For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

By Super
|

ശരീരം ആരോഗ്യത്തോടെ പ്രവർത്തിക്കണമെങ്കിൽ ഒരു നിശ്ചിത അളവ് കൊളസ്ട്രോൾ ശരീരത്തിലുണ്ടായിരിക്കണം. എന്നാൽ കൊളസ്ട്രോൾ അളവ് പരിധിയിൽ കൂടിയാൽ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ല.

ഹൃദയത്തിലെ ബ്ലോക്കുകളും പക്ഷാഘാതവും ശ്വാസകോശ രോഗങ്ങളുമടക്കം നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകാം. ഇന്ന് ചെറുപ്പക്കാരിൽ പോലും കൊളസ്ട്രോൾ പ്രശ്നം കണ്ടുവരുന്നു. പലരിലും ഇത് മരണകാരണം പോലുമാകുന്നു. കൊളസ്‌ട്രോള്‍ കൂട്ടാനുള്ള ചില കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

പൂരിത കൊഴുപ്പുകള്‍ (സാച്ചുറേറ്റഡ് ഫാറ്റ്)കൂടുതലായി ശരീരത്തിലെത്തുന്നതാണ് കൊളസ്ട്രോൾ കൂടുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. മാംസം, ബട്ടർ, ചീസ്, കേക്ക്, നെയ്യ് എന്നിവയിലൊക്കെ വളരെ കൂടിയ അളവിൽ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കൂടിയ അളവിൽ കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണമാകും.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

മറ്റ് പല രോഗങ്ങളിലുമെന്നപോലെ കൊളസ്ട്രോളിന്‍റെ കാര്യത്തിലും പാരമ്പര്യം ഒരു വലിയ ഘടകമാണ്. അത്തരത്തിൽ പാരമ്പര്യമായി കിട്ടുന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ബ്ലോക്കുകൾക്കും പക്ഷാഘാതത്തിനും കാരണമാകും.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

ശരീരത്തിന്‍റെ ഭാരം കൂടുന്നതാണ് കൊളസ്ട്രോൾ കൂടാനുള്ള മറ്റൊരു കാരണം. നിത്യജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അമിതഭാരം ഹൃദയത്തിലെ ബ്ലോക്കുകൾക്കും കാരണമാകും. അതിനാൽ ഭാരം കൂടാതെ ശ്രദ്ധിക്കുക എന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വളരെ പ്രധാനമാണ്.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

വെറുതെയിരുന്നും കിടന്നുമൊക്കെ ദിവസങ്ങൾ തള്ളിനീക്കുന്നവർക്ക് കൊളസ്ട്രോൾ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. സജീവമായ ഒരു ജീവിതം തന്നെ കൊളസ്ട്രോൾ പ്രശ്നത്തെ ഒരു പരിധിവരെ ഒഴിവാക്കും.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

ശരീരത്തിലെ നല്ല കൊളസ്ട്രോളിന്‍റെ അളവും അതോടൊപ്പം ആയുസ്സും കുറയ്ക്കുന്ന ഒരു വലിയ ദുശീലം തന്നെയാണ് പുകവലി. ഒരു ശീലം പോലെ പുകവലി കൊണ്ടുനടക്കുന്നവരിൽ കൊളസ്ട്രോൾ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ പുകവലി ഒഴിവാക്കുക.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

പ്രായം ഇരുപത് കഴിയുന്നതോടെ പലരിലും കൊളസ്ട്രോൾ പ്രശ്നവും ആരംഭിക്കും. 60-65 വയസ്സ് വരെ സ്ത്രീകളിലും പുരുഷന്മാരിലും കൊളസ്ട്രോൾ കൂടുന്നത് തുടരുകയും ചെയ്യും. സ്ത്രീകളിൽ ആർത്തവവിരാമം വരെ കൊളസ്ട്രോൾ അളവ് താഴ്ന്നിരിക്കുമെങ്കിലും അതിനുശേഷം കൊളസ്ട്രോൾ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ പ്രായം കൂടുന്നതിനനുസരിച്ച് ജീവിതശൈലിയിലും ഭക്ഷണത്തിലും വേണ്ട മാറ്റങ്ങൾ വരുത്തുക.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

സ്ഥിരമായി മദ്യപിക്കുന്നവരിൽ കരളിനും ഹൃദയത്തിനും പെട്ടന്ന് കേടുപാടുകൾ സംഭവിക്കും. ഇത് രക്തസമ്മർദ്ദം കൂടുന്നതിനും കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും കാരണമാകും.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

സമ്മർദ്ദം അനുഭവിക്കുന്നവർ പൊതുവിൽ മദ്യപിക്കാനും പുകവലിക്കാനും ഭക്ഷണം വലിച്ചുവാരി കഴിക്കാനുമൊക്കെ സാധ്യതയുണ്ട്. സ്വാഭാവികമായും കൊളസ്ട്രോൾ കൂടുകയും ചെയ്യും.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

പ്രമേഹം, തൈറോയിഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ എന്നിവ ശരീരത്തിലെ കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇടയ്ക്കിടെ വേണ്ട പരിശോധനകൾ നടത്തി കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുക.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

ചില മരുന്നുകളും കൊളസ്ട്രോളിന്‍റെ അളവ് കൂടാൻ കാരണമാകുന്നുണ്ട്. അതിനാൽ മരുന്നുകൾ കഴിക്കുമ്പോൾ ഡോക്ടറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുക.

English summary

Cholesterol, Heart, Body, Smoking, Alcohol, Diabetes, Thyroid, Fat, കൊളസ്‌ട്രോള്‍, ഹൃദയം, ആരോഗ്യം, ശരീരം, ഭക്ഷണം, കൊഴുപ്പ്, പുകവലി, മദ്യം, പ്രമേഹം, തൈറോയ്ഡ്

Nowadays, more and more adults are struggling with high cholesterol, due to various reasons. Here is a list of the most common causes of high cholesterol.
X
Desktop Bottom Promotion