For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് വേണോ ഉന്മേഷം ?

By Super
|

കാര്യമായ ജോലികള്‍ ചെയ്യുമ്പോള്‍ മനസും ശരീരവും ചിലപ്പോള്‍ തളര്‍ന്നുപോകാറുണ്ട്. ഒരു ചെറിയ മടുപ്പ്, അതുകൊണ്ട് ചിലപ്പോള്‍ ജോലി പൂര്‍ത്തിയാക്കലിനെ തന്നെ ബാധിക്കുന്നു.

മനസും ശരീരവും തളരാതിരിക്കാനും ഉന്‍മേഷം കൈവരാനും ഇതാ ചില വഴികള്‍,

 സമയമെടുക്കാം

സമയമെടുക്കാം

അമിതമായ ഉത്‌ക്കണ്‌ഠയിലാണോ നിങ്ങൾ . മറ്റെന്തിനെക്കാളും ഈ അവസരത്തിൽ നിങ്ങളെ ഉന്‍മേഷവാനാക്കാന്‍ ഒരൊറ്റ വഴിയെ ഉള്ളൂ,അഞ്ച് മിനിറ്റ് എടുത്തു ദീര്‍ഘശ്വാസം എടുക്കുകയും നിശ്വസിക്കുകയും ചെയുക. വിശ്രമത്തിനുള്ള മാർഗങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെയും രക്ത സമ്മര്‍ദത്തെയും കുറക്കുമെന്നത് പഠനങ്ങൾ തെളിയിച്ച സത്യമാണ്.

നൃത്തം

നൃത്തം

റേഡിയോ ഓണ്‍ ചെയ്തു ഒന്ന് നൃത്തം ചെയ്താലോ ? എല്ലുകള്‍ക്ക് ബലം കൊടുക്കുന്നതിലൂടെ എല്ലുകള്‍ക്ക് കൂടുതല്‍ കാല്‍സ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇത് ഭാവിയിൽ അസ്ഥി ക്ഷതം സംഭവിക്കാതിരിക്കാൻ സഹായിക്കും,കൂടാതെ ശരീരത്തില്‍ നിന്ന് അമിത കലോറികളെ കരിച്ചു കളയാനും നൃത്തത്തിന് കഴിയും.അതിനു ശേഷം നിങ്ങള്‍ക്ക് ഒരു പുതിയ ഉണര്‍വ് ലഭിക്കുന്നത് കാണാം.

ഒമേഗ 3

ഒമേഗ 3

ഒമേഗ 3 അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് പെട്ടെന്നുണ്ടാകുന്ന ദഹനത്തെ തടയുന്നു. ഹൃദ്രോഗങ്ങളെയും തരം കാന്‍സറുകളെയും തടയാനുള്ള കഴിവ് ഒമേഗ 3 ക്ക് ഉണ്ട് . ആഹാരത്തിൽ മത്സ്യം ഉള്‍പ്പെടുത്തുന്നത് ആരോഗ്യവും ഉന്മേഷവും ലഭിക്കാൻ വളരെ നല്ലതാണ്.

കൊക്കോ കഴിക്കാം

കൊക്കോ കഴിക്കാം

എല്ലാ രുചിയുള്ള ഭക്ഷണവും ആരോഗ്യത്തിന് നല്ലതായിരിക്കണം എന്നില്ല. ഇളം ചൂടുള്ള കൊക്കോ പാനീയം ശരീരത്തിന് ഉന്‍മേഷം പ്രദാനം ചെയ്യുമെന്ന് ചില കാര്‍ഷിക - ഭക്ഷ്യ രസതന്ത്ര പഠനങ്ങള്‍ പറയുന്നു. തലച്ചോറിന്‍െറയും ശരീരത്തിന്‍െറയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

കാറിന്‍റ ഡാഷ്ബോര്‍ഡ്

കാറിന്‍റ ഡാഷ്ബോര്‍ഡ്

രോഗാണുക്കളുടെ താളവളമായിരിക്കും നിങ്ങളുടെ കാറിന്‍റ ഡാഷ്ബോര്‍ഡ്. തണുത്ത അന്തരീക്ഷവും മറ്റും മൂലം വൃത്തിയാക്കിയില്ളെങ്കില്‍ അവ നാളുകളോളം ഡാഷ്ബോര്‍ഡില്‍ നില്‍ക്കുന്നു. ഒരു തുണിയെടുത്ത് അവയെ വൃത്തിയാക്കാന്‍ ഒട്ടും മറക്കരുത്.

തണുത്ത വെള്ളത്തില്‍ ഒരു കുളി

തണുത്ത വെള്ളത്തില്‍ ഒരു കുളി

തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ മടിക്കുന്നവരാണ് നമ്മളില്‍ പലരും,പ്രത്യേകിച്ച് തണുപ്പ് കാലങ്ങളില്‍. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് വഴി തലച്ചോര്‍ മാനസിക സമ്മര്‍ദങ്ങള്‍ കുറക്കുന്നതിനുള്ള ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നുവെന്നതാണ് വാസ്തവം. ഇതുവഴി രക്തസമ്മര്‍ദത്തിനും ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറക്കാം.

ചുംബിച്ചുണര്‍ത്താം

ചുംബിച്ചുണര്‍ത്താം

പഠനങ്ങൾ പറയുന്നത് ചുംബനത്തിനു ഏതാണ്ട് 30 മിനിട്ടോളം ശരീരത്തിന് ഉന്മേഷം നല്കാൻ കഴിയുമെന്നാണ് . ഒരു പക്ഷെ ഇത് ചുംബിച്ച ഉടനെ സംഭവിക്കണമെന്നില്ല. എങ്കിലും ചുംബനംആരോഗ്യത്തിന് ഉത്തമമാണ് . ഇനി എന്തിനാണ് ചുംബിക്കാനും ചുംബനം വാങ്ങാനും മടിക്കുന്നത് .

ചിരിക്കാൻ പിശുക്ക് വേണ്ട

ചിരിക്കാൻ പിശുക്ക് വേണ്ട

ചിരിക്കുന്നതിലൂടെ നമ്മുടെ തലച്ചോറിനു സന്തോഷത്തിന്റെ ഹോര്‍മോണുകള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇതുവഴി സമ്മർദങ്ങൾ കുറയ്ക്കാനും കഴിയുന്നു .തമാശ സിനിമ കാണുന്നതുംകൂട്ടുകാര്‍ക്കൊപ്പം പുറത്തു പോയി ആസ്വദിക്കുന്നതും നിങ്ങളിൽ സന്തോഷത്തിന്റെ ഹോർമോണുകൾ ഉണ്ടാക്കും.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

കേട്ട് പരിചയമുള്ള വഴിയാണെന്ന് കരുതി തള്ളി കളയല്ലേ , ശുദ്ധമായ വെള്ളം ശരീരത്തിന് ഉന്മേഷം നല്കാൻ അത്യാവശ്യമാണ് .ധാരാളം വെള്ളം കുടിക്കുന്നതിലൂടെ മൂത്ര കടച്ചിൽ ഇല്ലാതാകുന്നു, ത്വക്കിന്റെ തിളക്കം വര്‍ധിക്കുന്നു , വൃക്കയുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിനും ഇത് സഹായകരമാണ്.

നേരെ നിവര്‍ന്നു ഇരിക്കുക

നേരെ നിവര്‍ന്നു ഇരിക്കുക

ശരിയായ രീതിയില്‍ നിവര്‍ന്ന് ഇരുന്നില്ളെങ്കില്‍ നട്ടെല്ല് വളഞ്ഞു പോകാന്‍ സാധ്യത ഉണ്ട്. ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതോടൊപ്പം പുറം വേദനയും ചുമല്‍ വേദനയും ഉണ്ടാകുന്നു. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഉള്ള ആളാണോ നിങ്ങള്‍, അധികം വൈകിയിട്ടില്ല ഇന്നുമുതല്‍ തന്നെ നേരെ ഇരുന്നുകൊള്ളുക.


English summary

പെട്ടെന്ന് വേണോ ഉന്മേഷം ?

All too often we set ourselves health challenges that are so big that we rarely achieve them. Why not try some smaller, instant ways to boost your health while you work towards your long term goal? Here are 10 instant health boosters to help you out.
X
Desktop Bottom Promotion