For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ തകരാറിലെങ്കില്‍....

By Super
|

കരള്‍ തകരാറിലാകല്‍ ഇന്ന് സാധാരണമാണ്. പാരമ്പര്യമായോ , വിഷവാതകങ്ങള്‍ മൂലമോ രോഗാണുക്കള്‍ മൂലമോ കരള്‍ തകരാറിലാകും. ദീര്‍ഘനാളുകളായുള്ള രോഗങ്ങളും കരള്‍ നാശത്തിന് കാരണമാകും. ഭക്ഷണം ദഹിപ്പിക്കാനും പോഷകാഹാരങ്ങള്‍ ആഗീരണം ചെയ്യാനും വിഷാംശങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന ഈ അവയവമില്ലാതെ മനുഷ്യന് ജീവിക്കാന്‍ കഴിയില്ല.

കരളിന്‍്റെ പ്രശ്നങ്ങള്‍ സ്വയം തിരിച്ചറിയാന്‍ ചില വഴികളുണ്ട്. അവ ചുവടെ;

അടിവയര്‍ വീര്‍ക്കല്‍

അടിവയര്‍ വീര്‍ക്കല്‍

കരള്‍ രോഗമായ സിര്‍ഹോസിസ് ബാധിതരുടെ അടിവയര്‍ ദ്രാവകങ്ങള്‍ കെട്ടികിടന്ന് വീര്‍ത്തിരിക്കും. രക്തത്തിലെ ആല്‍ബുമിനും പ്രോട്ടീനും മറ്റു ദ്രാവകങ്ങളും അവിടെ തന്നെ നിലനിര്‍ത്തുന്നതാണ് പ്രശ്ന കാരണം. ഇത്തരം രോഗികളുടെ അടിവയര്‍ ഗര്‍ഭിണികള്‍ക്ക് സമാനമായ രീതിയിലായിരിക്കും.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

തൊലിയിലും കണ്ണിലുമുള്ള മഞ്ഞ നിറം ഗുരുതര മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് കാണിക്കുന്നത്. രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് മഞ്ഞനിറം വ്യാപിക്കുന്നത്.

അടിവയറില്‍ വേദന

അടിവയറില്‍ വേദന

അടിവയര്‍ വേദനയാണ് മറ്റൊരു ലക്ഷണം. മുകള്‍ ഭാഗത്ത് വലതു വശത്തായോ അല്ല എങ്കില്‍ വാരിയെല്ലിന് അടിയില്‍ വലതുഭാഗത്തോ ആണ് വേദന അനുഭവപ്പെടാറ്.

മൂത്രത്തിന് നിറം മാറ്റം

മൂത്രത്തിന് നിറം മാറ്റം

മൂത്രത്തിന് കടുത്ത മഞ്ഞനിറം കണ്ടാല്‍ സൂക്ഷിക്കണം. . രക്തത്തില്‍ ബിലിറൂബിന്‍ കൂടുതലായാലാണ് ഇങ്ങനെ സംഭവിക്കുക. അധികമുള്ള ബിലിറൂബിന്‍ രോഗാവസ്ഥയിലുള്ള കരളിന് വൃക്കവഴി മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം.

തൊലിയിലെ ചൊറിച്ചില്‍

തൊലിയിലെ ചൊറിച്ചില്‍

തൊലിയിലെ ചൊറിച്ചിലും പാളികളായി അടര്‍ന്നുപോകുന്നവിധത്തില്‍ തടിപ്പുകള്‍ രൂപപ്പെടലും കരള്‍രോഗ ലക്ഷണമാണ്. ശരീരത്തിലെ ദ്രാവകങ്ങള്‍ തൊലിപ്പുറത്ത് എത്തിക്കാനുള്ള കഴിവില്ലായ്മയാണ് പ്രശ്നകാരണം.

മലത്തിലെ പ്രശ്നങ്ങള്‍

മലത്തിലെ പ്രശ്നങ്ങള്‍

കരളിന് പ്രശ്നങ്ങളുള്ളവര്‍ക്ക് മലവിസര്‍ജനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ക്രമമില്ലാതെയുള്ള മല വിസര്‍ജനം, ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം, എന്നിവക്ക് പുറമെ മലത്തില്‍ നിറ വ്യത്യാസവും അനുഭവപ്പെടാം. മലത്തില്‍ ഇളം നിറമോ ഇളം നിറമോ കറുത്തതോ ഇരുണ്ടതോ ആയ നിറമോ രക്തത്തിന്‍്റെ അംശമോ കണ്ടാല്‍ ചികില്‍സ തേടുക.

ഛര്‍ദി

ഛര്‍ദി

കരള്‍ പ്രവര്‍ത്തനം തകരാറിലായവര്‍ക്ക് ദഹന പ്രശ്നവും ആസിഡ് ഉല്‍പ്പാദനവുമടക്കം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുമൂലം ഛര്‍ദി സാധാരണമാണ്.

വിശപ്പില്ലായ്ക

വിശപ്പില്ലായ്ക

കരള്‍ രോഗങ്ങള്‍ക്ക് ചികില്‍സ തേടാത്തത് വിശപ്പില്ലായ്കക്കും ശരീര ഭാരം വന്‍തോതില്‍ കുറയാനും കാരണമാകും. പോഷകാംശങ്ങളുടെ കുറവ് അനുഭപ്പെടുന്ന രോഗികളില്‍ ഞരമ്പുകളിലൂടെയെങ്കിലും പോഷകാംശങ്ങള്‍ നല്‍കണം.

ദ്രാവകങ്ങള്‍ കെട്ടികിടക്കല്‍

ദ്രാവകങ്ങള്‍ കെട്ടികിടക്കല്‍

കാലുകളിലും കണങ്കാലിലും ദ്രാവകങ്ങള്‍ കെട്ടികിടക്കുന്ന ഒഡേമ എന്ന അവസ്ഥ കരള്‍ രോഗികളില്‍ കണ്ടുവരാറുണ്ട്. വീര്‍ത്തിരിക്കുന്ന ഈ ഭാഗങ്ങളില്‍ വിരലമര്‍ത്തിയാല്‍ ആ പാട് കുറച്ച്നേരം അവിടെ നിലനില്‍ക്കും.

തളര്‍ച്ച

തളര്‍ച്ച

കടുത്ത തളര്‍ച്ചയും ശാരീരികവും മാനസികവുമായ ദുര്‍ബലാവസ്ഥയും ഓര്‍മ കുറവും ആശയകുഴപ്പവും കരള്‍ രോഗികളില്‍ കണ്ടുവരാറുണ്ട്. കരള്‍ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ കോമാ സ്റ്റേജില്‍ വരെ കൊണ്ടുചെന്ന് എത്തിക്കുന്നു.

Read more about: liver കരള്‍
English summary

Telling Symptoms Liver Damage

Liver damage can include anything from heredity (i.e., inherited from a family member), toxicity (i.e., due to chemicals or viruses) to a long-term disease (i.e., Cirrhosis) that can affect your liver for the rest of your life.
X
Desktop Bottom Promotion