For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം വിഷവിമുക്തമാക്കൂ

By Super
|

മൊത്തത്തില്‍ ഒരു അലസത അനുഭവപെടുന്നുണ്ടോ? ചര്‍മ്മ ദോഷം, വേദന, ദഹനക്കേട്‌ എന്നിവയാല്‍ വിഷിമിക്കുന്നുണ്ടോ? ഭാരം കുറയ്‌ക്കാന്‍ കഴിയുന്നില്ലേ? എങ്കില്‍ ശരീരം വിഷവിമുക്തമാക്കാന്‍ സമയമായി എന്നര്‍ത്ഥം.

ആയുര്‍വേദം, ചൈന്നീസ്‌ ഔഷധ സംവിധാനം എന്നിവ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ നൂറ്റാണ്ടുകളായി ചെയ്യുന്ന വിഷവിമുക്തമാക്കല്‍ ശരീരത്തിന്റെ അകമേ ഉള്ള വിശ്രമം, വൃത്തിയാക്കല്‍,പുഷ്‌ടിപെടുത്തല്‍ എന്നിവ ചേരുന്നതാണ്‌. ശരീരത്തിനകത്തുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്‌തിട്ട്‌ ആരോഗ്യദായകമായ പോഷകങ്ങള്‍ നല്‍കുകയാണ്‌ ഇത്‌ വഴി ചെയ്യുന്നത്‌. രോഗങ്ങള്‍ വരാതെ തടയുന്നതിനും പരമാവധി ആരോഗ്യത്തോടെ ഇരിക്കാനും വിഷവിമുക്തമാക്കാല്‍ പ്രക്രിയ സഹായിക്കും.

വിഷവിമുക്തമാക്കല്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ

രക്തം ശുദ്ധിയാക്കലാണ്‌ അടിസ്ഥാനപരമായി വിഷവിമുക്തമാക്കാല്‍ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വിഷം നീക്കം ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തനം നടക്കുന്ന കരളിലെ രക്തത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ്‌ ചെയ്യുന്നത്‌.

വൃക്ക, കുടല്‍, ശ്വാസകോശം, കോശദ്രാവകം, ചര്‍മ്മം എന്നിവിടങ്ങളിലെ വിഷവും ശരീരം നീക്കം ചെയ്യും. എന്നാല്‍ ഈ സംവിധാനം തകരാറിലായാല്‍ മാലിന്യങ്ങള്‍ ശരീയായ രീതിയില്‍ നീക്കം ചെയ്യപെടുകയില്ല. ഇത്‌ ശരീരത്തിലെ എല്ലാ കോശങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

വിഷവിമുക്തമാക്കല്‍ പ്രക്രിയയ്‌ക്ക്‌ ശേഷം ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയും ജീവിത ശൈലിയിലൂടെയും ശരീരം വൃത്തിയായി സൂക്ഷിക്കണം.

അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍,

1. നാരടങ്ങിയ ഭക്ഷണം

1. നാരടങ്ങിയ ഭക്ഷണം

തവിട്‌ അടങ്ങിയ അരി, ജൈവ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പടെ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. കാബേജ്‌, ബ്രോക്കോളി, മുള്ളങ്കി, ബീറ്റ്‌ റൂട്ട്‌, കടല്‍പായല്‍ എന്നിവ ശരീരം വിഷവിമുക്തമാക്കുന്ന മികച്ച ഭക്ഷണങ്ങളാണ്‌.

2. കരള്‍

2. കരള്‍

ജമന്തിയുടെ വേര്‌ , ഞെരിഞ്ഞില്‍ പോലുള്ള ഔഷധങ്ങള്‍ കഴിച്ച്‌ കരള്‍ വൃത്തിയാക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ഗ്രീന്‍ ടീ കുടിക്കുന്നതും നല്ലതാണ്‌.

3. വിറ്റാമിന്‍ സി

3. വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ കരളിന്‌ നല്ലതാണ്‌. വിഷമകറ്റാന്‍ സഹായിക്കുന്ന കരളിലെ സംയുക്തമായ ഗ്ലൂറ്റാതിയോണ്‍ ഉത്‌പാദിപ്പിക്കാന്‍ വിറ്റാമിന്‍ സി സാഹയിക്കും.

 4. വെള്ളം

4. വെള്ളം

ദിവസവും നാല്‌ കപ്പ്‌ വെള്ളമെങ്കിലും കുടിക്കുക.

5. ശ്വസനം

5. ശ്വസനം

ആഴത്തില്‍ ശ്വസിക്കുന്നത്‌ ശരീരത്തിലുടനീളം ഓക്‌സിജന്‍ നന്നായി എത്താന്‍ സഹായിക്കും

6.സമ്മര്‍ദ്ദം കുറയ്‌ക്കുക

6.സമ്മര്‍ദ്ദം കുറയ്‌ക്കുക

ശുഭ ചിന്തകളിലൂടെ സമ്മര്‍ദ്ദം കുറയ്‌ക്കുക

7. ജലചികിത്സ

7. ജലചികിത്സ

ജല ചികിത്സ ശീലിക്കുക. അഞ്ച്‌ മിനുട്ട്‌ നേരം ചൂടുവെള്ളം ശരീരത്തിലൊഴിക്കുക, വെള്ളം പുറത്തു കൂടി ഒഴുകാന്‍ അനുവദിക്കുക. അതിന്‌ ശേഷം തണുത്ത വെള്ളം 30 സെക്കന്‍ഡ്‌ നേരം ഒഴിക്കുക. ഇങ്ങനെ മൂന്ന്‌ പ്രാവശ്യം ചെയ്യുക. അതിന്‌ ശേഷം 30 മിനുട്ട്‌ നേരം കിടക്കുക

8 നീരാവി കുളി

8 നീരാവി കുളി

നീരാവിയില്‍ കുളിച്ചാല്‍ നന്നായി വിയര്‍ക്കും. ഇത്‌ വഴി ശരീരത്തിലെ മാലിന്യങ്ങള്‍ പുറത്തേയ്‌ക്ക്‌ പോകും.

9. ചര്‍മ്മം നന്നായി

9. ചര്‍മ്മം നന്നായി

ഉരച്ച്‌ കഴുകുന്നതും പാദങ്ങള്‍ കഴുകുന്നതും ശരീരത്തിലെ ചെറു ദ്വാരങ്ങളില്‍ കൂടി മാലിന്യം പോകാന്‍ സഹായിക്കും. പ്രകൃതി ദത്ത ഉത്‌പന്ന സ്റ്റോറുകലില്‍ ഇതിനായുള്ള പ്രത്യേക ബ്രഷുകള്‍ ലഭിക്കും

10 വ്യായാമം

10 വ്യായാമം

ശരീരം മാലിന്യ വിമുക്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമമാണന്ന്‌ ബെന്നറ്റ്‌ പറയുന്നു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ യോഗയും റോപ്‌-ജംപിങ്ങും ചെയ്യുന്നത്‌ വളരെ നല്ലതാണ്‌. ശരീരം വൃത്തിയാക്കുന്നതിനും വിഷവിമുക്തമാക്കുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ക്വിഗോങ്‌ എന്ന വ്യായാമം പരീക്ഷിച്ച്‌ നോക്കുന്നതും നല്ലതാണ്‌. ആരോഗ്യം നിലനിര്‍ത്താനുള്ള മറ്റ്‌ വ്യായാമങ്ങളും ചെയ്യുക.

Read more about: health ആരോഗ്യം
English summary

10 Ways To Detoxify Your Body

Feeling sluggish or out of sync? Struggling with skin problems, aches and pains, or digestive problems? Can't seem to lose weight? It might be time for a body detox.
X
Desktop Bottom Promotion