For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സപ്പോട്ടയുടെ ആരോഗ്യഗുണങ്ങള്‍

By Super
|

ചിക്കൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സപ്പോട്ടപഴത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ.ഉഷ്ണമേഖലയില്‍ കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങ,ചക്ക,വാഴപ്പഴം എന്നവയെയൊക്കെപ്പോലെ വളരെ പോഷക സമ്പുഷ്ടവും ഊര്‍ജ്ജദായകവുമാണ്.നോസ് ബെറി,സപ്പോടില്ല പ്ലം,ചിക്കൂ എന്നിങ്ങനെ പല പേരുകളില്‍ സപ്പോട്ട അറിയപ്പെടുന്നുണ്ട്.

പല തരത്തിലുള്ള പോഷകങ്ങളടങ്ങിയ ഈ പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്.വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്‍റെ മധുരമുള്ള ഉള്‍വശം.ഇതിലടങ്ങിയ ഗ്ലൂക്കോസിന്‍റെ അംശം ശരീരത്തിന് ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നു.വൈറ്റമിനുകള്‍,ധാതുക്കള്‍,ടാനിന്‍ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് സപ്പോട്ട.വളരെ മധുരമുള്ള കാമ്പായതിനാല്‍ മില്‍ക്ക് ഷേക്കുകളില്‍ സ്ഥിരമായി സപ്പോട്ട ഉപയോഗിക്കാറുണ്ട്.സപ്പോട്ടയുടെ പല തരത്തിലുള്ള ഗുണങ്ങള്‍ ഇതാ താഴെ കൊടുത്തിരിക്കുന്നു.

1. കണ്ണിന് ഗുണപ്രദം

1. കണ്ണിന് ഗുണപ്രദം

സപ്പോട്ടയില്‍ വലിയ തോതില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.പ്രായമായാലുണ്ടാകുന്ന കാഴ്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍ എ ഉത്തമമാണ്.അതുകൊണ്ട് തന്നെ നല്ല കാഴ്ച്ച തിരിച്ചുകിട്ടാനും കാഴ്ച്ച നിലനിര്‍ത്തുന്നതിനും സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്.

ഊര്‍ജ്ജദായകം

ഊര്‍ജ്ജദായകം

ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസിന്‍റെ അംശം കൂടുതലായ അടങ്ങിയ പഴമാണ് സപ്പോട്ട.കായികമേഖലകളിലുള്ളവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായതിനാല്‍ ഇവര്‍ കൂടുതല്‍ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്.

അണുബാധയും അസുഖങ്ങളും തടയുന്നു

അണുബാധയും അസുഖങ്ങളും തടയുന്നു

അണുബാധയും വീക്കങ്ങളും തടയാന്‍ കഴിവുള്ള ഔഷധമായ ടാനിന്‍ അടങ്ങിയ പഴമാണ് സപ്പോട്ട.ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുക വഴി ആമാശയത്തിലേയും അന്നനാളത്തിലേയും ചെറുകുടലിലേയും വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ സപ്പോട്ടയ്ക്ക് കഴിയും.അതുകൊണ്ട് തന്നെ ഉദരസംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാന്‍ സപ്പോട്ട നല്ലതാണ്.

 കാന്‍സറിനെ തടയാം

കാന്‍സറിനെ തടയാം

ചില കാന്‍സറുകളെ തടയാനും സപ്പോട്ടയ്ക്ക് കഴിവുണ്ട്.സപ്പോട്ടയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും പോഷകങ്ങളുമെല്ലാം കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്.ശ്വസകോശത്തിലേയും മോണയിലേയും കാന്‍സറിനെ തടുക്കാന്‍ സപ്പോട്ടയിലെ വൈറ്റമിന്‍ എയ്ക്ക് കഴിയും .ഇതുകൂടാതെ സപ്പോട്ടയിലെ വൈറ്റമിന്‍ എ,വൈറ്റമിന്‍ ബി എന്നിവ ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്.

ആരോഗ്യമുള്ള എല്ലുകള്‍ക്ക്

ആരോഗ്യമുള്ള എല്ലുകള്‍ക്ക്

കാല്‍സ്യം ,ഫോസ്ഫറസ് , അയേണ്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്.സപ്പോട്ടയില്‍ ഇവ മൂന്നും അടങ്ങിയതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സപ്പോട്ട വളരെ നല്ലതാണ്.

മലബന്ധം ഇല്ലാതാക്കും

മലബന്ധം ഇല്ലാതാക്കും

സപ്പോട്ടയില്‍ വളരെ വലിയ അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.ഇത് കാരണം സപ്പോട്ട നല്ലൊരു വളറിളക്ക മരുന്ന് കൂടിയാണ്.ഇത് വന്‍കുടലിന്‍റെ ആവരണത്തിന് ബലം നല്‍കുകയും അതുവഴി അണുബാധ തടയുകയും ചെയ്യുന്നു.

ഗര്‍ഭിണികള്‍ക്ക് നല്ലത്

ഗര്‍ഭിണികള്‍ക്ക് നല്ലത്

കാര്‍ബോ ഹൈഡ്രേറ്റുകളും,പോഷകങ്ങളും അടങ്ങിയതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സപ്പോട്ട നല്ല ഭക്ഷണമാണ്.ഗര്‍ഭകാലത്തെ തളര്‍ച്ചയും ക്ഷീണവും രാവിലെകളിലെ അസ്വസ്ഥതകളും മാറ്റാനും ഇത് ഉത്തമമാണ്.

മൂലക്കുരു

മൂലക്കുരു

മൂലക്കുരു, വലിയ മുറിവുകള്‍ തുടങ്ങിയവ വഴി നിലയ്ക്കാത്ത രക്തപ്രവാഹമുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ സപ്പോട്ട കഴിച്ചാല്‍ മതി.ഇതിലെ ചില ഘടകങ്ങള്‍ രക്തധമനിയുമായി പ്രതിപ്രവര്‍ത്തിച്ച് രക്തപ്രവാഹം നിയന്ത്രിക്കും.പ്രാണികളുടെയോ മറ്റോ കടിയേറ്റാല്‍ ആ ഭാഗത്ത് സപ്പോട്ടയുടെ കുരു അരച്ച് തേക്കുന്നതും നല്ലതാണ്.

വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്നു

വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്നു

പോളിഫീനോളിക്ക് ആന്‍റി ഓക്സിഡന്‍റുകളുടെ സാന്നിധ്യമുള്ളതിനാല്‍ വൈറസിനേയും ബാകടീരിയകളേയും പാരസൈറ്റുകളേയും തുരത്താന്‍ സപ്പോട്ടയ്ക്ക് പ്രത്യേക കഴിവുണ്ട്.ഈ ആന്‍റി ഓക്സിഡന്‍റുകള്‍ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നു.ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ വൈറ്റമിന്‍ സി നശിപ്പിക്കുന്നു.അതേസമയം സപ്പോട്ടയിലെ പൊട്ടാസ്യം,അയേണ്‍,ഫോളേറ്റ്,നിയാസിന്‍,പാന്‍തോതെനിക്ക് ആസിഡ് തുടങ്ങിയവ ദഹനപ്രക്രിയ കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നു.

വയറിളക്കത്തിനുള്ള മരുന്ന്

വയറിളക്കത്തിനുള്ള മരുന്ന്

ദോഷങ്ങള്‍ അകറ്റി വയറ് ശുദ്ധീകരിക്കാന്‍ സപ്പോട്ട വളരെ നല്ലതാണ്.സപ്പോട്ട പഴം വെള്ളത്തിലിട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു.പൈല്‍സ് ,വയറുകടി തുടങ്ങീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.

മാനസികാരോഗ്യത്തിന്

മാനസികാരോഗ്യത്തിന്

ഉറക്കമില്ലായ്മ,വിഷാദം,ഉത്കണ്ഠ തുടങ്ങി അസുഖമുള്ളവരില്‍ ഉറക്കമരുന്നായി സപ്പോട്ട ഗുണം ചെയ്യും.ശക്തിയേറിയ ഉറക്കമരുന്ന് കൂടിയായ സപ്പോട്ട ഞരമ്പുകളെ ശാന്തമാക്കാനും പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും.

ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കുന്നു

ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കുന്നു

നാസാരന്ധ്രങ്ങളിലേയും ശ്വാസകോശഭിത്തിയിലേയും ശ്ലേഷ്മത്തെ പുറന്തള്ളി ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കാന്‍ സപ്പോട്ടയ്ക്ക കഴിവുണ്ട്.

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാം

വയറിനകത്ത് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക വഴി ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണത്തിലാക്കി അമിതഭാരം കുറയ്ക്കാന്‍ സപ്പോട്ട സഹായിക്കുന്നു.

വിഷാംശം കളയുന്നു

വിഷാംശം കളയുന്നു

ശരീരത്തില്‍ മൂത്രത്തിന്‍റെ അളവ് കൂട്ടുക വഴി ശരീരത്തിലെ വിഷാംശങ്ങള്‍ മൂത്രം വഴി പുറന്തള്ളാനും സപ്പോട്ട സഹായിക്കുന്നു.അതേസമയം ശരീരത്തില്‍ വെള്ളത്തിന്‍റെ തോത് നിലനിര്‍ത്തുക വഴി നീര്‍ക്കെട്ടുകള്‍ തടയാനും സപ്പോട്ട നല്ലതാണ്.

മൂത്രക്കല്ല്‌

മൂത്രക്കല്ല്‌

മൂത്രക്കല്ലു പോലുള്ള രോഗങ്ങള്‍ തടയാനും സപ്പോട്ട നല്ലതാണ്. ഇത് വൃക്കയുടെ ആരോഗ്യം കാക്കുന്നതു തന്നെയാണ് കാരണം.

 പല്ലുരോഗങ്ങള്‍ക്ക്

പല്ലുരോഗങ്ങള്‍ക്ക്

കേടുപാടുകള്‍ പറ്റിയ പല്ലടയ്ക്കാന്‍ സപ്പോട്ടയിലെ ലാറ്റെക്സ് ഘടകം ഉപയോഗിക്കാം.

തിളക്കമുള്ള ചര്‍മ്മത്തിന്

തിളക്കമുള്ള ചര്‍മ്മത്തിന്

സപ്പോട്ടയിലടങ്ങിയ വൈറ്റമിന്‍ ഇ ചര്‍മ്മത്തിന് നനവും തിളക്കവും കൂട്ടാന്‍ വളരെ നല്ലതാണ്.സപ്പോട്ട കഴിച്ചാല്‍ ആരോഗ്യവും സൌന്ദര്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം.

മിനുസമുള്ള മുടിയ്ക്ക്

മിനുസമുള്ള മുടിയ്ക്ക്

സപ്പോട്ടയുടെ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ മുടിയ്ക്ക് ഈര്‍പ്പവും മിനുസവും കൂട്ടാന്‍ നല്ലതാണ്.ചുരുണ്ടമുടിയിഴകള്‍ക്ക് തിളക്കം കൂട്ടാന്‍ ഈ എണ്ണ വളരെ നല്ലതാണ്.ഒട്ടിപ്പടിക്കുന്ന അവശിഷ്ടം ഇല്ലാതെ മുടിയ്ക്ക ഇത് മുഴുവനായി ആഗിരണം ചെയ്യാന്‍ കഴിയും.

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

മുടിയ്ക്ക് അഴക് മാത്രമല്ല ആരോഗ്യവും നല്‍കാന്‍ സപ്പോട്ടയ്ക്ക് കഴിവുണ്ട.സപ്പോട്ട പഴത്തിന്‍റെ കുരുവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ മുടി കൊഴിച്ചില്‍ മാറ്റാന്‍ വളരെ നല്ലതാണ്. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിന്‍റെ വരള്‍ച്ച ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.തലയോട്ടിയിലെ ചര്‍മ്മവീക്കം കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാന്‍ ഈ എണ്ണ ഉപയോഗിക്കാറുണ്ട്.

താരന്‍ കുറയും

താരന്‍ കുറയും

സപ്പോട്ടയുടെ കുരു ആവണക്കെണ്ണയുമായി ചേര്‍ത്തരച്ച് തലയോട്ടിയില്‍ തേച്ച് ഒരു രാത്രി മുഴുവന്‍ പിടപ്പിച്ച് പിറ്റേന്ന് കഴുകിക്കളഞ്ഞാല്‍ താരന്‍ കുറയും.ഇത് കൂടാതെ മുടി മിനുസമുള്ളതാവുകയും ചെയ്യും.

ചുളിവുകളില്ലാതാക്കാം

ചുളിവുകളില്ലാതാക്കാം

പ്രായം കാരണം ശരീരത്തിലുണ്ടാകുന്ന ചുളിവുകളകറ്റാന്‍ സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിനകത്ത് രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ പ്രായം കൂടുംതോറും തൊലിയില്‍ ചുളിവുകളുണ്ടാക്കുന്നു.സപ്പോട്ട ഈ ഫ്രീറാഡിക്കലുകളെ തുരത്തി ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കുന്നു.

ചര്‍മ്മലേപനം

ചര്‍മ്മലേപനം

സപ്പോട്ടയുടെ കുരുവില്‍ നിന്നുണ്ടാക്കുന്ന എണ്ണ ചര്‍മ്മലേപനമായും ഉപയോഗിക്കാം.എണ്ണ വേര്‍തിരിച്ചെടുത്തതിനുശേഷമുണ്ടാകുന്ന കുരുവിന്‍റെ അവശിഷ്ടം ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകളിലും ചൊറിച്ചിലിനും പുരട്ടാവുന്നതാണ്.

ഫംഗസ് ബാധ തടയുന്നു

ഫംഗസ് ബാധ തടയുന്നു

സപ്പോട്ടമരത്തിലുള്ള പാല്‍പോലുള്ള കറ ചര്‍മ്മത്തിലുണ്ടാകുന്ന അരിമ്പാറയും ഫംഗസ് ബാധയും തടയാന്‍ വളരെ നല്ലതാണ്.

Read more about: food ഭക്ഷണം
English summary

Health Benefits Of Chikku

The name ‘sapota’ might not be familiar to most of us. Sapota is another name for the fruit better known as ‘chikoo’. When we say sapota, we are basically referring to the tropical evergreen tree that bears this fruit. Sapota is a delicious calorie-rich fruit belonging to the category of fruits like mango, banana and jack fruit. Its other names are nose berry, sapodilla plum, chickoo sapote etc.
X
Desktop Bottom Promotion