ളപ്പോള്‍ ശരീര ഭാരം കുറയ്‌ക്കണമെന്ന്‌ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുകവലി ഉപേക്ഷിക്കുക. അതുപോലെ ഇടയ്‌ക്കിടെയുള്ള ഭക്ഷണം കഴിക്കലും ഒഴിവാക്കുക. പുകവലി ശരീരത്തിലെ ഇന്‍സുലീന്റെയും ടെസ്റ്റോസ്‌റ്റോണിന്റെയും അളവ്‌ ഉയരാന്‍ കാരണമാകുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഇത്‌ ശരീര ഭാരം കൂടാന്‍ കാരണമാകും. മൊത്തം ആരോഗ്യം മെച്ചപ്പെടുന്നതിന്‌ കലോറി നിയന്ത്രിക്കേണ്ടത്‌ ആവശ്യമാണ്‌.

ഭക്ഷണക്രമം നിലനിര്‍ത്തുക
ഭക്ഷണ ക്രമത്തില്‍ ഉറച്ച്‌ നില്‍ക്കുക എന്നതാണ്‌ ശരീര ഭാരം കുറയ്‌ക്കാനുള്ള ഏറ്റവും പ്രധാന കാര്യം. പുതിയ ഭക്ഷണക്രമങ്ങള്‍ പരീക്ഷിക്കുന്നത്‌ നിലവിലെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തും. ഇത്‌ ഫലം കുറയ്‌ക്കും.

പിസിഒഎസ്‌ നിയന്ത്രിക്കാനും മറികടക്കാനും കഴിയാത്തതല്ല. ഫലം ലഭിക്കുന്നത്‌ വരെ പരിശ്രമിക്കാനുള്ള മനസ്സ്‌ വേണമെന്നു മാത്രം. ആരോഗ്യകരമായ ജീവിത രീതി പിന്തുടരുകയും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്‌താല്‍ പിസിഒഎസ്‌ ക്രമേണ നിയന്ത്രണത്തിലാക്കാന്‍ കഴിയും.

English summary

Best Way to Lose Weight with PCOS

Fertility issues have always dealt a drastic blow on women and their marital life. PCOS, also known as Polycystic Ovary Syndrome, is one of female issues that not only reduces fertility in women
Story first published: Thursday, December 19, 2013, 14:17 [IST]
X
Desktop Bottom Promotion