For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്‌!!

By Super
|

മോശം ശീലങ്ങള്‍ ഭൂരിപക്ഷവും മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളവയാണ്. ചെയ്യുന്നത് ശരിയല്ല മോശമാണ് എന്നറിയാമെങ്കിലും മാറ്റിയെടുക്കാന്‍ പറ്റാത്ത അവസ്ഥ. പണിപ്പെട്ട് മാറ്റിയാലും അവസരം കിട്ടിയാല്‍ പഴയ ശീലങ്ങള്‍ തുടരുകയും ചെയ്യും.

ഇത്തരം ചില ശീലങ്ങള്‍ എന്തെന്നറിയൂ. പറ്റുമെങ്കില്‍ ഒഴിവാക്കുക തന്നെ വേണം.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

മൂക്കില്‍ കയ്യിടുന്നത്‌ ചെറിയ കാര്യം എന്ന് തോന്നാമെങ്കിലും കാണുന്നവര്‍ക്ക് അരോചകമുണ്ടാക്കുന്ന മറ്റൊരുകാര്യം ഇല്ല. നിരവധി രോഗങ്ങള്‍ പിടിപെടാനും രോഗങ്ങള്‍ പടര്‍ത്താനും ഈ ശീലത്തോളം പോന്ന മറ്റൊന്നില്ല. കണ്ണില്‍ കണ്ട സ്ഥലത്തെല്ലാം തൊട്ട് മൂക്കില്‍ വിരലിടുന്നവര്‍ക്ക് ഡോക്ടറുടെ അടുത്ത് നിന്ന് പോരാനേ സമയമുണ്ടാകില്ല. നാലാള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ അയാളെ കുറിച്ച് മറ്റുള്ളവരുടെ വില ഇടിയുകയും ചെയ്യും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

പ്രധാനമായും രാത്രി ജോലിക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന മോശം ശീലമാണ് ജോലി കഴിഞ്ഞുപോകും വഴി വയറുനിറയെ ഭക്ഷണം കഴിക്കല്‍. രാത്രി മുഴുവന്‍ ടി.വി കണ്ടും കമ്പ്യൂട്ടര്‍ ഉപയോഗിച്ചും കഴിഞ്ഞ് ഉറങ്ങാന്‍ പോകും മുമ്പ് പിസയോ ചോക്കലേറ്റ് കേക്ക് ഒക്കെ കഴിക്കാതെ ഉറക്കം വരാത്തവരും ഉണ്ട്.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മദ്യം അകത്തുചെല്ലുന്ന അവസ്ഥ അപകടകരമായ ശീലമാണ്.മരണത്തിലേക്ക് എളുപ്പത്തില്‍ എത്തിക്കുന്നതാണ് ഈ ശീലം. കരളിന് എളുപ്പത്തില്‍ കേടുപാടുണ്ടാകല്‍, പെട്ടന്ന് ഭാരം വര്‍ധിക്കല്‍,മയക്കം, തളര്‍ച്ച എന്നിവയും ഇതുമൂലം ഉണ്ടാകുന്നു.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ദിവസവും ആറു മുതല്‍ എട്ടുണിക്കൂര്‍ വരെ ഉറങ്ങിയില്ല എങ്കില്‍ ശരീരത്തിന്‍െറ രോഗപ്രതിശേഷിക്കും ശരീര സംവിധാനങ്ങള്‍ക്കും കേടുപാടുണ്ടാകാന്‍ സാധ്യതയേറെയാണ്.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ആരോഗ്യകരവും ഉണര്‍വുള്ളതുമായ മനസാണ് ആരോഗ്യമുള്ള ശരീരത്തിന്‍റ അടിസ്ഥാനം. ഞാന്‍ ഒറ്റക്കാണ്,എന്നെ ആര്‍ക്കും ഇഷ്ടമല്ല...തുടങ്ങിയ അനാരോഗ്യകരമായ ചിന്തകളെല്ലാം നിങ്ങളുടെ ശരീരത്തിന്‍റ രോഗപ്രതിരോധ ശേഷിയെ കാര്‍ന്നുതിന്നും. ഇതുവഴി രോഗങ്ങള്‍ ശരീരത്തിലേക്ക് കടന്നത്തെും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

മൊബൈല്‍ ഫോണുകളും മ്യൂസിക്ക്പ്ളെയറുകളും സാധാരണമായതോടെ മനുഷ്യന്‍്റെ സന്തത സഹചാരിയാണ് ഹെഡ്ഫോണുകള്‍ അല്ളെങ്കില്‍ ഇയര്‍ ഫോണുകള്‍. ഒഴിവുസമയത്തോ, യാത്രക്കിടയിലോ ഹെഡ്ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കാം എന്നല്ലാതെ മണിക്കൂറുകള്‍ ഹെഡ്ഫോണ്‍ ചെവിയില്‍ തിരുകി നടക്കുന്നത് നല്ല ശീലമല്ല.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ടെലിവിഷന് മുന്നില്‍ ഭക്ഷണവും കൊറിച്ച് എത്രനേരം വേണമെങ്കിലും ഇരിക്കാന്‍ മടിയില്ലാത്തവരാണ് പലരും. ഇത് കണ്ണിന് എന്നത് പോലെ ഹൃദയത്തിനും കേടാണ്. കൂടുതല്‍ സമയം ടി.വി. കാണുന്നവര്‍ക്ക് ഹൃദയാഘാതം,സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യതയേറെയാണ്. കുടവയറാണ് ഇത്തരക്കാര്‍ക്ക് ലഭിക്കാനിടയുള്ള മറ്റൊരു സമ്മാനം.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകളുടെ ഉപയോഗം സ്ത്രീകളുടെ ശരീരത്തില്‍ നിരവധി കേടുകളാണ് ഉണ്ടാക്കുന്നത്.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

അമിത ഭാരമുള്ള ബാഗുകളും ചുമലിലേറ്റി വളഞ്ഞുകുത്തി നടക്കുന്നവരുടെ കാഴ്ചകള്‍ പല സ്ഥലത്തും കാണാറുണ്ട്. കഠിനമായ പുറംവേദനയും കഴുത്തുവേദനയുമാകും ഇവര്‍ക്ക് ബാക്കിപത്രമായി ലഭിക്കുക.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

പുറത്ത് പോയി വന്നാല്‍ മുഖത്തെ മേക്ക്അപ്പുകള്‍ കഴുകി കളയാതെ കിടന്നുറങ്ങല്‍ പല പെണ്‍കുട്ടികളുടെയും ശീലമാണ്. പൗഡറും ക്രീമുകളുമൊന്നും കഴുകാതെ കിടന്നുറങ്ങുന്ന പക്ഷം രോമകൂപങ്ങളില്‍ അഴുക്കുകള്‍ അടിയാനും തൊലി വലിഞ്ഞ് മുറുകാനും തൊലിയില്‍ പാടുകളുണ്ടാക്കാനും വഴിയൊരുക്കും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

സാധാരണ ഭക്ഷണം കഴിക്കുന്ന സമയം തെറ്റിയാല്‍ നിങ്ങളുടെ ശരീരം വിശപ്പിന്‍െറ സിഗ്നലുകള്‍ നല്‍കാതെയാകും.

ഇത്തരക്കാരില്‍ പലരും വയര്‍ നിറഞ്ഞാലും എന്തെങ്കിലുമൊക്കെ കൊറിച്ചിരിക്കാന്‍ താല്‍പര്യമുള്ളവരായിരിക്കും. ഇതിലൂടെ നിങ്ങളുടെ ശരീരത്തില്‍ അനാവശ്യ കാലറിയും അനാരോഗ്യകരമായ ഭക്ഷണ വസ്തുക്കളും സംഭരിക്കപ്പെടും. ഇതിലൂടെ പ്രമേഹം,ഹൃദ്രോഗങ്ങള്‍,അസിഡിറ്റി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

പുകവലി പോലെ ശരീരത്തിന് ഹാനികരമായ മറ്റൊന്നില്ല. ഒരു സിഗരറ്റാണ് ദിവസം വലിക്കുന്നത് എങ്കില്‍ കൂടി ശരീരത്തില്‍ രക്തം കട്ടപിടിക്കാന്‍ അത് കാരണമാകും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

പതിവായ നുണപറയല്‍ ശരീരത്തിനുണ്ടാക്കുന്ന ആഘാതം ഗുരുതരമാണ്. പതിവായി നുണ പറയുന്നവര്‍ക്ക് സത്യം എങ്ങനെയെങ്കിലും അറിയുമോ എന്നത് സംബന്ധിച്ച ആശങ്കയും കൂടുതലായിരിക്കും. ഇത് പതിവായ മാനസിക സമ്മര്‍ദത്തിന് വഴിവെക്കും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

എന്ത് അസുഖമുണ്ടായാലും മെഡിക്കല്‍ഷോപ്പില്‍ പോയി സ്വയം ഗുളിക വാങ്ങികഴിക്കുന്ന ചിലരുണ്ട്. ശരീരത്തിന് ഏറ്റവും അപകടകരമായ ഒരു സ്വഭാവമാണത്.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രാതല്‍ അഥവാ ബ്രേക്ക്ഫാസ്റ്റ്. പ്രാതല്‍ ഒഴിവാക്കുന്നതും ഒരു കപ്പ് കാപ്പിയും പൊരിച്ച ബ്രെഡും പോലെ ചെറിയ സംഗതികളില്‍ ഒരുക്കുന്നതും ആരോഗ്യത്തിന് ഒരു പോലെ ഹാനികരമാണ്.

ഇത് രണ്ടും നിങ്ങളുടെ ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മതിയായ പ്രാതല്‍ കഴിക്കാതെ ഓഫീസിലോ സ്കൂളിലോ പോയാല്‍ ഒരു പതിനൊന്ന് മണി വരെയൊക്കെയേ പിടിച്ചിരിക്കാന്‍ പറ്റൂ. വയറില്‍ വിശപ്പിന്‍െറ അഗ്നി ആളുമ്പോള്‍ പഠനത്തിലും ജോലിയിലുമൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ വരും.

മതിയായി പ്രാതല്‍ കഴിക്കാത്തതിലൂടെ അതിവേഗം ശരീരം ക്ഷീണത്തിന് അടിപ്പെടുകയും ചെയ്യും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

മുക്കിന് മുക്കിന് ഉയരുന്ന ഫാസ്റ്റ്ഫുഡ് കടകളെ പോലെ ജീവിത ശൈലീ രോഗ ബാധിതരാകുന്നവരുടെ എണ്ണവും പ്രതിദിനം വര്‍ധിക്കുകയാണ്. ട്രാന്‍സ്ഫാറ്റ്,കൊഴുപ്പ്, കൃത്രിമ കളറുകള്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ കഴിക്കുന്നതിലൂടെ അരക്കെട്ടിന്‍െറ വലുപ്പം വര്‍ധിക്കുകയും ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം,ഹൃദ്രോഗം എന്നിവ ബാധിക്കാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

നിങ്ങളുടെ ശരീരത്തില്‍ എല്ലായിടത്തും തൊടുന്ന ഭാഗമാണ് നഖങ്ങള്‍. അതുകൊണ്ട് ശരീരത്തില്‍ രോഗാണുക്കള്‍ നിറഞ്ഞ ഭാഗവും നടങ്ങളാകും. ഈ നഖങ്ങള്‍ വായിലിട്ട് കടിക്കുന്നതിലൂടെ പനി,ജലദോഷം തുടങ്ങിയ രോഗങ്ങള്‍ എളുപ്പം പിടിപെടും. അതുകൊണ്ട് തന്നെ ഈ മോശം ശീലം മാറ്റിയേ മതിയാകൂ.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

അമിത ജോലിഭാരം,മാനസിക സമ്മര്‍ദം തുടങ്ങിയവയുടെ പേരില്‍ ദിവസങ്ങളും മാസത്തോളവും ലൈംഗിക ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത് മോശം പ്രവണതയാണ്.

സെക്സ് നിങ്ങള്‍ക്കും നിങ്ങളുടെ ശരീരത്തിനും ഗുണം മാത്രമേ ചെയ്യൂവെന്നതാണ് വാസ്തവം. ആരോഗ്യകരമായ സെക്സിലൂടെ ബന്ധങ്ങള്‍ ദൃഡമാകുന്നതിനൊപ്പം രോഗ പ്രതിരോധ ശക്തി വര്‍ധിക്കുകയും ചെയ്യും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

തീര്‍ക്കാനുള്ള ജോലിയെ മനസില്‍ ഓര്‍ത്തോ സമയം കുറവ് മൂലമോ അതിവേഗം ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

ഓരോ നേരത്തേ ഭക്ഷണവും 20 മിനിറ്റെങ്കിലും എടുത്തുമാത്രമേ പൂര്‍ത്തീകരിക്കാവൂ. മതിയായി ചവച്ചരക്കാതെ ഭക്ഷണം വാരി വിഴുങ്ങുന്നവരില്‍ അസിഡിറ്റി, വയര്‍ വീര്‍ക്കല്‍,ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

നിങ്ങള്‍ക്ക് ആഹ്ളാദമോ സന്തോഷമോ തരാത്ത ഒരു ബന്ധം അധികകാലം തുടരരുത്. ബന്ധം തുടരുന്നതിലൂടെയുണ്ടാകുന്ന മാനസിക സമ്മര്‍ദം രക്തസമ്മര്‍ദം കുറയുന്നതിനും രോഗപ്രതിരോധ സംവിധാനത്തിലെ തകരാറിനും ദഹനവ്യവസ്ഥയെ പ്രതികൂലമായും ബാധിക്കും.

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

തൊലിയില്‍ മുറിവോ മുഖക്കുരുവോമറ്റോ ഉണ്ടെങ്കിലും എപ്പോഴും തൊട്ടുകൊണ്ടിരിക്കുന്നവരും നുള്ളിനോക്കുന്നവരുമുണ്ട്. മുറിവും മുഖക്കുരുവുമൊക്കെ വലുതാകാന്‍ ഈ ശീലം കാരണമാകും. ഒടുവില്‍ മുഖത്തും കൂടുതല്‍ പാടുകളും മറ്റും ഉണ്ടാകാന്‍ അത് കാരണമാകും. അതുകൊണ്ട് തൊലിയില്‍ പ്രശ്നങ്ങളുള്ളവര്‍ അതിനെ തൊട്ടുതലോടി നോക്കാതെ അതിന്‍െറ പാട്ടിന് വിട്ടേക്കുക.

Read more about: health ആരോഗ്യം
English summary

Health, Body, Food, TV, Headphone, ആരോഗ്യം, ശരീരം, ഭക്ഷണം, ടിവി, ഹെഡ് ഫോണ്‍,

Satisfying late night cravings with pizzas and chocolate cake might be a tempting way to end each day, but it's not doing your body any favours. It can impact you and your overall health on a long term basis.
 If you have any of these habits, then it's never too late.
X
Desktop Bottom Promotion