For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ചെയ്യരുതാത്തവ!!

By Super
|

അമിതവണ്ണം ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാനായി വ്യയാമങ്ങളും, ഭക്ഷണനിയന്ത്രണവുമൊക്കെ മിക്കവരും ചെയ്യുന്നതാണ്. നിരവധി ദിവസങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ലേ?

എന്താണ് ഇക്കാര്യത്തില്‍ തെറ്റായി സംഭവിച്ചത്?. ശരീരഭാരം കുറയ്ക്കാനായി ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

 പ്രഭാത ഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കുക

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാത ഭക്ഷണം. ഒരു രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷം തുടര്‍ന്ന് കഴിക്കുന്ന ഭക്ഷണമാണിത്. ദിവസം മുഴുവന്‍ ദൈനംദിന ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജം നല്കുന്നതും, ശാരീരിക പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിനും പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്നെ ഇത് ഒഴിവാക്കാതിരിക്കുക.

ദീര്‍ഘമായ ഇടവേളകള്‍

ദീര്‍ഘമായ ഇടവേളകള്‍

ഏറെ ദീര്‍ഘിച്ച ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടക്കിടക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. ഏറെ നേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയയയര്‍ത്തുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുകയും ചെയ്യും. ശരീരഭാരം കുറയാന്‍ സഹായിക്കുമെങ്കിലും ഇത് ദോഷകരമായ രീതി തന്നെയാണ്.

അസ്ഥിരമായ ജീവിതരീതി

അസ്ഥിരമായ ജീവിതരീതി

സമയക്രമമില്ലാത്ത ജോലി, കൃത്യതയില്ലാത്ത ഭക്ഷണം, ദൈനംദിന പ്രവര്‍ത്തനങ്ങളിലെ ചിട്ടയില്ലായ്മ തുടങ്ങിയവയൊക്കെ ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ദഹനവും, ശരീരത്തിലെത്തുന്ന കലോറിയുടെ നിര്‍മ്മാര്‍ജ്ജനവും ഇത് വഴി തകരാറിലാവും.

ആരോഗ്യകരമല്ലാത്ത ഭക്ഷണം

ആരോഗ്യകരമല്ലാത്ത ഭക്ഷണം

വറുത്ത ആഹാരസാധനങ്ങളും, ഹാംബര്‍ഗര്‍ പോലുള്ള വയും ശരീരഭാരം കുറയ്ക്കുകയില്ല. എണ്ണകളും, കൊഴുപ്പും അമിതമായി അടങ്ങിയ ഇവ ശാരീരികപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ കലോറി വര്‍ദ്ധിക്കുകയും ചെയ്യും.

ദ്രാവക രൂപത്തിലുള്ള കലോറി

ദ്രാവക രൂപത്തിലുള്ള കലോറി

ജലാംശം നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ പാനീയങ്ങള്‍ കഴിക്കണം. എന്നാല്‍ ഇത് അമിതമായാല്‍ ശരീരഭാരം കൂടാനിടയാകും. ആവശ്യത്തിന് വ്യായാമമില്ലാതെ മദ്യം അമിതമായി ഉപയോഗിച്ചാലും അത് ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.

ഭക്ഷണങ്ങള്‍ തമ്മിലുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കുക

ഭക്ഷണങ്ങള്‍ തമ്മിലുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കുക

ചിലര്‍ ആഹാരം കുറയ്ക്കാനായി ഭക്ഷണം കഴിക്കുന്നതില്‍ ഏറെ സമയ ദൈര്‍ഘ്യം വരുത്താറുണ്ട്. എന്നാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. അതിനാല്‍ തന്നെ തന്നെ ഇടക്കിടക്ക് ഭക്ഷണം കഴിക്കുക. രണ്ട് ഭക്ഷണങ്ങള്‍ തമ്മിലുള്ള ഇടവേള അത് ലഘുഭക്ഷണമായാലും രണ്ട് മണിക്കൂറില്‍ കൂടരുത്.

ഒരേ തരം ഭക്ഷണം

ഒരേ തരം ഭക്ഷണം

ഒരിനം ഭക്ഷണം തന്നെ അമിതമായി കഴിക്കാതിരിക്കുക. മിതമായി മാത്രം ഒരേ തരം ഭക്ഷണം ഉപയോഗിക്കുക.

ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍

ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍

ശരീരഭാരം കുറയ്ക്കാനായി ശരിയായ മാര്‍ഗ്ഗങ്ങളെന്തെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പലര്‍ക്കും ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ തെറ്റായവ എന്തൊക്കെയാണെന്ന് അറിഞ്ഞുകൂടാ. അതിനാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കുകയും അഥവാ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുകയും ചെയ്യുക.

English summary

Things You Never Do To Lose Weight

The attempt to lose weight may lead you to adopt various methods – including diets and exercise regimes – that you may spend days over, without really achieving any results.
X
Desktop Bottom Promotion