For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാം

By Super
|

നിങ്ങള്‍ക്ക് അലസത തോന്നുണ്ടോ? മുഖക്കുരവും, ശരീരത്തില്‍ തിണര്‍പ്പുകളും കാണുന്നുണ്ടോ? ദഹന പ്രക്രയ നേരാംവണ്ണം നടക്കുന്നില്ലേ? ഇതിനൊക്കെ ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യേണ്ടതുണ്ട് എന്നാണര്‍ത്ഥം.

ശരീരത്തിലെത്തുന്ന വിഷാംശംങ്ങള്‍ ഓരോ ദിവസവും നീക്കപ്പെട്ടാലേ ആരോഗ്യത്തോടെയിരിക്കാനാവൂ. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

നല്ല നിറമുള്ള പഴവര്‍ഗ്ഗങ്ങളും, പച്ചക്കറികളും കഴിക്കുന്നത് വഴി ലിവര്‍ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ദോഷകരമായ ഘടകങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കപ്പെടുകയും ചെയ്യും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ജൈവോത്പന്നങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കീടിനാശികളില്‍ നിന്നും, വിഷങ്ങളില്‍ നിന്നും രക്ഷപെടാന്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ കഴിക്കുക. പലപ്പോഴും ജൈവോത്പ്ന്നങ്ങള്‍ ലഭ്യതയില്‍ വളരെ കുറവായിരിക്കും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

നല്ല ഉറക്കത്തിനും, ദഹനത്തിനും ഗ്രീന്‍ ടീയോ, ചമോമൈല്‍ ടീയോ കുടിക്കുക. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യും.

 ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

സള്‍ഫര്‍ കൂടുതലായി അടങ്ങിയ വെളുത്തുള്ളി, മുട്ട എന്നിവ കഴിക്കുക. ഇതു വഴി ശരീരം സ്വയം ആന്‍‌റി ഓക്സിഡന്‍റുകള്‍ നിര്‍മ്മിക്കുകയും, വിഷാംശങ്ങളും, രാസവസ്തുക്കളും, ലോഹാംശംങ്ങളും നീക്കുകയും ചെയ്യും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

നാരങ്ങവെള്ളം കുടിക്കുന്നത് വഴി ശരീരത്തെ ആല്‍ക്കലൈസ് ചെയ്യാനാവും. നാരങ്ങനീരിന് ശരീരത്തിലെ വിഷാംശം നീക്കാനുള്ള കഴിവുള്ളതിനാല്‍ അ്ത് പതിവായി കഴിക്കുക.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാനും, ടോക്സിനുകളെ പുറന്തള്ളാനും പഞ്ചസാര ഉപയോഗം കുറയ്ക്കുക. മധുരമുള്ള പാനീയങ്ങളും, തേന്‍, മൊളാസസ്സ്, കൃത്രിമ മധുരങ്ങള്‍ ചേര്‍ത്തവയും ഉപയോഗിക്കാതിരിക്കുക.

 ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ദിവസവും എട്ട് മുതല്‍ പന്ത്രണ്ട് ഗ്ലാസ് വെള്ളം വരെ കുടിക്കുക. ഇത് വഴി ശരീരത്തിലടിഞ്ഞ വിഷാംശങ്ങള്‍ മൂത്രത്തിലൂടെയും, വിയര്‍പ്പലൂടെയും പുറത്ത് പോകും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ഒരു മാസത്തേക്കെങ്കിലും ഭക്ഷണം കുറക്കുകയും, ആല്‍ക്കഹോള്‍ ഉപയോഗം നിര്‍ത്തുകയും ചെയ്യുക. ഇത് വഴി നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും, ശരീരഭാരം, കൊളസ്ട്രോള്‍, ബ്ലഡ് ഷുഗര്‍ എന്നിവ കുറയ്ക്കാനുമാകും.

 ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരം സ്വയം മസാജ് ചെയ്യുക. ഇത് വഴി ടോക്സിനുകളെ ഒരു പരിധി വരെ നീക്കാനാവും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ദിവസവും രാവിലെ ഉണര്‍ന്നെഴുന്നേറ്റ ഉടന്‍ ഓട്ടം, നടത്തം, സൈക്ക്ലിങ്ങ് തുടങ്ങി ലളിതമായ വ്യായാമങ്ങള്‍ മുക്കല്‍ മണിക്കൂര്‍ നേരമെങ്കിലും ചെയ്യുക. ഇവ ശരീരത്തിന് മാത്രമല്ല മനസിനും ഗുണം ചെയ്യും.

 ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ആഴത്തില്‍ ശ്വസനം നടത്തുന്നത് വഴി ശരീരത്തില്‍ ഓക്സിജന്‍‌ കൂടുതലായെത്തുകയും ശരീരത്തില്‍ കാര്യക്ഷമമായി വ്യാപിക്കുകയും ചെയ്യും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

പൊടിയും, മണ്ണും നിറഞ്ഞ മലിനമായി അന്തരീക്ഷം അലര്‍ജികള്‍ക്ക് കാരണമാകും.ഇത്തരം സാഹചര്യങ്ങളില്‍ ദിവസവും മൂക്കിന്‍റെ ദ്വാരം നന്നായി കഴുകുക. ഇത് മാലിന്യങ്ങള്‍ നീക്കാനും, നല്ല ഉറക്കം കിട്ടാനും സഹായിക്കും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

യോഗ പ്രാക്ടീസ് ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല മനസിനും ആരോഗ്യം നല്കും. എല്ലാ ദിവസവും രാവിലെ യോഗമുറകള്‍ ചെയ്യുക.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ഫ്രഷായ പഴങ്ങളും, പച്ചക്കറികളുമുപയോഗിച്ചുള്ള ജ്യൂസുകള്‍ ഉപയോഗിക്കുക.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

മന്ദതക്കും, അലസതക്കും പരിഹാരമായി നല്ല ഉറക്കം ലഭിക്കേണ്ടതുണ്ട്. അതിനായി ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ചര്‍മ്മത്തിന് പുറമേയുള്ള വിഷാംശങ്ങള്‍ നീക്കാനായി ഒരു ബ്രഷ് ഉപയോഗിച്ച് ഉരുമ്മുക. രക്തയോട്ടം കൂട്ടാനും ഇത് സഹായിക്കും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

പുകവലി, മദ്യപാനം എന്നിവ അവസാനിപ്പിക്കുക. പുക നേരിട്ടല്ലാതെ പോലും ഉള്ളിലെത്തുന്നത് ഉപദ്രവകരമാണ്. അഥവാ ഇവ അവസാനിപ്പിക്കാനാവില്ലെങ്കില്‍ ഉപയോഗം കുറയ്ക്കുകയെങ്കിലും ചെയ്യുക.

 ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ഭക്ഷണം നേരമെടുത്ത് സാവധാനം ചവച്ച് കഴിക്കുക. പതുക്കെ കഴിക്കുന്നത് വഴി ഭക്ഷണം ആസ്വദിക്കാനും, നല്ല ദഹനം കിട്ടാനും സഹായിക്കും.

 ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

മൈക്രോവേവില്‍ പാകം ചെയ്ത ആഹാരവസ്തുക്കളിലെ പ്രോട്ടീന്‍ ഘടനക്ക് മാറ്റം വരുകയും ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും. അതോടൊപ്പം തന്നെ മൈക്രോവേവ് ഓവനുകള്‍ റേഡിയേഷനും കാരണമാകും.

ശരീരത്തിലെ വിഷാംശം അകറ്റൂ

ശരീരത്തിലെ വിഷാംശം അകറ്റൂ

ബേക്ക് ചെയ്ത ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. ഇത്തരം ഭക്ഷണസാധനങ്ങള്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തവയാണ്. ഇവയിലടങ്ങിയ വിഷാംശങ്ങള്‍ തലച്ചോറിനെയും, ഞരമ്പുകളെയും ദോഷകരമായി ബാധിക്കും.

English summary

Best Ways To Detox Your Body

Are you feeling sluggish? Do you have an outburst of acne and rash on your skin? Is your digestive system going haywire lately? If yes, then your body needs “detox”,
X
Desktop Bottom Promotion