For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം കളയും ശീലങ്ങള്‍

|

നല്ല ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ആരോഗ്യത്തിനും മാത്രമല്ല, ദൈനംദിന കാര്യങ്ങള്‍ ഊര്‍ജത്തോടെ ചെയ്യണമെങ്കിലും ഏകാഗ്രത വേണമെങ്കിലുമെല്ലാം ഉറക്കം വളരെ പ്രധാനം തന്നെ.

ഉറങ്ങുന്നതിനു മുന്‍പ് പല ശീലങ്ങളും പതിവുള്ളവരുണ്ട്. ഇതില്‍ ചിലതെങ്കിലും നല്ല ഉറക്കത്തിന് തടസം നില്‍ക്കുകയും ചെയ്യാറുണ്ട്. ഇത്തരം ശീലങ്ങളെക്കുറിച്ച് അറിയൂ. ഭാവിയില്‍ ഇവ ഒഴിവാക്കാന്‍ സഹായിക്കും.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

ഉറങ്ങുന്നതിനു മുന്‍പ് പുസ്തകങ്ങള്‍ വായിക്കുന്നത് പലരുടേയും ശീലമാണ്. ഇത് ഉറക്കം കളയുന്ന ഒന്നാണെന്ന് പഠനങ്ങള്‍ പറയുന്നു. കണ്ണുകള്‍ക്ക് സ്‌ട്രെസും തളര്‍ച്ചയുമുണ്ടാകാന്‍ ഇത് കാരണമാകും. സംഘര്‍ഷം നിറഞ്ഞ കഥകളും മറ്റുമാണെങ്കില്‍ മനസ് അസ്വസ്ഥമാകാനും ഇത് ഇട വരുത്തും

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

പാട്ടു കേട്ട് ഉറങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. നല്ല പാട്ടുകള്‍ കേള്‍ക്കുന്നത് നല്ലതു തന്നെ. എന്നാല്‍ വല്ലാതെ ഉച്ചത്തിലുള്ള, അല്ലെങ്കില്‍ ബഹളങ്ങളോടു കൂടിയ പാട്ടു കേള്‍ക്കുന്നത് നല്ല ഉറക്കത്തിന് തടസമാണെന്നും തെളിഞ്ഞിട്ടുണ്ട്.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ടിവി കാണുന്ന ശീലവും നല്ലതല്ല. ടിവിയിലും സംഘര്‍ഷമുള്ള രംഗങ്ങളുണ്ടാകും. വാര്‍ത്തകളുണ്ടാകും ഇവ മനസ് അസ്വസ്ഥമാക്കും. നല്ല ഉറക്കത്തെ കെടുത്തും. ഉറങ്ങാതെ ഏറെ നേരം ടിവി കാണാനും ഇത്തരം ശീലം വഴിയൊരുക്കും. ബെഡ്‌റൂമില്‍ ടിവ വയ്ക്കാതിരിക്കുകയാണ് നല്ലത്. കണ്ണിനും ഇത് സ്‌ട്രെയ്‌നുണ്ടാക്കും.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

ഉറങ്ങുന്നതിനു മുന്‍പ് ലാപ്‌ടോപ്പില്‍ പരതിക്കൊണ്ടിരിക്കുന്നതും നല്ല ശീലമല്ല. സോഷ്യല്‍ സൈറ്റുകളും ചാറ്റിംഗും ഏറെ നേരം ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും. കണ്ണിനും തളര്‍ച്ചയുണ്ടാക്കും.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

ഉറങ്ങാന്‍ നേരം വീഡിയോ ഗെയിം കളിയ്ക്കുന്ന ശീലം കുട്ടികളുള്‍പ്പെടെ പലര്‍ക്കുമുണ്ട്. ഇതും ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നു തന്നെ.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

കിടക്കുന്നതിനു മുന്‍പ് വ്യായാമം ചെയ്യുന്ന ശീലവും നല്ലതല്ല. ഇത് ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം നിറയാന്‍ ഇട വരുത്തും. ഉറക്കം വരില്ല.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

നല്ല വെളിച്ചത്തില്‍ ഉറങ്ങാന്‍ കിടക്കുന്നവരുണ്ട്. ഇതും ഉറക്കം തടസപ്പെടുത്തുന്ന ഒന്നാണ്. ഡിം ലൈറ്റാണ് ബെഡ്‌റൂമില്‍ ഉപയോഗിക്കേണ്ടത്.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

കിടക്കുന്നതിനു മുന്‍പ് കാപ്പി കുടിയ്ക്കുന്ന ശീലവും ഒഴിവാക്കേണ്ടതു തന്നെ. ഇതും ഉറക്കം കളയുന്ന ഒരു ശീലമാണ്.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

ഉറങ്ങുന്നതിനു മുന്‍പ് മദ്യപിക്കുന്ന ശീലവും നല്ലതല്ല. ഇത് തളര്‍ച്ചയുണ്ടാക്കുമെങ്കിലും നല്ല ഉറക്കത്തിന് തടസം നില്‍ക്കുകയാണ് ചെയ്യുക.

ഉറക്കം കളയും ശീലങ്ങള്‍

ഉറക്കം കളയും ശീലങ്ങള്‍

വെള്ളം കുടിയ്ക്കുന്ന ശീലം നല്ലതു തന്നെ. എന്നാല്‍ ഉറങ്ങുന്നതിനു മുന്‍പ് ധാരാളം വെള്ളം കുടിയ്ക്കുന്നത് മൂത്രശങ്കയുണ്ടാക്കും. ഇത് ഉറക്കത്തെ തടസപ്പെടുത്തുന്ന ഒരു പ്രക്രിയ തന്നെയാണ്.

English summary

Sleep, Exercise, Coffee, Alcohol, Water, Television, ഉറക്കം, വ്യായാമം, കാപ്പി, മദ്യപാനം, വെള്ളം, ടിവി

Unhealthy lifestyle and few bad habits are spoiling the sleep of many people. Even after trying several attempts to maintain sleep hygiene all the efforts go in vain. Insufficient sleep and an unhealthy lifestyle can damage your health and also make you look dull. Lack of sleep leads to dull and puffy eyes that are covered with dark circles. So to look good, you must take your beauty sleep seriously. Similarly, indigestion, constipation, depression and headache are common health problems that occur due to lack of sleep.
X
Desktop Bottom Promotion