For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌തന ഭംഗിക്ക്‌ 10 വഴികള്‍

By Super
|

പെണ്ണഴകിന്റെ അടയാളമാണ്‌ സ്‌തനങ്ങള്‍. എന്നാല്‍, സ്‌തനങ്ങളുടെ അഴകും ആരോഗ്യവും നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവര്‍ കുറവാണ്‌.

ആരോഗ്യമുള്ള സ്‌തനങ്ങള്‍ നിലനിര്‍ത്താനുള്ള ചില വഴികളിതാ,

പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും

പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും

ഓറഞ്ച്‌ പോലുള്ള പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത്‌ സ്‌തനാര്‍ബുദ സാധ്യത കുറയ്‌ക്കും.

വാള്‍നട്ട്‌

വാള്‍നട്ട്‌

ചണം,വാള്‍നട്ട്‌, ക്രാന്‍ബറി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം, മുട്ട, അവക്കാഡോ എന്നിവ സ്‌താനാര്‍ബുദ സാധ്യത കുറയ്‌ക്കുന്നവയാണ്‌. മഗ്നീഷ്യം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും സ്‌തനാര്‍ബുദ സാധ്യത കുറയ്‌ക്കും.

വസ്‌ത്രം

വസ്‌ത്രം

വിവിധ പ്രായങ്ങളില്‍ സ്‌തനത്തിന്റെ അളവ്‌ വ്യത്യാസപ്പെടാറുണ്ട്‌. പ്രത്യേകിച്ച്‌ ശരീര ഭാരം വ്യത്യാസപ്പെടുമ്പോഴും ഗര്‍ഭകാലത്തും ആര്‍ത്തവവിരാമത്തിന്‌ ശേഷവും സ്‌തനത്തിന്റെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസങ്ങള്‍ വരാറുണ്ട്‌. ശരിയായ അളവിലുള്ള ബ്രാ പതിവായി ധരിക്കുന്ന സ്‌ത്രീകള്‍ കുറവാണ്‌ . ഇത്‌ ചര്‍മ്മത്തിന്‌ അസ്വസ്ഥതയും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതിന്‌ പുറമെ സ്‌തനത്തിന്റെ സന്ധിബന്ധങ്ങള്‍ക്ക്‌ തകരാറുണ്ടാക്കുകയും ചെയ്യുന്നു. സ്‌തനങ്ങള്‍ തൂങ്ങാനും വേദന ഉണ്ടാകാനും ഇത്‌ കാരണമാകും. അളവ്‌ എത്രയെന്ന്‌ ഊഹിച്ച്‌ മനസ്സിലാക്കാതെ ശരിക്ക്‌ കണക്കാക്കി വേണം ബ്രാ തിരഞ്ഞെടുക്കാന്‍.

വ്യായാമം

വ്യായാമം

ആഴ്‌ചയില്‍ നാല്‌ മണിക്കൂറിലേറെ വ്യായാമം ചെയ്യുന്നത്‌ ഈസ്‌ട്രജന്റെ അളവ്‌ കുറയ്‌ക്കുമെന്നും ഇത്‌ സ്‌തനാര്‍ബുദ സാധ്യത കുറയാന്‍ സഹായിക്കുമെന്നുമാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. അര്‍ബുദത്തെ അതിജീവിക്കാന്‍ ആഴ്‌ചതോറുമുള്ള വ്യായാമങ്ങള്‍ സഹായിക്കുമെന്ന്‌ മറ്റൊരു പഠനം പറയുന്നു. വ്യായാമം ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‌ പുറമെ സ്‌തനങ്ങള്‍ തൂങ്ങാതെ ആകൃതി നിലനിര്‍ത്താനും സഹായിക്കും.നെഞ്ചിനുള്ള വ്യായാമങ്ങള്‍ പുരുഷന്‍മാര്‍ക്ക്‌ മാത്രമല്ല സ്‌ത്രീകള്‍ക്കും പരീക്ഷിക്കാവുന്നതാണ്‌. ഇതിലൂടെ മാറിടത്തിന്റെ ദൃഢത മെച്ചപ്പെടുത്താനും ആകൃതി നിലനിര്‍ത്താനും കഴിയും.

ക്രീമുകള്‍

ക്രീമുകള്‍

സ്‌തനങ്ങള്‍ തൂങ്ങാതെ ഉയര്‍ന്ന്‌ നില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ ദൃഢത നല്‍കുന്ന ക്രീമുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്‌. ക്രീമുകള്‍ പുരട്ടുന്നത്‌ കൊണ്ട്‌ മാറിടത്തിന്റെ ആകൃതിയ്‌ക്കും വലുപ്പത്തിനും ശ്രദ്ധേയമായ മറ്റങ്ങള്‍ ഉണ്ടാകണമെന്നില്ല. അതേസമയം ക്രീമുപയോഗിച്ച്‌ മാസ്സാജ്‌ ചെയ്യുന്നത്‌ ചര്‍മ്മത്തിന്റെ ഇലാസ്‌തികത കൂട്ടാനും നിറം മെച്ചപ്പെടുത്താനും സഹായിക്കും. പാടുകള്‍ ഇല്ലാതാക്കാനും മാറിടത്തിന്റെ മൊത്തം ആകൃതി മെച്ചപ്പെടുത്താനും ഇത്‌ സഹായിക്കും.

വലുപ്പം തോന്നാന്‍

വലുപ്പം തോന്നാന്‍

മാറിടത്തിന്‌ ഉള്ളതിലും വലുപ്പം തോന്നിപ്പിക്കാന്‍ ചെറിയ രീതിയിലുള്ള ചമയങ്ങള്‍ കൊണ്ട്‌ കഴിയും. മാറിടത്തിന്‌ വലുപ്പവും ആകര്‍ഷണവും തോന്നാന്‍ സഹായിക്കുന്ന ബ്രായും മറ്റും ഇതിനായി ഉപയോഗിച്ചാല്‍ മതി. കഴുത്തിറങ്ങിയ വസ്‌ത്രങ്ങള്‍ ധരിക്കുമ്പോള്‍ മാറിടം മനോഹരമായി തോന്നിപ്പിക്കുന്നതിന്‌ ഇവ ഉപയോഗിക്കാം. ഇവ ധരിക്കുമ്പോള്‍ മാറിടങ്ങളിലും തോളിലും തിളക്കം നല്‍കുന്ന പൗഡറുകളും ഇടുന്നത്‌ നല്ലതാണ്‌.

സ്‌തന പരിശോധന

സ്‌തന പരിശോധന

സ്‌തനാര്‍ബുദം തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയും. സ്വയം സ്‌തന പരിശോധന നടത്തുന്നത്‌ അര്‍ബുദത്തിനുള്ള സാധ്യതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കും. എല്ലാ മാസവും സ്‌തനങ്ങള്‍ സ്വയം പരിശോധിച്ച്‌ വലുപ്പം, ആകൃതി, ചര്‍മ്മത്തിന്റെ നിറം എന്നിവയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോയെന്ന്‌ തിട്ടപെടുത്തുക . കൂടാതെ വേദനയോ അസാധാരണമായ മുഴകളോ എന്തെങ്കിലും കാണുന്നുവെങ്കില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശം തേടാം.

പുകവലി

പുകവലി

പല സങ്കീര്‍ണമായ അസുഖങ്ങള്‍ക്കും പുകവലി കാരണമാകുന്നുണ്ട്‌. സ്‌തനാര്‍ബുദത്തിന്റെ കാര്യത്തിലും ഇത്‌ വ്യത്യസ്‌തമല്ല. പുകവലിക്കുന്ന സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ 30 ശതമാനം കൂടുതലാണെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. വര്‍ഷം ചെല്ലും തോറും പുകവലിക്കുന്നവരില്‍ അര്‍ബുദത്തിനുള്ള സാധ്യത കൂടി വരും. പുകവലി ഉപേക്ഷിക്കുന്നത്‌ രോഗ സാധ്യത കുറയാന്‍ സഹായിക്കും.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ചര്‍മ്മാര്‍ബുദത്തെ കുറിച്ച്‌ എത്ര താക്കീത്‌ തന്നാലും നമ്മളില്‍ പലരും പതിവായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറില്ല. മാറിടത്തിലും മറ്റുമുള്ള നേര്‍ത്ത ചര്‍മ്മത്തില്‍ സൂര്യപ്രകാശത്തെ പ്രതിരോധിക്കാനുള്ള ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നത്‌ സൂര്യാഘാതം,ചര്‍മ്മാര്‍ബുദം എന്നിവയ്‌ക്കുള്ള സാധ്യത കൂട്ടും. ഇതിന്‌ പുറമെ ചര്‍മ്മം വളരെ പെട്ടന്ന്‌ നശിക്കുന്നതിന്‌ ഇത്‌ കാരണമാകും.ഇത്തരത്തില്‍ സ്‌തനങ്ങള്‍ക്കിടയിലും അടിയിലും പാടുകള്‍ വരുന്നത്‌ തടാന്‍ സണ്‍സ്‌ക്രീനിന്റെ ഉപയോഗം സഹായിക്കും.

നില്‍പ്പും നടപ്പും

നില്‍പ്പും നടപ്പും

മാറിടം ഉയര്‍ന്ന്‌ നില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്നിവെങ്കില്‍ നില്‍പ്പും നടപ്പും മെച്ചപ്പെടുത്തണം. തോളുകള്‍ തൂങ്ങി കിടക്കുകയാണ്‌ നെഞ്ചിലെ മസിലുകള്‍ അയയും ഇത്‌ സ്‌തനങ്ങള്‍ തൂങ്ങാന്‍ കാരണമാകും. നടു നിവര്‍ത്തിയാണ്‌ നടക്കുന്നതെങ്കില്‍ മാറിടം വലുതായും ഉയര്‍ന്നു നില്‍ക്കുന്നതായും തോന്നും. എങ്ങനെയാണ്‌ നില്‍ക്കുന്നതും നടക്കുന്നതും എന്ന്‌ എല്ലാ ദിവസവും ശ്രദ്ധിക്കുക. ഇത്‌ മെച്ചപ്പെടുത്താന്‍ യോഗ പോലുള്ള വ്യായാമ മുറകള്‍ ചെയ്യുന്നത്‌ നല്ലതാണ്‌.

സ്‌പോര്‍ട്‌സ്‌ ബ്രാ

സ്‌പോര്‍ട്‌സ്‌ ബ്രാ

വ്യായാമത്തിലേര്‍പ്പെടുമ്പോള്‍ സ്‌പോര്‍ട്‌സ്‌ ബ്രാ ധരിക്കാന്‍ ശ്രദ്ധിക്കുക. ശരീരം അനങ്ങുമ്പോള്‍ സ്‌തനങ്ങള്‍ക്കും അനങ്ങാനുള്ള പ്രേരണ ഉണ്ടാകും. പ്രത്യേകിച്ച്‌ വലിയ സ്‌തനങ്ങളുള്ളവര്‍ വ്യായാമ സമയത്ത്‌ അനുയോജ്യമായ പിന്താങ്ങല്‍ നല്‍കിയിട്ടില്ലങ്കില്‍ സ്‌തനങ്ങള്‍ക്ക്‌ വേദനയും അസ്വസ്ഥതയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഇത്‌ കോശബന്ധങ്ങള്‍ നശിക്കുന്നതിനും സ്‌തനങ്ങള്‍ തൂങ്ങുന്നതിനും കാരണമാകും. ഇതൊഴിവാക്കാന്‍ വ്യായാമത്തിന്റെ സമയത്ത്‌ ധരിക്കാന്‍ സ്‌തനങ്ങളുടെ ചലനം പരമാവധി കുറയ്‌ക്കാന്‍ സഹായിക്കുന്ന ബ്രാകള്‍ തിരഞ്ഞെടുക്കുക.

Read more about: breast മാറിടം
English summary

Tips For Healthy Breasts

Breast size can change frequently over your lifetime due to weight changes, pregnancy or menopause so, rather than guessing your size, make sure you get measured regularly to ensure you are getting the support you need. Here are few tips for healthy breasts.
 
 
X
Desktop Bottom Promotion