For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസിലിരിയ്ക്കുമ്പോള്‍ പുറംവേദനയോ

|

ആധുനിക കാലത്ത് പുറംവേദന എന്നത് സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. കെട്ടിട നിർമ്മാണം, ഫാക്ടറി, നഴ്സിംഗ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കൊപ്പം ഓഫീസ് ജോലി ചെയ്യുന്നവരിലും ഇക്കാലത്ത് പുറംവേദന കണ്ടുവരുന്നുണ്ട്. ജോലിസമയത്ത് പുറംവേദന ഉണ്ടാകുമ്പോൾ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ജോലിസമയത്ത് അനുഭവപ്പെടുന്ന പുറംവേദനയെ കുറിച്ചുള്ള വിവരങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.

പുറംവേദനയുടെ കാരണങ്ങൾ

ആവർത്തനം

ഒരേ ജോലിതന്നെ വീണ്ടും വീണ്ടും ചെയ്യുന്നത് മുറിവുകളുണ്ടാവുന്നതിനും മസിലുകൾക്ക് ക്ഷതം സംഭവിക്കുന്നതിനും കാരണമാകും. പ്രത്യേകിച്ച് നിങ്ങളുടെ പരിധിക്കപ്പുറം ശരീരം വളയുകയും തിരിയുകയും ചെയ്യുന്ന രീതിയിലുള്ള ജോലികളാണെങ്കിൽ പുറംവേദനക്കുള്ള സാധ്യത വളരെ കൂടുതണ്.

Backpain

ജോലിസമയത്ത് ഭാരമേറിയ വസ്തുക്കൾ ഉയർത്തുകയോ നീക്കുകയോ ചെയ്യുമ്പോൾ നട്ടെല്ല് കൂടുതലായി ബലപ്രയോഗത്തിന് വിധേയമാകും. ഇത് പുറംവേദനയ്ക്ക് വഴിയൊരുക്കും.

സമ്മർദം

ജോലിസമയത്ത് ശരീരത്തിന്‍റെ പുറംഭാഗത്ത് കൂടുതൽ സമ്മർദം ഉണ്ടാവുകയാണെങ്കിൽ മസിലുകളുടെ അയവ് നഷ്ടപ്പെടുകയും അത് പുറംവേദനയെ കൂടുതൽ വഷളാക്കുകയും ചെയ്യും.

തെറ്റായ ശാരീരിക പ്രവർത്തനങ്ങൾ

ശരീരത്തിന്‍റെ സ്വാഭാവിക രീതികൾക്ക് ചേരാത്തവിധം സമ്മർദം ശരീരത്തിനുമേൽ ചെലുത്തുന്നത് മസിലുകൾക്ക് ക്ഷതം സംഭവിക്കുന്നതിനും പുറംവേദന ഉണ്ടാവാനും കാരണമാകും.

പുറംവേദന എങ്ങനെ ഒഴിവാക്കാം

പുറംവേദന കുറയ്ക്കുന്നതിനായി ദിവസേന കുറച്ച് ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും നടക്കുക. നീന്തൽ, ജോഗിങ്ങ്, ശരീരം മടക്കിനിവർത്തുന്ന വ്യായാമങ്ങൾ, യോഗ തുടങ്ങിയവയും നല്ലതാണ്.

ദീർഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ നട്ടെല്ല് നിവർത്തി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇടയ്ക്കിടെ ബ്രേക്ക് എടുത്ത് അല്പദൂരം നടക്കുകയുമാകാം. അതുപോലെ ദീർഘനേരം കാലിൽ നിൽക്കേണ്ടി വരുന്ന ജോലികൾ ചെയ്യുന്നവർ ഇടയ്ക്ക് കാലുകൾ അല്പം ഉയർന്നിരിക്കുന്ന എന്തിനെങ്കിലും മുകളിൽ വെച്ച് വിശ്രമിക്കുക.

ഭാരമുള്ള സാധനങ്ങൾ എടുത്ത് ഉയർത്തുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. ഭാരം കാൽമുട്ടുകളിൽ കൂടി ബാലൻസ് ചെയ്ത ശേഷം മാത്രമേ വസ്തുക്കൾ ഉയർത്താവൂ. ശരീരത്തിന് ഒരു പരിധിക്കപ്പുറം ബുദ്ധിമുട്ടുണ്ടാക്കുന്ന സാധനങ്ങൾ എടുത്ത് ഉയർത്തുകയും ചെയ്യരുത്. അനാവശ്യമായി ശരീരം വളക്കുന്നതും തിരിക്കുന്നതുമൊക്കെ ഒഴിവാക്കുകയും വേണം.

Read more about: health ആരോഗ്യം
Story first published: Saturday, November 9, 2013, 19:53 [IST]
X
Desktop Bottom Promotion