For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

|

നടുവേദന സ്ത്രീ പുരുഷഭേദമില്ലാതെ ശല്യപ്പെടുത്തുന്ന ഒരു അസുഖമാണെന്നു പറയാം. ശാരീരിക പ്രത്യേകതകള്‍ കൊണ്ട് സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഈ അവസ്ഥയുണ്ടാകാന്‍ സാധ്യതയും.

നടുവേദനയക്ക് പല കാരണങ്ങളുമുണ്ടാകാം. ഇത്തരം കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയൂ. കാരണം കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമാകും. നടുവേദനയ്ക്കുള്ള ചില പൊതുകാരണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നട്ടെല്ലിനോ ശരീരഭാഗങ്ങള്‍ക്കോ മുന്‍പ് പൊട്ടലോ മുറിവോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് ഈ ഭാഗത്തിന് ആയാസമുണ്ടാക്കുന്ന രീതയില്‍ ഇരുന്നാല്‍. എല്ലുതേയ്മാനം പോലുള്ള രോഗങ്ങളുടേയും സൂചനയാകാം നടുവേദന.

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

എല്ലിന് ബലം വേണമെങ്കില്‍, എല്ല് വളയാതിരിക്കണമെങ്കില്‍ അത്യാവശ്യമായ ഒന്നാണ് പോഷകാഹാരം. ഇത്തരം ആഹാരങ്ങളുടെ കുറവ് എല്ലിന്റെ ബലം കുറയ്ക്കും. ഇത് സ്വാഭാവികമായും നടുവേദനയുണ്ടാക്കുകയും ചെയ്യും.

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടുവേദനയ്ക്കുള്ള ഒരു കാരണം പാരമ്പര്യമാണ്. ചിലര്‍ക്ക് നട്ടെല്ലിനുള്ള വളവ് പാരമ്പര്യമാണ്. നടക്കുമ്പോഴും ഇരിക്കുമ്പോഴും എത്ര ശ്രദ്ധിച്ചാലും ഇത് സ്വാഭാവികമായി ഉണ്ടാവുകയും ചെയ്യും. ജീനുകളാണ് ഇവിടെ വില്ലന്‍.

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

അമിതവണ്ണം നടുവേദനയ്ക്കുള്ള ഒരു കാരണമാണ്. പൊണ്ണത്തടിയുള്ളവര്‍ക്ക് നടുവേദന വരുന്നത് സാധാരണയാണ്. സ്തനവലിപ്പം കൂടുതലുള്ള സ്ത്രീകള്‍, പ്രത്യേകിച്ച് ശരീരം മെലിഞ്ഞതാണെങ്കില്‍ മുന്നോട്ടു വളഞ്ഞ് നടക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് നടുവേദനയുണ്ടാകാം. വയറിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടുന്നതും നടുവേദനയ്ക്കുള്ള ഒരു കാരണം തന്നെയാണ്.

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടക്കുന്നതും ഇരിക്കുന്നതും വളഞ്ഞായാല്‍ നടുവേദന വരാനുള്ള സാധ്യത കൂടുതലാണ്. നട്ടെല്ല് വളയുന്നതാണ് ഇതിന് കാരണം.

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നതും നടുവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്. പ്രത്യേകിച്ച് കമ്പ്യൂട്ടറിന് മുന്‍പില്‍ ഏറെ നേരം ഇരിക്കുന്ന പലരും നടു വളച്ചാണ് ഇരിക്കുന്നത്. ഇത് സ്ഥിരമാകുമ്പോള്‍ നടുവേദനയ്ക്ക് മറ്റൊരു കാരണം തെരഞ്ഞു പോകേണ്ടതില്ല.

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

നടുവേദനയ്ക്ക് ചില കാരണങ്ങള്‍

ഹൈഹീല്‍ ചെരിപ്പുകളും നടുവേദനയ്്ക്കുള്ള മറ്റൊരു കാരണമാണ്. ഫാഷനാണെങ്കിലും ഇത്തരം ഫാഷനുകള്‍ ശരീരത്തിനും എല്ലുകള്‍ക്കും ആയാസമാകുകയാണ് ചെയ്യുന്നത്. വല്ലാതെ ഇറുകിയ ബെല്‍റ്റുകളും വസ്ത്രങ്ങളും വരെ നടുവേദനയുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

Read more about: health ആരോഗ്യം
English summary

Bach Ache, Backpain, Health, Body, Bone, Food, Fat, Women, നടുവേദന, ശരീരം, ആരോഗ്യം, ജോലി, കമ്പ്യൂട്ടര്‍, എല്ല്, ഭക്ഷണം, കൊഴുപ്പ്, സ്ത്രീ

Most people do not realize how important good posture is, and hence often neglect how they carry themselves. A person with bad posture is perceived as a person with low self-esteem and low confidence, besides harming overall health in the long term. The physical harm directly affects back and neck pain, amongst several other ailments. Today, we will discuss some common causes of poor posture, so that being aware of these causes can help you avoid it to improve your posture.
Story first published: Wednesday, January 2, 2013, 12:14 [IST]
X
Desktop Bottom Promotion