For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

|

ഗ്യാസ്, അസിഡിറ്റി തുടങ്ങിയവ മിക്കവാറും പേരെ അലട്ടുന്ന ഒന്നാണ്. ഇത്തരം അസ്വസ്ഥകള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമാണ്.

നെഞ്ചെരിച്ചില്‍, വയറുവേദന, വയറിന് കനം തോന്നുക തുടങ്ങിയവയാണ് സാധാരണ അസിഡിറ്റി ലക്ഷണമെന്നു പറയാം. എന്നാല്‍ ഇതല്ലാതെയും ചില അസിഡിറ്റി ലക്ഷണങ്ങളുണ്ട്.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

തികട്ടി വരുന്നത് അസിഡിറ്റിയുടെ ഒരു ലക്ഷണമാണ്. ഈസോഫാഗസിലേക്ക് ഗ്യാസും ഭക്ഷണവും തിരിച്ചുവരുമ്പോഴാണ് ഇതുണ്ടാകുന്നത്.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

തൊണ്ടവേദന കോള്‍ഡിന്റെ ലക്ഷണമായാണ് പൊതുവെ കണക്കാക്കാറ്. എന്നാല്‍ ഇത് ദഹനപ്രശ്‌നങ്ങള്‍ കാരണവുമുണ്ടാകാം. ഭക്ഷണത്തിനു ശേഷമായിരിക്കും ഇത്തരം തൊണ്ടവേദനയുണ്ടാകുക.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

മനംപിരട്ടല്‍, പ്രത്യേകിച്ച് ഭക്ഷണം കഴിച്ച ശേഷമുണ്ടാകുന്ന മനം പിരട്ടല്‍ അസിഡിറ്റി ലക്ഷണമായിരിക്കും.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി ഇടയ്ക്കിടെ വായില്‍ കയ്പുമുണ്ടാക്കും. വയറ്റിലെ ഗ്യാസിനു കാരണമാകുന്ന ആസിഡ് വായിലേക്കു വരുന്നതാണ് ഇതിനു കാരണം.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റിയും ഗ്യാസും നെഞ്ചുവേദനയുമുണ്ടാക്കാം. ഇത്തരം നെഞ്ചുവേദന പലപ്പോഴും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി നടക്കുമ്പോഴും എന്തെങ്കിലു ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴും അനുഭവപ്പെടുന്നതിനേക്കാള്‍ കൂടുതലായിരിക്കും വിശ്രമിയ്ക്കുമ്പോഴുണ്ടാവുക. ഭക്ഷണത്തിനു ശേഷം കിടക്കുമ്പോഴോ ഇരിയ്ക്കുമ്പോഴോ ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിയ്ക്കും.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി ചിലപ്പോള്‍ ചുമയും ശ്വസനപ്രശ്‌നങ്ങളുമുണ്ടാക്കും. അസിഡിറ്റി ലംഗ്‌സിലേക്കു കടക്കുമ്പോഴാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി ചിലപ്പോഴൊക്കെ ആസ്തമയായും പ്രത്യക്ഷപ്പെടാം. അസിഡിറ്റി ശ്വാസനാളത്തെ ബാധിയ്ക്കുന്നതാണ് ഇത്ിന് കാരണം.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റിയും ഗ്യാസും ഈസോഫാഗസി്‌ന്റെ അടിഭാഗത്തെ വിസ്താരം കുറയ്ക്കും. ഇത് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍

വായില്‍ എപ്പോഴും ഉമിനീരുണ്ടായിക്കൊണ്ടിരിയ്ക്കുന്നത് അസിഡിറ്റിയുടെ മറ്റൊരു ലക്ഷണമാണ്. ഭക്ഷ്യനാളിയിലെ അസ്വസ്ഥത ഒഴിവാക്കാന്‍ ശരീരം കണ്ടുപിടിയ്ക്കുന്ന ഒരു സ്വാഭാവിക മാര്‍ഗമാണിത്.

English summary

Acidity Uncommon Symptoms

Acid reflux or acidity is a condition where the food from the stomach goes back up the esophagus. This leads to heartburn. If heartburn is left untreated, it can lead to Barrett's esophagus, which is an antecedent to cancer. Although heartburn is one of the most common symptoms of acid reflux or acidity, it is very important to understand that every person suffering from acid reflux does not have heartburn and not everyone with heartburn has acid reflux. Acidity can be easily treated with some medicine that can reduce the amount of acid made in your stomach.
Story first published: Saturday, September 7, 2013, 12:41 [IST]
X
Desktop Bottom Promotion