For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ് കുറയ്ക്കാനുള്ള ലളിതമായ വഴികള്‍

By Super
|

സ്‌ട്രെസില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. നിത്യജീവിതത്തില്‍ ഓരോ ദിവസവും പല തവണ സ്‌ട്രെസിലൂടെയും ടെന്‍ഷനിലൂടെയും കടന്നു പോകുന്നവരായിരിയ്ക്കും പലരും. പലര്‍ക്കും പല തരം കാരണങ്ങളായിരിക്കും സ്‌ട്രെസിന് ഇട വരുത്തുന്നതെന്നു മാത്രം.

ഡോക്ടറുടെ സഹായം കൂടാതെ,മരുന്നുകള്‍ കഴിക്കാതെ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികള്‍ തേടുകയാണോ നിങ്ങള്‍?. എന്നാലിതാ കേട്ടോളൂ സ്ട്രെസ്സ് കുറയ്ക്കാനുള്ള 9 പ്രകൃതിദത്ത വഴികള്‍.

ഉറക്കെ ചിരിക്കൂ

ഉറക്കെ ചിരിക്കൂ

ഓഫീസിലെ ജോലികളും കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങളും നമുക്ക് എല്ലാവര്‍ക്കുണ്ടാകും. അതേക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയാല്‍ മനസ്സും ശരീരവും ഒരുപോലെ ക്ഷീണിക്കുകയേ ചെയ്യൂ. ഇതിനെ മറികടക്കാന്‍ നിങ്ങള്‍ക്കു മുന്‍പില്‍ പല വഴികളുണ്ട്.നിങ്ങള്‍ക്കിഷ്ടപ്പെട്ട കോമഡി കാണൂ അല്ലെങ്കില്‍ അടുത്ത സുഹൃകത്തുക്കളുമായി ചേര്‍ന്ന് പഴയ തമാശകള്‍ ആസ്വദിക്കൂ.പഠനങ്ങള്‍ പറയുന്നത് ഓരോ തവണ നിങ്ങള്‍ പൊട്ടിച്ചിരിക്കുമ്പോഴും ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ഓക്സിജന്‍ വന്നു നിറയുകയും രക്തയോട്ടം വര്‍ധിക്കുകയും അതുവഴി സ്ട്രെസ്സ് കുറയുകയും ചെയ്യുമെന്നാണ്.

ഓമനകളോടൊത്ത് സമയം ചെലവഴിക്കൂ

ഓമനകളോടൊത്ത് സമയം ചെലവഴിക്കൂ

വീട്ടില്‍ വളര്‍ത്തുന്ന ഓമനമൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുമെന്ന് മാത്രമല്ല നിങ്ങളുടെ ശാരീരികാരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. ഓമനമൃഗങ്ങളുമായി കൂട്ടുകൂടുന്നത് ശരീരത്തില്‍ സെറാടോണിന്‍,പ്രോലാക്ടിന്‍,ഓക്സിടോസിന്‍ തുടങ്ങി മാനസികോല്ലാസം തരുന്ന ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കുമെന്നും ഇത് സ്ട്രെസ്സിന് കാരണമാകുന്ന ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.മാത്രമല്ല ഓമനകളെ തലോലിക്കുന്നത് രക്തസമ്മര്‍ദ്ദവും ആകാംക്ഷയും കുറച്ച് രോഗപ്രതിരോധശേഷി കൂട്ടുമത്രേ.

അടുക്കും ചിട്ടയോടും കൂടി ജീവിക്കൂ

അടുക്കും ചിട്ടയോടും കൂടി ജീവിക്കൂ

ഇടുങ്ങിയ മുറിയില്‍ പല സാധനങ്ങള്‍ വാരിവലിച്ചിട്ട് അതിനിടയിലാണോ നിങ്ങളുടെ ജീവിതം.അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങള്‍ അലങ്കോലപ്പെട്ടു കിടക്കുന്ന സാഹചര്യം നിങ്ങളെ സംഭ്രമത്തിലേക്കും പിന്നീട് സ്ട്രെസ്സിലേക്കും നയിച്ചേക്കാം.ഇത്തരം സാഹചര്യം നിങ്ങളില്‍ അനാവശ്യമായ ആകാംക്ഷ സൃഷ്ടിക്കും.ജീവിതത്തിന് അടുക്കും ചിട്ടയും വന്നാല്‍ മനസ്സിന് താനേ ആശ്വാസം ലഭിക്കുമെന്നാണ് മാനസികാരോഗ്യവിദഗ്ദര്‍ പറയുന്നത്.അതേസമയം ഒരുദിവസം പെട്ടെന്ന് എല്ലാം വൃത്തിയാക്കി ജീവിക്കാന്‍ തുടങ്ങരുത്. അത് നിങ്ങളുടെ സ്ട്രെസ്സ് കൂട്ടുകയേ ഉള്ളൂ .സാവധാനം ഓരോ സാധനങ്ങള്‍ ഒഴിവാക്കി മെല്ലെ മെല്ലെ വേണം ഇത് നടപ്പിലാക്കാന്‍.അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതസാഹചര്യം മനസ്സിന് ആശ്വാസവും സന്തോഷവും നല്‍കും.

വീട്ടുജോലികള്‍ ചെയ്യാം

വീട്ടുജോലികള്‍ ചെയ്യാം

എന്നും ചെയ്യുന്ന ഒരേ വീട്ടുജോലികള്‍ മടപ്പുളവാക്കുന്നതാണ് . എന്നാല്‍ എന്നും ചെറിയ വത്യസ്തതയോടെ ഇത് ചെയ്ത് നോക്കൂ.അതിനായി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു സംഗീതമോ അല്ലെങ്കില്‍ ടെലിവിഷന്‍ പരിപാടിയോ വച്ച് ചെയ്യേണ്ട ജോലികള്‍ എന്തൊക്കെയെന്ന് തീരുമാനിച്ച് ചെയ്തു തുടങ്ങൂ.നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കാന്‍ കഴിയുമെന്ന് മാത്രമല്ല ജോലിയുടെ അവസാനവും നിങ്ങള്‍ക്ക് മടുപ്പോ സ്ട്രെസ്സോ അനുഭവപ്പെടുകയുമില്ല.

ജ്യൂസുകള്‍ കുടിക്കുന്നത് ശീലമാക്കാം

ജ്യൂസുകള്‍ കുടിക്കുന്നത് ശീലമാക്കാം

വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് സ്ട്രെസ്സ് കുറയ്ക്കാന്‍ വളരെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.കാരണം സ്ട്രെസ്സിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാന്‍ ഓറഞ്ചിന് കഴിവുണ്ടത്രേ. ഓറഞ്ച് ജ്യൂസിനെക്കൂടാതെ വൈറ്റമിന്‍ സി അടങ്ങിയ മുന്തിരിജ്യൂസിനും സ്ട്രോബറിയ്ക്കും ചുവന്ന കുരുമുളകിനും രോഗപ്രതിരോധശേഷി കൂട്ടാനും സ്ട്രെസ്സ് കുറയ്ക്കാനുമുള്ള കഴിവുണ്ട്.

ഉറക്കെ പാടൂ

ഉറക്കെ പാടൂ

എന്നാണ് അവസാനമായി നിങ്ങള്‍ ഹൃദയം തുറന്ന് ഉറക്കെ പാടിയത് എന്നാലോചിച്ചു നോക്കൂ.റേഡിയോയുടെ ശബ്ദം കൂട്ടി വച്ച് അതിനൊപ്പം പാടൂ.നിങ്ങളുടെ ശബ്ദം ഒരു പക്ഷേ അത്ര നല്ലതായിരിക്കില്ല. അതേക്കുറിച്ചാലോചിക്കേണ്ട.പഠനങ്ങള്‍ പറയുന്നത് പാട്ടു പാടുന്നത് നമ്മളില്‍ സന്തോഷം നിറയ്ക്കുമെന്നും ഇത് സ്ട്രെസ്സ് കുറയ്ക്കുമെന്നുമാണ്.മാത്രമല്ല പാട്ടുപാടുന്നത് ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനുമൊക്കെ നല്ലതാണത്രേ.

നടക്കാനിറങ്ങാം

നടക്കാനിറങ്ങാം

സ്ട്രെസ്സിനെ മറികടക്കാനുള്ള ഒരു പ്രധാന വഴി വ്യായാമം ചെയ്യുക എന്നതാണ്.ഇത് ശരീരത്തിനും മനസ്സിനും ഉല്ലാസം നല്‍കുന്ന എന്‍ഡോര്‍ഫിന്‍റെ നിര്‍മ്മാണത്തിന് സഹായിക്കുന്നു.ചൂടുള്ള കാലാവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് നിങ്ങളെ ഉത്സാഹഭരിതനാക്കും.ദിവസവും അരമണിക്കൂര്‍ നേരം ഉത്സാഹത്തോടെ നടക്കുന്നത് ശീലമാക്കൂ.സ്ട്രെസ്സിനെ നിങ്ങള്‍ക്ക് അനായാസം മറികടക്കാം.

സെക്സ് ആസ്വദിക്കൂ

സെക്സ് ആസ്വദിക്കൂ

സ്ട്രെസ്സ് എന്ന കാരണം ചൂണ്ടിക്കാട്ടി സെക്സില്‍നിന്നും പിന്തിരിയുന്നയോളാണോ നിങ്ങള്‍?.എന്നാലിത് കേട്ടോളൂ. സ്ട്രെസ്സിനുള്ള ഏറ്റവും നല്ല മരുന്നുകളിലൊന്നാണ് സെക്സ്.കാരണം സെക്സിലേര്‍പ്പെടുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും അതുവഴി സ്ട്രെസ്സിനെ ഇല്ലാതാക്കുകയും ചെയ്യും.മാത്രമല്ല സെക്സ് ആത്മവിശ്വാസവും ആത്മാഭിമാനവും കൂട്ടുകയും പങ്കാളിയോട് കൂടുതല്‍ അടുക്കാന്‍ സഹായിക്കുകയും ചെയ്യും.ഇതുകൂടാതെ നന്നായി ഉറങ്ങാനും സെക്സ് സഹായിക്കും.

നന്നായി ശ്വസിക്കൂ

നന്നായി ശ്വസിക്കൂ

ലാവെന്‍ഡറോ റോസ്മേരിയോ പോലുള്ള സുഗന്ധതൈലങ്ങള്‍ പുരട്ടി ഒരു ദീര്‍ഘശ്വാസം എടുത്തുനോക്കൂ.അത് നിങ്ങളുടെ മനസ്സിന് ആശ്വാസം തരിക മാത്രമല്ല ശരീരത്തില്‍ സ്ട്രെസ്സ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യും.ഇനി സുഗന്ധതൈലങ്ങള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ സ്ഥിരമായി നന്നായി ദീര്‍ഘശ്വാസമെടുക്കുന്നത് ശീലമാക്കൂ.ഇത് നിങ്ങളുടെ രക്തധമനികളിലേക്ക് കൂടുതല്‍ ഓക്സിജന്‍ പ്രവഹിക്കുന്നതിന് കാരണമാകുകയും സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യുന്നു.

ഉറക്കം

ഉറക്കം

നല്ല ഉറക്കം സ്‌ട്രെസ് മാററാനുള്ള ഒരു വഴിയാണ്. ഉറക്കക്കുറവും സ്‌ട്രെസിന് വഴിയൊരുക്കും.

നോക്കൂ, സ്‌ട്രെസ് നിങ്ങളെ കൊല്ലുന്നു!നോക്കൂ, സ്‌ട്രെസ് നിങ്ങളെ കൊല്ലുന്നു!

English summary

simple ways reduce stress

Looking to reduce stress in your life without the side effects of prescription medications? Learn 9 natural activities that can help you reduce stress today. Here's how you can get more out of each day.
X
Desktop Bottom Promotion