For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

By Super
|

കഴുത്തിൽ, തൊണ്ടമുഴയുടെ താഴെ ഒരു ചിത്രശലഭത്തിന്റെ ആകൃതിയിലാണ് തൈറോയിഡ് ഗ്രന്ഥി. ഉന്മേഷവും ശരീരപോഷണവും ഈ ഗ്രന്ഥിയുടെ ധർമ്മങ്ങളാണ്. കൂടാതെ കോശങ്ങളെ പ്രവർത്തന നിരതമാക്കാൻ ജീനുകളെ പ്രേരിപ്പിക്കുന്നതും ഇതാണ്.

ശരീരത്തിലെ മറ്റു കോശങ്ങളിലേക്ക് ഈ രോഗം സാവധാനം പടരും.വ്യക്തമായ രോഗലക്ഷണങ്ങൾ കാണിച്ചില്ലെന്നും വരാം. ഫലമോ, ശരിയായ ചികിത്സ ലഭിക്കാതെ വർഷങ്ങളോളം രോഗി ദുരിതം പേറേണ്ടിവരുന്നു. പരമ്പരാഗത വൈദ്യത്തിലാവട്ടെ ഇത് ചികിത്സിച്ച് മാറ്റാമെന്നുള്ള ഉറപ്പോ ഫലപ്രദമായ ഔഷധമോ ഉണ്ടായിക്കൊള്ളണമെന്നില്ല.

ഹൈപ്പോതൈറോയ്ഡിനുള്ള ചില പരിഹാരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപോതൈറോയിഡിസത്തെ തടഞ്ഞുനിർത്താനുള്ള ആദ്യപടി ഭക്ഷണത്തിൽ കാതലായ മാറ്റം വരുത്തുക എന്നതാണ്. രോഗിക്ക് ശരീരക്ഷീണവും ചിന്താകുഴപ്പവുമുണ്ടാകും. ഈ അവസരങ്ങളിൽ കുടിക്കുന്ന ചായയും കാപ്പിയും ശരീര പോഷണത്തിന് ഒട്ടും ഉപകരിക്കാത്ത പഞ്ചസാര, കഫീൻ പോലുള്ള വസ്തുക്കളടങ്ങിയതാണ്.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

തൈറോയിഡ് ഹോർമോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക്‍ വഹിക്കുന്നത് പ്രോട്ടീനുകളാണ്. ഇവ നിത്യഭക്ഷണത്തിൽ ഉൾപെടുത്തുന്നത് തൈറോയിടിന്റെ പ്രവർത്തനത്തെ സാധാരണ നിലയിലാക്കാൻ സഹായിക്കും.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

കൊഴുപ്പും കൊളസ്ട്രോളും ഒരുപരിധി വരെ ശരീരത്തിന് ആവശ്യമാണ്. ഇവയുടെ ന്യൂനത തൈറോയിഡ് അടക്കമുള്ള ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളെ സാരമായ് ബാധിക്കും. പ്രകൃതിദത്തവും ആരോഗ്യസമ്പൂർണ്ണവുമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപെടുത്താൻ ശീലിക്കണം.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

പോഷകാഹാരങ്ങളുടെ കുറവ് ഈ രോഗത്തിന് കാരണമായില്ലെന്ന് വരാം. പക്ഷെ, ചില സൂക്ഷ്മമായ പോഷകദ്രവ്യങ്ങളുടെയും മിനറലുകളുടെയും പോരായ്മ ഈ രോഗത്തിന്റെ ലക്ഷണങ്ങളെ പ്രകടമാക്കും. വിറ്റാമിൻ-എ, വിറ്റാമിൻ-ഡി, ബി-വിറ്റാമിനുകൾ, അയൺ, ഒമേഗ-3 ഫാറ്റ് ആസിഡുകൾ, സെലനിയം, സിങ്ക്‍, കോപ്പർ, അയഡിൻ എന്നിവയാണവ.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ശരീരത്തിൽ അയഡിന്റെ കുറവ് വരുത്തുന്ന രോഗമാണ് ഹൈപോതൈറോയിഡിസം എന്ന് പൊതുവെ പറയാറുണ്ട്. സമുദ്രോത്പന്നങ്ങളാണ് അയഡിന്റെ പ്രധാന സ്രോതസ്സ് കടലിലെ മത്സ്യങ്ങളും പച്ചക്കറികളും. രണ്ടാമതായി മുട്ട, ശതാവരി, അമര, കൂണുകൾ, ചീര, എള്ള്, വെളുത്തുള്ളി എന്നിവ.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

മത്സ്യങ്ങളിൽ നിന്നുണ്ടാകുന്ന ഒമേഗ-3 ആസിഡുകൾ, സസ്യാഹാരിയായ മൃഗങ്ങളുടെ മാംസം, ചണവിത്തുകൾ, അക്രോട്ടുകൾ എന്നിവ പ്രതിരോധ ശക്തിയെയും കോശവളർച്ചയെയും നിയന്ത്രിക്കുന്നതോടൊപ്പം ഹോർമോണുകളുടെ ഉല്പാദനത്തിനും കാരണഹേതുക്കളാണ്. തൈറോയിഡിന്റെ പ്രവർത്തനങ്ങളെ ഇത് സാധാരണ ഗതിയിലാക്കുകയും ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

തൈറോയിഡ് കോശത്തിലെ തന്മാത്രാഘടനയ്ക്ക് ഗ്ളൂട്ടന്റേതുമായി സാമ്യമുണ്ട്. പ്രോട്ടീൻ കോംപ്ളക്സായ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം തൈറോയിഡിന്റെ പ്രതിരോധശക്തി ബലഹീനമാകും. ഗോതമ്പ്, ബാർലി, കമ്പ് എന്ന ധാന്യം എന്നിവയിലൊക്കെ ഗ്ളൂട്ടന്റെ സാന്നിദ്ധ്യം ഉള്ളതായാണ് പറയപ്പെടുന്നത്.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

തൈറോയിഡ് ഹോർമോൺ ഉല്പാദനത്തിന് ഗ്രന്ഥിയെ തടസ്സപ്പെടുത്തുകയും ഫലത്തിൽ ഗോയിറ്റർ രോഗത്തിന് കാരണമാകുകയും ചെയ്യുന്ന ഗോയിട്രജൻ മൂലകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളെ സൂക്ഷിക്കണം. ബ്രോക്കൊളി, ബ്രസ്സൽ സ്പ്രോട്ട്, കാബേജ്, കോളിഫ്ളവർ, കേൽ, കോൽറബി, മധുരക്കിഴങ്ങ്, തർക്കാരി കിഴങ്ങ്, ചോളം, ചീര, സ്ട്രോബറി, പീച്ച്, കപ്പലണ്ടി, സോയാബീനുകൾ എന്നിവയിൽ ഈ മൂലകം അടങ്ങിയിട്ടുണ്ട്.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഗ്ളൂടാതയോൺ പ്രബലമായ ഒരു ആന്റി ഓക്സൈഡാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ പോന്നതാണിത്. പ്രതിരോധശക്തിയെ ക്രമീകരിക്കാനും നിയന്ത്രിക്കാനും അതിന് കഴിവുണ്ട്.

ശതാവരി, ബ്രോക്കൊളി, പീച്ച്, അവൊകഡൊ, ചീര, വെളുത്തുള്ളി, മുന്തിരി, പച്ചമുട്ട, കിവി

എന്നിവ ഇതിന്റെ ഉല്പാദനത്തിന് സഹായകമാണ്.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഭക്ഷണങ്ങളിൽ ചിലത് തൈറോയിഡ് ഗ്രന്ഥിയെ നേരിട്ട് ആക്രമിക്കുന്നുണ്ട്. ഹാശിമോട്ടോ എന്ന രോഗാവസ്ഥയിൽ സംഭവിക്കുന്നത് ഇതാണ്. ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിന്റെ സ്വയം പ്രതിരോധശക്തിയെ ദുർബ്ബലപ്പെടുത്തും. ഒരർത്ഥത്തിൽ ദ്രോഹകരമായ ഈ ഭക്ഷണങ്ങളെ ഒഴിവാക്കുകയാണ് വേണ്ടത്.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

തൈറോയിഡിന്റെ പ്രവർത്തനത്തെ ഏതാണ്ട് 20 ശതമാനത്തോളം സുഗമമാക്കുന്നത് കുടലിലെ ഉപകാരപ്രദമായ ബാക്ടീരിയകളാണ്. ഈ ബാക്ടീരിയകൾ ശരിയായ അളവിൽ ഉണ്ടെങ്കിൽ തൈറോയിഡിന്റെ പ്രവർത്തനങ്ങൾ എളുപ്പമാകും. ഇവയുടെ അപര്യാപ്തത പ്രോബയോട്ടിക്കുകളിലൂടെ പരിഹരിക്കണം.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഗ്രന്ഥികളിലുണ്ടാകുന്ന ചെറിയ പഴുപ്പ് പോഷകങ്ങളുള്ള ഭക്ഷണം കഴിച്ച് പരിഹരിക്കാം.ഇനി ശരീരമാകെ ഇത് വ്യാപിച്ചിട്ടുണ്ടെങ്കിൽ ശരീരത്തിന്റെ പ്രതിരോധശക്തി സ്വയം ഉണർന്ന് പ്രവർത്തിച്ചുകൊള്ളും.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

അഡ്രീനൽ ഗ്രന്ഥിയും തൈറോയിഡും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അഡ്രീനൽ സ്രവത്തിന്റെ ഫലമായുണ്ടാകുന്ന കടുത്തക്ഷീണം തൈറോയിഡിസത്തിന്റെ മറുവശം തന്നെയാണ്.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

മനസ്സിന്റെ പിരിമുറുക്കങ്ങൾക്ക് പെട്ടെന്ന് വശംവദമാകുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. ആധിയും ഉൽക്കണ്ഠയുമില്ലാതെ മനസ്സിനെ എപ്പോഴും ശാന്തമാക്കി നിറുത്താൻ ആവതും ശ്രമിക്കണം.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

തൈറോയിഡ് ഗ്രന്ഥി റേഡിയേഷനുകളോട് വേഗത്തിൽ പ്രതികരിക്കും. ഉദാഹരണത്തിന്, മറ്റേതെങ്കിലും രോഗവുമായി ബന്ധപ്പെട്ട് എക്സ്-റേ എടുക്കേണ്ടി വന്നാൽ അതിന്റെ പ്രസരണം തൈറോയിഡിന് ഗുണകരമാവില്ല. ഒരു തൈറോയിഡ് കോളർ കഴുത്തിൽ അണിയുന്നത് എന്തുകൊണ്ടും സുരക്ഷിതമാണ്.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

പലപ്പോഴും ശരീരം തൈറയോഡ്‌നെതിരായ സ്വയംപ്രതിരോധം കൈക്കൊള്ളും. ഇത് ശരീരത്തിന്റെ പ്രകൃതിദത്തമായ കഴിവാണ്.


English summary

Hypothyroid, Health, Body, Fat, Cholesterol, Hormone, Food, ഹൈപ്പോതൈറോയ്ഡ്, ആരോഗ്യം, ശരീരം, കൊഴുപ്പ്, കൊളസ്‌ട്രോള്‍, ഹോര്‍മോണ്‍, ഭക്ഷണം,

Your thyroid, a butterfly-shaped gland in your neck below your Adam’s apple, is your chief gland of energy and metabolism and is like a master lever that fires up the genes that keep cells doing their jobs.
X
Desktop Bottom Promotion