For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാമമുണര്‍ത്തും എണ്ണകള്‍!!

By Super
|

ലൈംഗികതയുടെ ബൈബിള്‍ എന്ന്‌ പറയപ്പെടുന്ന കാമസൂത്രയില്‍ സുഗന്ധതൈലങ്ങളുടെ ഉപയോഗത്തെ കുറിച്ച്‌ വിശദമായി പരാമര്‍ശിക്കുന്നുണ്ട്‌. പുരാതന കാലത്ത്‌ ഈ തൈലങ്ങള്‍ വികാരങ്ങള്‍ ഉണര്‍ത്തുന്നതിന്‌ വ്യാപകമായി ഉപയോഗിച്ചിരുന്നു.സുഗന്ധ തൈലങ്ങള്‍ ഹോര്‍മോണുകളെ നിയന്ത്രിക്കുന്ന ശ്ലേഷ്‌മ ഗ്രന്ഥിയെ ഉദ്ദീപിപ്പിക്കും. ഇത്‌ ലൈംഗികതയെ ഉണര്‍ത്താന്‍ സഹായിക്കും. വേദങ്ങളിലും വജീകരണ തന്ത്രയിലും സുഗന്ധതൈലത്തിന്റെ ഉപയോഗത്തെകുറിച്ചും ഗുണത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌.

കാമമുണര്‍ത്താന്‍ കഴിവുള്ള ചില സുഗന്ധതൈലങ്ങള്‍

റോസ് ഓയില്‍

റോസ് ഓയില്‍

റോസ തൈലം ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉത്‌കണ്‌ഠ കുറച്ച്‌ വികാരം ഉണര്‍ത്തും . ഹൃദയ ചക്രത്തില്‍ കൂടി പ്രവര്‍ത്തിച്ച്‌ ആത്മീയവും ശാരീരികവുമായ സ്‌നേഹത്തെ ഏകീകരിക്കും. പ്രണയ ദേവത തന്റെ പ്രണയ സങ്കേതം അലങ്കരിച്ചിരുന്നത്‌ റോസ ദളങ്ങള്‍ കൊണ്ടാണന്നാണ്‌ പറയപ്പെടുന്നത്‌. ഈജിപ്‌ഷ്യന്‍ സുന്ദരിയായ ക്ലിയോപാട്ര കുളിക്കാനുള്ള വെള്ളത്തില്‍ റോസ ദളങ്ങള്‍ ഇട്ടിരുന്നതായി കഥകളുണ്ട്‌.

ജാസ്മിന്‍ ഓയില്‍

ജാസ്മിന്‍ ഓയില്‍

മനുഷ്യനില്‍ വികാരമുണര്‍ത്താനുള്ള ശക്തി മുല്ല തൈലത്തിനുണ്ട്‌. വശീകരണത്തിനായി ഉപയോഗിക്കുന്ന പൂവാണിത്‌. മുല്ല തൈലം ആത്മവിശ്വാസം ഉയര്‍ത്തി ലൈംഗിക ബോധത്തെ പുതിയൊരു തലത്തിലെത്തിക്കും.

ഈലാങ്‌ ഈലാങ്‌ ഓയില്‍

ഈലാങ്‌ ഈലാങ്‌ ഓയില്‍

മുല്ല തൈലത്തിന്റേതിന്‌ സമാനമായ ഗുണമാണ്‌ കാട്ടുചെമ്പകം എന്നറിയപ്പെടുന്ന ഈലാങ്‌-ഈലാങ്‌ തൈലത്തിന്‌. ഇതിന്റെ ഇമ്പമാര്‍ന്ന മണം നിങ്ങളില്‍ സന്തോഷം നിറയ്‌ക്കും. ഈ തൈലം പങ്കാളികള്‍ക്കിടയിലെ ആകര്‍ഷണം കൂട്ടുകയും ഉന്മേഷം പകരുകയും ചെയ്യും. ഒരു തുള്ളി ഈലാങ്‌ ഈലാങ്‌ തൈലം പരത്തുന്ന മണം മതി അത്ഭുതങ്ങള്‍ ഉണ്ടാകാനെന്നാണ്‌ പറയുന്നത്‌.

ജീരക ഓയില്‍

ജീരക ഓയില്‍

ജീരക തൈലത്തിന്‌ കാമമുണര്‍ത്താനുള്ള കഴിവുണ്ട്‌. ഇതിന്‌ പുറമെ സ്‌ത്രീക്കും പുരുഷനും നിരവധി ഗുണങ്ങള്‍ ഇത്‌ നല്‍കുന്നുണ്ട്‌. സ്‌ത്രീകളുടെ ഗര്‍ഭധാരണത്തിനുള്ള ശേഷി മെച്ചപ്പെടുത്തും . പുരുഷന്‍മാരിലെ ആകര്‍ഷണം ഉയര്‍ത്തി തീവ്ര വികാരം പുറത്തു കൊണ്ടു വരികയും വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യും.

ക്ലാരി സേജ്‌ ഓയില്‍

ക്ലാരി സേജ്‌ ഓയില്‍

മറ്റുള്ളവയില്‍ നിന്നും വ്യത്യസ്‌തമായി ഇതിന്റെ മണം നീണ്ടു നില്‍ക്കും. ഇത്‌ കാമമുണര്‍ത്തുകയും ആയാസം കുറയ്‌ക്കുകയും ചെയ്യും. ഇതിന്റെ മണം നിങ്ങളില്‍ സന്തോഷം നിറയ്‌ക്കും. ഗര്‍ഭധാരണത്തിന്‌ നിങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ തൈലം ഒഴിവാക്കുക.

ഗ്രാമ്പു ഓയില്‍

ഗ്രാമ്പു ഓയില്‍

വിഷാദം കുറയ്‌ക്കാന്‍ ഈ തൈലം നല്ലതാണ്‌. ഗ്രാമ്പു തൈലം വികാരങ്ങളെ ഉണര്‍ത്താനും സഹായിക്കും. മുമ്പുണ്ടായിട്ടുള്ളതിലും സന്തോഷം അനുഭവിക്കാന്‍ ഇത്‌ സഹായിക്കും.

പച്ചോളി ഓയില്‍

പച്ചോളി ഓയില്‍

എരിവും കസ്‌തൂരി മണവും കൂടികലര്‍ന്നതാണ്‌ പച്ചോളിയുടെ ഗന്ധം. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇണങ്ങുന്ന തൈലമാണിത്‌. ക്ലാരി സേജ്‌, ഹെറാനിയം, കര്‍പ്പൂരതൈലം എന്നിവയില്‍ ചേര്‍ത്തും ഇത്‌ ഉപയോഗിക്കാം. സമ്മര്‍ദ്ദവും വിഷാദവും കുറയ്‌ക്കാന്‍ പച്ചോളി തൈലം സഹായിക്കും. നിങ്ങളുടെ വികാരത്തെ ഇത്‌ സ്വാഭാവികമായി ഉണര്‍ത്തും.

മുന്നറിയിപ്പ്‌

മുന്നറിയിപ്പ്‌

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ശ്വസനസംബന്ധമായ പ്രശന്‌ങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശമില്ലാതെ സുഗന്ധതൈലങ്ങള്‍ ഉപയോഗിക്കരുത്‌. ഇവ പുറമെ മാത്രം ഉപയോഗിക്കാനുള്ളതാണ്‌. ഇവ തീയില്‍ നിന്നും മാറ്റി സൂക്ഷിക്കണം.

Read more about: health ആരോഗ്യം
English summary

Essential Oils To Boost Your Physical Intimacy

Kamasutra often referred to as the Bible of sexuality, has mentioned profound use of ittar and aromatic oils in its literature. Since ancient times, these oils have been used widely to awaken desires and sensuous feelings.
 
 
X
Desktop Bottom Promotion