For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനാരോഗ്യകരമായ ചില ശീലങ്ങള്‍

|

ശീലങ്ങള്‍ എല്ലാവരുടേയും കൂടപ്പിറപ്പാണ്. എന്നാല്‍ ചില ശീലങ്ങളുണ്ട്, ആരോഗ്യത്തിന് ദോഷം വരുത്തുന്നവ. അഡിക്ഷന്‍, ആസക്തി തുടങ്ങിയ പേരുകള്‍ വിളിയ്ക്കാം.

ഇത്തരം അഡിക്ഷനുകളില്‍ നല്ലതും ചീത്തയുമുണ്ടാകാം. എന്നാല്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്ന, നമ്മെ അടികളാക്കുന്ന ചില അഡിക്ഷനുകളുണ്ട്. ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

മദ്യപാനം ഇത്തരം അഡിക്ഷനുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്വന്തം ആരോഗ്യത്തെ മാത്രമല്ല, കുടുംബത്തെ വരെ ദോഷമായി ബാധിയ്ക്കുന്ന ഒന്ന്. മദ്യപാനം ശീലമാക്കിയാല്‍ പിന്നെ ഇതില്‍ നിന്നും മോചനം നേടാന്‍ വളരെ പ്രയാസമാണ്. മദ്യപാനം ശീലമാക്കരുത്.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

പുകവലിയും ഇത്തരം അഡിക്ഷനുകളില്‍ ഒന്നാണ്. ഇതിലെ നിക്കോട്ടിന്‍ മദ്യത്തേക്കാളേറെ ശരീരത്തിന് ദോഷം വരുത്തുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഇതും ശീലമാക്കിയാല്‍ മാറ്റാന്‍ സാധിക്കാത്ത ഒരു ദുശീലമാണ്.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

മരിജുവാന ചിലപ്പോള്‍ ചെറിയ തോതില്‍ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്. എ്ന്നാല്‍ ഇത് മയക്കുമരുന്നിന്റെ ഗണത്തില്‍ പെടുന്ന ഒന്നാണ്. ഉപയോഗിച്ചു തുടങ്ങിയാല്‍ നമ്മെ അടിമപ്പെടുത്തുന്ന ഒരു ശീലം.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

കാപ്പി, ചായ ശീലങ്ങള്‍ ഇത്തരത്തില്‍ ഉള്ളതു തന്നെ. പ്രത്യേകിച്ച് കാപ്പി. ഇത് ശരീരത്തിന് പെട്ടെന്ന് ഉണര്‍വു നല്‍കുമെന്ന കാര്യം ശരിയാണ്. എന്നാല്‍ ഇതിലെ കഫീന്‍ അഡിക്ഷന്‍ തന്നെയാണ്. സ്ഥിരം കാപ്പി കുടിച്ചാല്‍ പിന്നീട് ഈ ശീലം നിര്‍ത്താന്‍ ബുദ്ധിമുട്ടാകും. സമയത്തിന് കാപ്പി കുടിച്ചില്ലെങ്കില്‍ തല വേദനിക്കുമെന്ന അവസ്ഥ വരികയും ചെയ്യും.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

ദിവസവും കൂടുതല്‍ നേരം ടിവിയ്ക്കു മുന്നില്‍ ചെലവഴിക്കുന്നവരുണ്ട്. ഇതും ഒരുതരം അഡിക്ഷന്‍ തന്നെയാണ്. പ്രത്യേകിച്ച് കാര്‍ട്ടൂണും മറ്റും കാണുന്ന കുട്ടികളുടെ കാര്യത്തില്‍.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

ജങ്ക് ഫുഡും ഒരുതരം അഡിക്ഷന്‍ തന്നെയാണ്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ജങ്ക് ഫുഡ് കഴിച്ചാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. കൊളസ്‌ട്രോള്‍, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

മയക്കുമരുന്നും ജീവിതവും ആരോഗ്യവും നശിപ്പിക്കുന്ന അഡിക്ഷനുകളില്‍ ഒന്നാണ്. ഇത് നാഡീവ്യൂഹത്തെ ദോഷകരമായി ബാധിയ്ക്കുന്നു. മയക്കുമരുന്നുകളുടെ അമിത ഉപയോഗം മരണത്തിലേക്കു പോലും വഴിയൊരുക്കും.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

ഉറങ്ങാനായി സ്ലീപ്പിംഗ് പില്‍സ് ശീലമാക്കുന്നവരുണ്ട്. ചിലപ്പോള്‍ ഡോക്ടര്‍മാര്‍ തന്നെ ഇവ ഉറക്കം ലഭിക്കാന്‍ നിര്‍ദേശിക്കാറുമുണ്ട്. എന്നാല്‍ ഇതൊരു ശീലമാക്കിക്കഴിഞ്ഞാല്‍ പിന്നീട് ഇവയില്ലാതെ ഉറങ്ങാനാവില്ല എന്ന അവസ്ഥയുണ്ടാകും.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

വണ്ണം കുറയുക എന്നത് ഒരു അഡിക്ഷനായി കൊണ്ടു നടക്കുന്നവരുണ്ട്. ഭക്ഷണം ഉപേക്ഷിക്കുക, കഴിയ്ക്കാന്‍ പേടിക്കുക തുടങ്ങിയ അവസ്ഥകള്‍ ഇവര്‍ക്കുണ്ടാകും. ബുലീമിയ, അനോറെക്‌സിയ തുടങ്ങിയ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇത്തരം ശീലം പിന്നീട് ഭക്ഷണം വേണമെങ്കിലും കഴിയ്ക്കാനാവാത്ത അവസ്ഥയുണ്ടാക്കുന്നു.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

ഇപ്പോഴത്ത തലമുറയില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍. നടക്കുമ്പോഴും കിടക്കുമ്പോഴും, എന്തിന് ബാത്‌റൂമില്‍ വരെ ഇതും കൊണ്ടു നടക്കുന്നവരുണ്ട്. പരിസരം മറന്നും മൊബൈല്‍ ഫോണില്‍ മുഴുകുന്നവര്‍.

അനാരോഗ്യകരമായ ചില ശീലങ്ങള്‍

അനാരോഗ്യകരമായ ചില ശീലങ്ങള്‍

മൊബൈല്‍ പോലെയാണ് ഇന്റര്‍നെറ്റ് അഡിക്ഷനും. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും ഇ്‌പ്പോള്‍ ഒരുപോലെയുണ്ട്. നെറ്റിന് നല്ലതിനൊപ്പം ചീത്ത വശങ്ങളുമുണ്ട്. എപ്പോഴും നെറ്റിലും ചാറ്റിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പരതുന്നതും അനാരോഗ്യകരമായ ഒരു ശീലം തന്നെയാണ്,

English summary

Health, Body, Addiction, Internet, Alcohol, Smoking, Drugs, Food, ആരോഗ്യം, ശരീരം, അഡിക്ഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍, തടി, ഭക്ഷണം, മദ്യപാനം, പുകവലി, ഡ്രഗ്‌സ്‌

No type of addiction in the world is healthy. Addiction, by definition represents unhealthy behaviour. When you cannot live without a certain food, drug or thing, you are addicted to it. And you are so obsessed with it that you need it all the time. Some types of addiction are with chemical like drugs or caffeine. Other addictions are habits like watching television.
 
Story first published: Tuesday, February 19, 2013, 11:58 [IST]
X
Desktop Bottom Promotion