For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാതവ്യായാമങ്ങളുടെ ഗുണങ്ങള്‍

By Viji Joseph
|

പ്രഭാതത്തില്‍ തെരുവുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? റോഡില്‍ ചിലര്‍ നടക്കുന്നതും റോഡിലൂടെ എണ്ണപ്പെട്ട വാഹനങ്ങള്‍ കടന്ന് പോകുന്നതും നിങ്ങള്‍ക്ക് കാണാനാവും. ആളുകളില്‍ ചിലര്‍ ജിംനേഷ്യത്തിലണിയുന്ന വസ്ത്രങ്ങളുമണിഞ്ഞ് പോകുന്നത് കാണാം. ചിലരാകട്ടെ ക്രിക്കറ്റ് കളിക്കുള്ള വേഷത്തിലും, ചിലര്‍ ഫുട്ബോള്‍ കളിക്കാനുള്ള വേഷത്തിലുമാകും. ചിലര്‍ നടക്കാനായി ഇറങ്ങിയവരാകും. ഇത് കാണിക്കുന്നത് നിരവധി ആളുകള്‍ രാവിലെ വ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ താല്പര്യമുള്ളവരാണെന്നാണ്.

രാവിലെ വ്യായാമം ചെയ്യുന്നത് ഉന്മേഷപ്രദവും, ആരോഗ്യകരവുമാണ്. ഇത് ശീലമാക്കിയവര്‍ ഒരു ദിവസത്തില്‍ ആദ്യം ചെയ്യുന്നത് ഇക്കാര്യമായിരിക്കും. പണ്ടുകാലം മുതലേ മനുഷ്യര്‍ സൂര്യോദയത്തിന് മുമ്പ് തന്നെ ഏറെ പ്രയാസമുള്ള ശാരീരിക അദ്ധ്വാനങ്ങളും, വ്യായാമങ്ങളും ചെയ്യാറുണ്ടായിരുന്നു. വേദങ്ങളിലും പുരാണങ്ങളിലും യോഗ പോലെയുള്ള വ്യായാമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

Advantages of morning workout

പ്രഭാതത്തിലെ വ്യായാമങ്ങള്‍ക്ക് ഏറെ ഗുണങ്ങളുണ്ട്. അത്തരം ചില ഗുണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ഉന്മേഷം - പ്രഭാതത്തിലെ വ്യായാമങ്ങളുടെ ഒരു പ്രധാന ഗുണമെന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുമെന്നതാണ്. നടപ്പ്, ജിംനേഷ്യം, നൃത്തം, യോഗ അങ്ങനെയെന്തുമാകാം ഈ വ്യായാമം. ഇവ വഴി ദിവസം മുഴുവന്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കും. ഉന്മേഷവും, ജാഗ്രതയും നല്കുന്ന ഹോര്‍മോണുകളെ ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കും. ക്ഷീണിതനും, ഉറക്കം തൂങ്ങുന്നവനുമായി നിങ്ങള്‍ കാണപ്പെടില്ല എന്ന് ചുരുക്കം. ഇവയോടൊപ്പം നിങ്ങളുടെ ചര്‍മ്മത്തെയും മുഖത്തെയും സജീവമാക്കി നിര്‍ത്താനും പ്രഭാത വ്യായാമങ്ങള്‍ സഹായിക്കും.

2.ശാരീരിക അച്ചടക്കം - ശരീരത്തിന് മികച്ച അച്ചടക്കം നല്കാന്‍ സഹായിക്കുന്നതാണ് വ്യായാമം. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഇത് ക്രമീകരിക്കും. നിങ്ങളുടെ രാവിലത്തെ വ്യായാമത്തിനുസരിച്ച് ശരീരം ക്രമീകരിക്കപ്പെടും. ഇത് ശീലമാക്കിയാല്‍ ഒരു ദിവസം വ്യായാമം ഒഴിവാക്കാന്‍ തീരമാനിച്ചാലും പതിവ് സമയത്ത് തന്നെ ഉറക്കമുണരും. തലച്ചോര്‍ ഇതൊരു ശീലമായി കണക്കിലെടുക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും പ്രഭാതത്തിലെ വ്യായാമം സഹായിക്കും.

3. ഭക്ഷണക്രമം - പ്രഭാതത്തില്‍ വ്യായാമം ശീലമാക്കിയവര്‍ക്ക് ആരോഗ്യകരമായ ദഹനവുമുണ്ടാകും. പ്രഭാത വ്യായാമങ്ങള്‍ ദഹനത്തെ കാര്യക്ഷമമാക്കും. അതോടൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണക്രമവും അവര്‍ക്കുണ്ടാകും. ദഹനം കാര്യക്ഷമമാകുന്നതോടെ ശാരീരിക പ്രവര്‍ത്തനങ്ങളും സുഗമമാകും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും, മലബന്ധത്തിനും പരിഹാരം നല്കാന്‍ പ്രഭാത വ്യായാമങ്ങള്‍ സഹായിക്കും.

4. ജീവിത ക്രമീകരണം - പ്രഭാത വ്യായാമങ്ങള്‍ ആരംഭിക്കുന്നതോടെ നിങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സമയക്രമം ഉണ്ടാവും. പ്രഭാതാവ്യായാമങ്ങളുടെ ഒരു മികവെന്നത് മറ്റേത് സമയത്ത് ചെയ്യുന്നതിനേക്കാളും കൃത്യത അതിനുണ്ടാവുമെന്നതാണ്. പലരെയും സംബന്ധിച്ച് പ്രഭാതത്തിലൊഴികെ വ്യായാമം ചെയ്യാനായി സമയം കണ്ടെത്താനാവില്ല. രാവിലെയാകുമ്പോള്‍ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളൊന്നുമുണ്ടാവാത്തതിനാല്‍ സമാധാനത്തോടെ വ്യായാമം ചെയ്യാനുമാകും.

5. മികച്ച ഫലം - സാധാരണയായി പ്രഭാത ഭക്ഷണത്തിന് മുമ്പായാണ് വ്യായാമങ്ങള്‍ ചെയ്യുക. വെറും വയറോടെ വ്യായാമം ചെയ്യുന്നതാണ് മികച്ച ഫലം നല്കുക. കൂടാതെ പ്രഭാതത്തില്‍ അന്തരീക്ഷത്തില്‍ ഓകിസജന്‍റെ അളവും കൂടുതലായുണ്ടാവും. പ്രഭാതത്തിലെ സൂര്യപ്രകാശത്തിലും മറ്റ് സമയത്തേക്കാള്‍ കൂടുതല്‍‌ വിറ്റാമിനുകളുണ്ടാകും. ഇവയെല്ലാം പ്രഭാത വ്യായാമത്തിനെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്.

English summary

Advantages of morning workout

Have you ever observed the streets in the morning? You will see some people walking on the street or a few vehicles passing by.
Story first published: Saturday, December 28, 2013, 10:59 [IST]
X
Desktop Bottom Promotion