For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍ വാഴയുടെ ആരോഗ്യമേന്മകള്‍

By Super
|

ലോകമെങ്ങും പ്രചാരം നേടിയ ഒരു ഔഷധച്ചെടിയാണ് കറ്റാര്‍വാഴ. ഇതിലടങ്ങിയ ഔഷധഘടകങ്ങള്‍ പ്രകൃതിദത്തമായ ചികിത്സാരീതികളില്‍ കറ്റാര്‍ വാഴയെ ഒരു പ്രമുഖ ഔഷധസസ്യമാക്കി മാറ്റുന്നു. ഉള്ളില്‍ കഴിക്കാനും, പുറമേ ഉപയോഗിക്കാനും സാധിക്കുന്നതാണ് കറ്റാര്‍ വാഴ.

ഒരു പ്രമുഖ ആയുര്‍വേദ ചികിത്സകയായ ഡോ. ജയശ്രീ ഭട്ടാചര്‍ജി കറ്റാര്‍ വാഴയുടെ ഗുണങ്ങളെ പരിശോധിക്കുകയാണിവിടെ.

അണുനാശിനി

അണുനാശിനി

ശക്തിയുള്ള ഒരു അണുനാശിനിയാണ് കറ്റാര്‍ വാഴ. അതിനാല്‍ മുറിവുകള്‍ ചികിത്സിക്കാനും, ക്ഷുദ്രജീവികളുടെ ദംശനമേറ്റാലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കാം

മുഖക്കുരു

മുഖക്കുരു

മുഖക്കുരു മാറ്റാന്‍ ഉത്തമമാണ് കറ്റാര്‍വാഴ. ചുളിവുകള്‍ വീഴാത്ത ചര്‍മ്മത്തിന് വേണ്ടിയുള്ള സ്ത്രീകളുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് തരാന്‍ ശക്തിയുള്ളതാണ് ഇത്. മുഖക്കുരുവിനെ പൂര്‍ണ്ണമായി ഭേദപ്പെടുത്താനാവില്ല എങ്കിലും കുറവ് വരുത്താന്‍ കറ്റാര്‍ വാഴക്ക് കഴിയും. മുഖക്കുരു വളര്‍ന്ന് പൊട്ടുന്നത് തടയാന്‍ ഇതിനാവും. ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു ഭേദമാക്കാന്‍ ഡോക്ടറെ സമീപിക്കുകയാണ് ഉത്തമം.

പൊള്ളലേറ്റാല്‍

പൊള്ളലേറ്റാല്‍

തണുപ്പ് നല്കാനുള്ള കറ്റാര്‍ വാഴയുടെ കഴിവ് പൊള്ളലേറ്റാല്‍ ഉപയോഗപ്പെടുത്താം. ഇത് ചര്‍മ്മ കോശങ്ങളെ വേഗത്തില്‍ സുഖപ്പെടുത്തുകയും, പുനര്‍നിര്‍മ്മാണത്തിന് സഹായിക്കുകയും ചെയ്യും.

പ്രകൃതി ദത്ത മോയ്സ്ചറൈസറായി

പ്രകൃതി ദത്ത മോയ്സ്ചറൈസറായി

കറ്റാര്‍ വാഴയിലെ ഈര്‍പ്പം ചര്‍മ്മത്തിന് നനവും, ഇലാസ്തികതയും നല്കും. വീടുകളില്‍ നിക്ഷ്പ്രയാസം വളര്‍ത്താവുന്ന കറ്റാര്‍ വാഴ പ്രകൃതി ദത്തമായ ഒരു മോയ്സ്ചറൈസറായി ഉപയോഗിക്കാം.

പ്രായം

പ്രായം

ചര്‍മ്മത്തില്‍ പ്രായം തോന്നിപ്പിക്കുന്ന ചുളിവുകളും, വരള്‍ച്ചയുമുണ്ടാകുന്നത് തടയാന്‍ കറ്റാര്‍വാഴയ്ക്കാവും. ചര്‍മ്മത്തിന് യൗവ്വനം നല്കാനായി പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവര്‍ക്ക് ഈ പ്രകൃതിദത്തമായ മാര്‍ഗ്ഗം പ്രയോഗിച്ച് നോക്കാവുന്നതാണ്.

അലര്‍ജി

അലര്‍ജി

എസ്കിമ, സോറിയാസിസ്, ചൊറിച്ചില്‍ പോലുള്ള ചര്‍മ്മ സംബന്ധിയായ രോഗങ്ങള്‍ക്ക് ഉത്തമമ പ്രതിവിധിയാണ് കറ്റാര്‍ വാഴ. അണുക്കളെ തടയുന്നതിനൊപ്പം അലര്‍ജിക്കെതിരായി പ്രവര്‍ത്തിക്കുന്ന ഘടകങ്ങളും കറ്റാര്‍ വാഴയിലുണ്ട്.

അസിഡിറ്റി

അസിഡിറ്റി

വൈദ്യചികിത്സയില്‍ ഏറെ പ്രധാന്യമുള്ള കറ്റാര്‍ വാഴയ്ക്ക് അസിഡിറ്റി, ഗ്യാസ്ട്രബിള്‍, കുടലിലെ അള്‍സര്‍., എരിച്ചില്‍ എന്നിവ ഭേദമാക്കാനുള്ള കഴിവുണ്ട്. ഇത് ഉള്ളിലേയും, പുറമേയും ഉള്ള എരിച്ചിലിന് സഹായകരമാണ്. ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമമാക്കാനും കറ്റാര്‍ വാഴക്ക് കഴിവുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

കറ്റാര്‍ വാഴയിലെ സമ്പന്നമായ വൈറ്റമിനുകളും, അമിനോ ആസിഡുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഓജസ് ലഭിക്കാനും, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കറ്റാര്‍ വാഴ ഉത്തമമമാണ്. ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിക്കാന്‍ കറ്റാര്‍ വാഴ സഹായിക്കും.

മലബന്ധം

മലബന്ധം

ദഹന സംബന്ധമായ പ്രശ്നങ്ങളകറ്റാനും, മലബന്ധം മാറ്റാനും കറ്റാര്‍ വാഴയിലെ നാരുകള്‍ സഹായിക്കും. മലബന്ധമുണ്ടായാല്‍ പരിഹാരമായി കറ്റാര്‍ വാഴ ഉപയോഗിക്കാം.

ദഹനം

ദഹനം

ദഹനത്തിന് സഹായിക്കുന്ന നിരവധി എന്‍സൈമുകള്‍ കറ്റാര്‍ വാഴയിലുണ്ട്. വയറിളക്കാനുള്ള മരുന്നായും ആഹാരസാധനങ്ങള്‍ എളുപ്പത്തില്‍ ദഹിക്കാനും കറ്റാര്‍ വാഴ ഉപയോഗിക്കാം.

 രോഗാണുക്കളെ നശിപ്പിക്കാന്‍

രോഗാണുക്കളെ നശിപ്പിക്കാന്‍

രോഗാണുനാശക ശേഷിയുള്ള കറ്റാര്‍ വാഴ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയെ നശിപ്പിക്കും. ഉള്ളില്‍ കഴിക്കുന്നത് വഴിയും, പുറമേ ഉപയോഗിച്ചും പലതരം രോഗാണുക്കളെ നശിപ്പിക്കാന്‍ കറ്റാര്‍ വാഴയ്ക്കാവും.

Read more about: health ആരോഗ്യം
English summary

Health Benefits Aloe Vera

Aloe Vera is a multi functional plant that has gained favour and acceptance as an excellent home remedy source in India and the world over. Its medicinal healing properties, for external and internal use, have made it a favourite for many organic solutions followers.
X
Desktop Bottom Promotion