For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനിയെ കുറിച്ച്‌ 7 കാര്യങ്ങള്‍

By Archana V
|

പനിയുടെയും ജലദോഷത്തിന്റെയും കാലം വളരെ അടുത്തെത്തി കഴിഞ്ഞു. ഇവയെ നേരിടാന്‍ എപ്പോഴും തയ്യാറായിരിക്കണം. പനിയെയും ജലദോഷത്തെയും കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.

യുഎസിലെ സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ (സിഡിസി) വഴി നിങ്ങളുടെ പ്രദേശത്തെ വിലയിരുത്താം.

7 surprising facts about colds flus

1. കൈകള്‍

ഈ വര്‍ഷമെങ്കിലും ജലദോഷത്തിന്റെയും പനിയുടേയും പിടിയില്‍ പെടാതിരിക്കണമെന്നുണ്ടോ? സ്ഥിരം വൃത്തിയായി കൈകള്‍ കഴുകുന്നതിലൂടെ ജലദോഷത്തെയും പനിയെയും ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിയും. കുറഞ്ഞത്‌ 20 സെക്കന്‍ഡ്‌ സമയമെങ്കിലും എടുത്ത്‌ കൈകള്‍ ഉരച്ച്‌ കഴുകണം.

2. വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ പ്രതിരോധ സംവിധാനത്തെ ശക്തിപെടുത്താന്‍ കഴിയും. ഇത്‌ അസുഖങ്ങളുടെ കാലയളവ്‌ കുറയ്‌ക്കുകയും എപ്പോഴും അസുഖങ്ങള്‍ വരുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

3.മരണഹേതു

1918, 1919 വര്‍ഷങ്ങളില്‍ ലോകജനസംഖ്യയുടെ 3-5 ശതമാനം അതായത്‌ ഏകദേശം 50 ദശലക്ഷം ആളുകള്‍ സ്‌പാനിഷ്‌ പനി മൂലം മരിച്ചെന്നാണ്‌ കണക്ക്‌. ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളില്‍ മരിച്ചവരേക്കാള്‍കൂടുതലാണിത്‌. മനുഷ്യ ചരിത്രത്തില്‍ തന്നെ ഇത്രയം പേരുടെ മരണത്തിനിടയാക്കിയ അസുഖം വേറെ ഉണ്ടായിട്ടില്ല. പനിയുടെ ഏറ്റവും തീവ്രമായ ഭാവമാണ്‌. അതല്ലാതെ സാധാരണ പനിക്കാലത്ത്‌ പോലും ആയിരക്കണക്കിന്‌ പേര്‍ മരിക്കുന്നുണ്ട്‌. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ യുഎസില്‍ പനിമൂലം മരിച്ചവരുടെ എണ്ണം 3,000 മുതല്‍ 49,000 വരെയാണ്‌.

4. പനി വൈറസ്‌

പനിയോ ജലദോഷമോ ഉള്ള ഒരാള്‍ നിങ്ങള്‍ക്ക്‌ ഒപ്പം ഉണ്ടെങ്കില്‍ അവരില്‍ നിന്നും കുറഞ്ഞത്‌ ആറടി മാറി നില്‍ക്കുക. പനി വൈറസിന്‌ ഇത്രയും ദൂരം സഞ്ചരിച്ചെത്താനുള്ള കഴിവുണ്ടെന്നാണ്‌ പറയുന്നത്‌ .

5. പ്രതിരോധം

പനിയ്‌ക്കുള്ള പ്രതിരോധ കുത്തിവെയ്‌പ്‌ എടുത്തിട്ടുണ്ടെങ്കിലും ചിലപ്പോള്‍ പനി വന്നേക്കാം. എന്നു കരുതി അത്‌ ചെയ്യാതിരിക്കണെമെന്നല്ല. അതിനുള്ള സാധ്യത ഉണ്ടെന്ന്‌ മാത്രം.

6. വീട്ടുമരുന്നുകള്‍

വിറ്റാമിന്‍ സി, ഇച്ചിനാസിയ പോലെ പനിക്ക്‌ വിവിധ മരുന്നുകള്‍ ഉണ്ട്‌. ഇതിന്‌ പുറമെ വീട്ടില്‍ നിന്നു തന്നെ പനിയെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കണ്ടെത്താം. ധാരാളം സൂപ്പ്‌ കുടിക്കുന്നത്‌ നല്ലതാണ്‌. അതുപോലെ ചായ ധാരാളം കുടിക്കുന്നത്‌ ശരീരത്തിലെ ജലാംശം നിലിനിര്‍ത്തുമെന്നാണ്‌ പറയുന്നത്‌. ഇത്‌ പനിയും മറ്റും വരുന്നത്‌ പ്രതിരോധിക്കാന്‍ സഹായിക്കും.

English summary

7 surprising facts about colds flus

Cold and flu season is just around the corner. Are you ready? Read on to check out some of the most surprising facts about colds and flus.
Story first published: Monday, December 2, 2013, 11:28 [IST]
X
Desktop Bottom Promotion