For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍

By RAFEEQ MUHAMMED
|

അപകടവശങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും മദ്യപാനം സമൂഹത്തില്‍ ഇന്ന് ഒരു ഫാഷനായി വളരുകയാണ്. മദ്യപാനത്തിൻറെ അപകടവശങ്ങളെ കുറിച്ച്

ചോദിച്ചാല്‍ ലിവര്‍ സീറോസിസ് എന്നായിരിക്കും ആദ്യ മറുപടി. പിന്നെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് മൂലമുള്ള അപകട സാധ്യതയും. എന്നാല്‍ ഇത് മാത്രമല്ല

മദ്യപാനം മൂലമുള്ള അപകടങ്ങള്‍. ഗവേഷകരുടെ അനുമാനമനുസരിച്ച് ഏതാണ്ട് 60ഓളം രോഗങ്ങള്‍ മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്.

കടുത്ത മദ്യപാനം മൂലമുണ്ടാകുന്ന 12 രോഗാവസ്ഥകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ;

1. അനുമിയ

1. അനുമിയ

കടുത്ത മദ്യപാനം മൂലം രക്തത്തിലെ ഓക്സിജന്‍ ദാതാകകളായ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നു. അനീമിയ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ മൂലം തളര്‍ച്ച, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, തലക്ക് ഭാരമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു.

2. കാന്‍സര്‍

2. കാന്‍സര്‍

പതിവായ മദ്യപാനം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി ടൊറന്‍േറാ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജുര്‍ഗന്‍ റേഹം പറയുന്നു. ആല്‍ക്കഹോളിനെ ശരീരം

കാര്‍സിനോജനായ അസെറ്റാല്‍ഡിഹൈഡായി മാറ്റുന്നതാണ് അപകടസാധ്യത വര്‍ധിക്കാന്‍ കാരണം. വായ, തൊണ്ട, അന്നനാളം, കരള്‍, ബ്രെസ്റ്റ് കാന്‍സറുകളാണ് മദ്യപാനം മൂലമുണ്ടാവുക. മദ്യപാനത്തിനൊപ്പം പുകയിലയും ഉപയോഗിക്കുന്നവരില്‍ അപകട സാധ്യത പിന്നെയും വര്‍ധിക്കുന്നു.

3.ഹൃദ്രോഗങ്ങള്‍

3.ഹൃദ്രോഗങ്ങള്‍

കടുത്ത മദ്യപാനികളുടെ രക്തത്തിലെ പ്ളേറ്റ്ലെറ്റുകള്‍ ഒരുമിച്ച് ചേര്‍ന്ന് രക്തം കട്ടപിടിക്കാന്‍ വഴിയുണ്ട്. ഇത് ഹൃദ്രോഗത്തിനോ സ്ട്രോക്കിനോ കാരണമാകാം.

4. സീറോസിസ്

4. സീറോസിസ്

കരളിലെ കോശങ്ങള്‍ക്ക് ആല്‍ക്കഹോള്‍ അപകടകാരിയാണ്. മദ്യപാനം മൂലം കരളിന് മുറിവുകളുണ്ടാകുന്ന അവസ്ഥയാണ് സീറോസിസ്. ഇതുമൂലം കരളിന് യഥാവിധി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. എന്നാല്‍ ഏത് തരം മദ്യപാനികള്‍ക്ക് ഈ അവസ്ഥ ഉണ്ടാകുമെന്ന കാര്യം ഉറപ്പ് പറയാനാകില്ല. അറിയപ്പെടാനാകാത്ത കാരണങ്ങള്‍ മൂലം

മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് സീറോസിസ് കൂടുതലായി കണ്ടുവരുന്നു.

5. മറവിരോഗം

5. മറവിരോഗം

പ്രായമാകുന്തോറും മനുഷ്യരുടെ തലച്ചോറി ൻറെ വലുപ്പം കുറയുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ദശാബ്ദം കൊണ്ട് 1.9 ശതമാനം വീതമാണത്രേ ചുരുങ്ങുന്നത്. പ്രായമായവരില്‍ തലച്ചോറിൻറെ പ്രധാന ഭാഗങ്ങളിലടക്കം ഈ ചുരുങ്ങലിൻറെ വേഗം വര്‍ധിക്കുന്നു. ഇത് ഓര്‍മക്കുറവിനും മറവിരോഗത്തിൻറെ മറ്റുലക്ഷണങ്ങള്‍ക്കും കാരണമാകുന്നു.

6.വിഷാദരോഗം

6.വിഷാദരോഗം

വിഷാദരോഗവും മദ്യപാനവും പരസ്പര പൂരകങ്ങളായാണ് ഗണിക്കപ്പെടുന്നത്. വിഷാദരോഗികള്‍ തങ്ങളുടെ മാനസികമായ വിഷമം പരിഹരിക്കാന്‍ മദ്യപാനത്തിലേക്ക് തിരിയുന്നതായാണ് കണ്ടത്തെലുകള്‍ പറയുന്നത്. 2010ല്‍ ന്യൂസിലന്‍റില്‍ നടന്ന ഒരു പഠനം പറയുന്നത് കടുത്ത മദ്യപാനം വിഷാദരോഗത്തിന് വഴിവെക്കുമെന്നാണ്.

7. ചുഴലിരോഗം

7. ചുഴലിരോഗം

മദ്യപാനം മൂലം ചുഴലിരോഗത്തിനും കോച്ചിപ്പിടുത്തത്തിനും സാധ്യത കൂടുതലാണ്. രോഗം ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തിയെയും ബാധിച്ചേക്കാം.

8. രക്തവാതം

8. രക്തവാതം

സന്ധികളില്‍ യൂറിക്കാസിഡ് അടിയുന്നത് മൂലമുണ്ടാകുന്ന വേദനാജനകമായ അവസ്ഥയാണ് ഇത്. സാധാരണ ഇത് പാരമ്പര്യ രോഗമാണെങ്കിലും ആല്‍ക്കഹോളും ഭക്ഷണശീലങ്ങളും ഇതില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. നിലവിലുള്ള രക്തവാതം വഷളാകാനും മദ്യപാനം മൂലം സാധ്യതയുണ്ട്.

9. ഉയര്‍ന്ന രക്ത സമ്മര്‍ദം

9. ഉയര്‍ന്ന രക്ത സമ്മര്‍ദം

രക്ത കുഴലുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നാഡീ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെയാണ് ആല്‍ക്കഹോള്‍ ബാധിക്കുന്നത്. ഇതുവഴി മദ്യപിക്കുന്നവരില്‍ രക്തസമ്മര്‍ദം ഉയരുന്നു. കാലം കഴിയുംതോറും ഇത് കൂടുതല്‍ ഗുരുതരമാകാനും വഴിയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം കിഡ്നി തകരാര്‍, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവക്കും

10. പകര്‍ച്ച വ്യാധി

10. പകര്‍ച്ച വ്യാധി

ശരീരത്തിൻറെ പ്രതിരോധം തകരാറിലാകുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്. മദ്യപര്‍ സുരക്ഷിതമാര്‍ഗങ്ങളില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതുവഴി എച്ച്.ഐ.വി/എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ക്ഷയം, ന്യുമോണിയ തുടങ്ങിയവ പിടിപെടാനും സാധ്യത കൂടുതലാണ്.

11. ഞരമ്പുകളുടെ നാശം

11. ഞരമ്പുകളുടെ നാശം

ആല്‍ക്കഹോളിക് ന്യൂറോപ്പതി എന്നാണ് ഈ രോഗാവസ്ഥക്ക് പറയുന്ന പേര്. പേശികളില്‍ നൂറു കണക്കിന് പിന്നുകളും സൂചികളും ഒരുമിച്ച് കുത്തുന്ന പോലെയുള്ള അവസ്ഥയാണ് ഇത്. മസിലുകള്‍ ദുര്‍ബലമാകല്‍, മലബന്ധം തുടങ്ങിയവയും ഉണ്ടാകും. ആല്‍ക്കഹോള്‍ എന്നാ വിഷാംശത്തിന് ആനുപാതികമായി പോഷകാഹരങ്ങള്‍ ലഭ്യമല്ലാത്തതും പ്രശ്ന കാരണമാണ്.

12. പാന്‍ക്രിയാറ്റിസ്

12. പാന്‍ക്രിയാറ്റിസ്

വയറ്റില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതിന് പുറമെ പാന്‍ക്രിയാസിൻറെ പ്രവര്‍ത്തനം തകരാറിലാക്കാനും അമിത മധ്യപാനത്തിന് കഴിയും. അടിവയറ്റില്‍ വേദനയും വിട്ടുമാറാത്ത വയറിളക്കവുമാണ് ലക്ഷണങ്ങള്‍.

Read more about: alcohol മദ്യം
English summary

Alcohol and Health Risks

Heavy drinking can cause the number of oxygen-carrying red blood cells to be abnormally low. This condition, known as anemia, can trigger a host of symptoms, including fatigue, shortness of breath, and lightheadedness.
Story first published: Saturday, December 14, 2013, 13:14 [IST]
X
Desktop Bottom Promotion