For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വൈഷമ്യങ്ങള്‍ ഒഴിവാക്കാം

|

മാസമുറ സമയം മിക്കവാറും സ്ത്രീകള്‍ക്ക് ശാരീരിക അസ്വസ്ഥതയുടെ സമയം കൂടിയാണ്. വയറുവേദന, ശരീരവേദന തുടങ്ങിയ അസ്വസ്ഥകള്‍ക്കൊപ്പം ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങളും പലര്‍ക്കും ഉണ്ടാകാറുണ്ട്.

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ആര്‍ത്തവഅസ്വസ്ഥതകള്‍ക്ക് പ്രധാന കാരണം. ഇത് സാധാരണ ആര്‍ത്തവദിനങ്ങള്‍ കഴിഞ്ഞാല്‍ മാറുകയും ചെയ്യും.

ഇത് തികച്ചും ഒരു ശാരീരിക പ്രക്രിയയാണ്. ആര്‍ത്തവദിനങ്ങള്‍ കഴിഞ്ഞാല്‍ ഇത്തരം അസ്വസ്ഥതകള്‍ മാറുകയും ചെയ്യും.

എങ്കിലും ഇത്തരം ആര്‍ത്തവഅസ്വസ്ഥതകള്‍ കുറയ്ക്കുവാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

വ്യായാമം

വ്യായാമം

ആര്‍ത്തവഅസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്.

 ഭക്ഷണം

ഭക്ഷണം

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിയ്ക്കുക.വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കുക തന്നെ വേണം. പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

നാപ്കിന്‍

നാപ്കിന്‍

ശാരീരിക ശുചിത്വം പ്രധാനം. നാല്-ആറ് മണിക്കൂര്‍ ഇടവിട്ട് സാനിറ്ററി നാപ്കിന്‍ മാറ്റണം.

കുളി

കുളി

രണ്ടു നേരവും കുളിയ്ക്കുന്നത് നല്ലതായിരിക്കും. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ വയര്‍, കൈകാല്‍ വേദന എന്നിവ കുറഞ്ഞു കിട്ടും. അടിവസ്ത്രം രണ്ടുനേരവും മാറ്റേണ്ടതും പ്രധാനം.

കോട്ടന്‍ വസ്ത്രങ്ങള്‍

കോട്ടന്‍ വസ്ത്രങ്ങള്‍

കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. അതും അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുഖം നല്‍കും.

ഉറങ്ങുക

ഉറങ്ങുക

എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് ശാരീരിക, മാനസിക അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ നല്ലതാണ്.

ഹോബികള്‍

ഹോബികള്‍

പാട്ടു കേള്‍ക്കുക, വായിക്കുക തുടങ്ങിയ ഹോബികള്‍ മാനസിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

Read more about: periods
Story first published: Tuesday, November 26, 2013, 15:32 [IST]
X
Desktop Bottom Promotion