For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷീണം തോന്നുന്നതിന് 10 കാരണങ്ങള്‍

By Super
|

രാത്രി നന്നായി ഉറക്കം കിട്ടിയിട്ടും ഒന്നിനും ഒരു ഉഷാറും കരുത്തുമില്ലാതെ ഒടിഞ്ഞുതൂങ്ങിയിരിക്കുന്ന അവസ്ഥ പതിവായി കണ്ടുവരുന്നുണ്ട്. ആരോഗ്യത്തിനൊന്നും പ്രത്യക്ഷത്തില്‍ യാതൊരു കുഴപ്പവും കാണാനില്ലാത്ത സ്ഥിതിക്ക് എന്താണ് പ്രശ്നമെന്ന് കരുതി പലരും ആകുലപ്പെടാറുണ്ട്.

പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത ക്ഷീണാവസ്ഥ പലരെയും നിരാശയുടെ പടുകുഴിയിലേക്കും തള്ളിയിടാം. ഇനി ക്ഷീണം അനുഭവപ്പെടുമ്പോള്‍ ശ്രദ്ധിക്കുക, താഴെ പറയുന്ന 10 കാരണങ്ങള്‍ വിശകലനം ചെയ്യുക. എളുപ്പത്തില്‍ മറി കടക്കാവുന്നതാണ് ഈ കാരണങ്ങളില്‍ പലതും.

ഉറങ്ങുന്നതിന് മുമ്പുള്ള ഇലക്ട്രോണിക്ക് സാധനങ്ങളുടെ ഉപയോഗം

ഉറങ്ങുന്നതിന് മുമ്പുള്ള ഇലക്ട്രോണിക്ക് സാധനങ്ങളുടെ ഉപയോഗം

ഉറങ്ങുന്നതിന് മുമ്പ് ടി.വി കാണുകയോ ലാപ്ടോപ്പോ കമ്പ്യൂട്ടറോ സ്മാര്‍ട്ട്ഫോണോ ഉപയോഗിക്കുന്നവരില്‍ ഒരുതരം സമ്മര്‍ദം രൂപപ്പെടുന്നതായി പഠനങ്ങള്‍ പറയൂന്നു. ഇതിന് ശേഷം ഉടന്‍ ഉറങ്ങാന്‍ കിടന്നാല്‍ വര്‍ധിച്ച രക്ത സമ്മര്‍ദം നിമിത്തം ഉറക്കം ശരിയാകാതെ വരും. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഇവ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സമീകൃതാഹാരത്തിന്‍്റെ അഭാവം

സമീകൃതാഹാരത്തിന്‍്റെ അഭാവം

ഭാരം കുറക്കാനും മറ്റും ഭക്ഷണം കുറക്കുന്നവര്‍ക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം. റിഫൈന്‍ഡ് പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ക്ഷീണാവസ്ഥ വര്‍ധിക്കാം. സമീകൃതാഹാരം മാത്രമാണ് ഇതിനുള്ള പ്രതിവിധി. പഴങ്ങളും പച്ചക്കറികളും മാംസ്യവും കാര്‍ബോഹൈഡ്രേറ്റുമെല്ലാം അടങ്ങിയ ഭക്ഷണം ദിവസം മുഴുവന്‍ നിങ്ങളെ ഉന്‍മേഷവാനായി നിര്‍ത്തുന്നു. ദിവസം മൂന്ന് തവണ സമീകൃതാഹാരം കഴിക്കുക. ഇടക്ക് എന്തെങ്കിലും കൊറിക്കാനെടുത്താലും അത് പോഷക സമൃദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുക.

വിഷാദം

വിഷാദം

ക്ഷീണത്തിനും വിശപ്പില്ലായ്മക്കും കാരണമാകുന്ന രോഗാവസ്ഥയാണ് വിഷാദം. മനസിലെ നെഗറ്റീവ് ചിന്തകള്‍ ക്ഷീണം വര്‍ധിപ്പിക്കുയും ചെയ്യും. വിഷാദരോഗികള്‍ ഡോക്ടറെ കണ്ട് ചികില്‍സ സ്വീകരിക്കുക. വ്യായാമത്തിലൂടെയും കൗണ്‍സിലിംഗിലൂടെയും മാനസിക നിലയില്‍ മാറ്റം വരുത്താനാകും. ചില കേസുകളില്‍ മാത്രം മരുന്ന് കഴിച്ചാല്‍ മതിയാകും.

മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയിലെ അണുബാധ അല്ളെങ്കില്‍ യീസ്റ്റ് ഇന്‍ഫെക്ഷന് ചികില്‍സ തേടിയ സ്ത്രീകള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. രോഗാണുബാധ ശരീരത്തില്‍ നിന്ന് വിട്ടുപോകാത്തതാണ് പ്രശ്ന കാരണം. ഡോക്ടറെ കണ്ട് അണുബാധ പൂര്‍ണമായും ചികില്‍സിച്ച് മാറ്റുകയാണ് പോംവഴി.

ഉറക്കം തടസപ്പെടല്‍

ഉറക്കം തടസപ്പെടല്‍

ഉറക്കത്തിന്‍െറ തുടര്‍ച്ച നഷ്ടപ്പെടുന്ന അവസ്ഥ പലരിലും കണ്ടുവരാറുണ്ട്. ശ്വാസമെടുക്കുന്നതിലെ പ്രശ്നങ്ങള്‍ മൂലം ഉറക്കത്തിന്‍െറ തുടര്‍ച്ച നഷ്ടപ്പെടുന്ന അവസ്ഥ പലരും തിരിച്ചറിയാറില്ളെന്നതാണ് വസ്തുത. ഭാര്യയോടോ ഭര്‍ത്താവിനോടോ ഉറക്കത്തിനിടയില്‍ നിരീക്ഷിക്കാന്‍ പറയുകയാണ് ഇത് തിരിച്ചറിയാനുള്ള വഴി. ഭാരക്കുറവോ മറ്റോ അനുഭവപ്പെട്ടാല്‍ സ്ളീപ്പ് ക്ളിനിക്കില്‍ പോയി പ്രത്യേക പരിശോധനക്ക് വിധേയമാവുക.

തൈറോയിഡ് പ്രശ്നങ്ങള്‍

തൈറോയിഡ് പ്രശ്നങ്ങള്‍

ഹൈപ്പോതൈറോയിഡ് ആണ് ക്ഷീണത്തിന്‍്റെ കാരണങ്ങളിലൊന്ന്. ശരീരത്തിലത്തെുന്ന ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങളാണ് ഈ രോഗത്തിന് കാരണം. ശാരീരിക പ്രവര്‍ത്തനങ്ങളു2െ വേഗം കുറയുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് പെട്ടന്ന് ക്ഷീണം പിടിപെടുകയും ഭാരം കുറയുകയും ചെയ്യും. തൈറോയിഡ് പ്രശ്നം സംശയിക്കുന്നവര്‍ ഡോക്ടറെ കണ്ട് ഹോര്‍മോണ്‍ നില പരിശോധിക്കുക.

അനീമിയ

അനീമിയ

അനീമിയ ബാധിതര്‍ക്കും ക്ഷീണം അനുഭവപ്പെടാം. ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തം നഷ്ടപ്പെടുന്നതിനാല്‍ സ്ത്രീകള്‍ക്കാണ് ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. അനീമിയ ബാധിതരുടെ രക്തത്തില്‍ ഇരുമ്പിന്‍്റെ അംശം കുറയാനും അതുവഴി രക്ത കോശങ്ങളുടെ എണ്ണത്തില്‍ കുറവ് വരാനും വഴിയൊരുക്കും. രക്തത്തിലെ ചുവന്ന രക്താണുക്കളാണ് വായുവും എനര്‍ജിയും ശരീര കോശങ്ങളിലും അവയവങ്ങളിലും എത്തിക്കുന്നത്. ഇരുമ്പ് കൂടുതലായുള്ള കക്ക, ബീന്‍സ്, ധാന്യങ്ങള്‍, മാട്ടിറച്ചിയുടെ കരള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍ക്കൊള്ളിക്കുക.

പ്രമേഹം

പ്രമേഹം

തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രമേഹം. പ്രമേഹ രോഗികളുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനത്തിന്‍െറ കുറവ് മൂലം രക്തത്തില്‍ പഞ്ചസാരയുടെ അധിക അളവ് എപ്പോഴും കാണും. ഇത് മൊത്തം ശാരീരിക പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുകയും ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. കുടുംബ പരമായി പ്രമേഹമൂള്ളവരും അമിത ഭാരമുള്ളവരും ക്ഷീണം അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുക.

കഫീന്‍

കഫീന്‍

കാപ്പി, കഫീന്‍ അടങ്ങിയ ചായ,സോഡ, എനര്‍ജി ഡ്രിങ്ക് , ചില മരുന്നുകള്‍,ചോക്കലേറ്റ് എന്നിവ കുറച്ച് കഴിക്കുന്നത് വഴി ഉറക്കകുറവ് ഉള്ളവര്‍ക്ക് ഉറക്കം ലഭിക്കാം. എന്നാല്‍ കൂടുതല്‍ അളവില്‍ കഫീന്‍ കഴിച്ചാല്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വര്‍ധിക്കാനും അതുവഴി തളര്‍ച്ചക്ക് കാരണമാവുകയും ചെയ്യും.

നിര്‍ജലീകരണം

നിര്‍ജലീകരണം

ക്ഷീണം അനുഭവപ്പെടുമ്പോള്‍ കുറച്ച് വെള്ളം കുടിച്ച് നോക്കുക. നിര്‍ജലീകരണം ക്ഷീണം അനുഭവപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. മൂത്രത്തില്‍ ശ്രദ്ധിച്ചാല്‍ നിര്‍ജലീകരണം തിരിച്ചറിയാം. മൂത്രത്തിന് കടുത്ത മഞ്ഞ കളറാണെങ്കില്‍ നിര്‍ബന്ധമായും കൂടുതല്‍ വെള്ളം കുടിക്കണം.

Read more about: health ആരോഗ്യം
English summary

Reasons Why You Have No Energy

Here are some reasons why people often feel so tired and no energy,
X
Desktop Bottom Promotion