For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

By Super
|

ഉയര്‍ന്ന രക്ത സമ്മര്‍ദ്ധം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് ലോകമാകെ ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്ന് പിടിച്ചിരിക്കുന്നു. പുതിയ കാലത്തെ ഭക്ഷണ രീതികളായ ഫാസ്റ്റ് ഫുഡ്, സോഡ എന്നിവയൊക്കെ ഇന്ന് ഇന്ത്യയിലെ സാധാരണക്കാരുടെ ഇടയിലും പ്രിയപ്പെട്ടതായിക്കഴിഞ്ഞു. കണക്ക് പ്രകാരം ഒരോ മൂന്ന് ഇന്ത്യക്കാരനിലും ഒരാള്‍ക്ക് രക്തസമ്മര്‍ദ്ധമുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും, കിഡ്നി തകരാറിനും, അറ്റാക്കിനും കാരണമാകുന്നു.

രക്തസമ്മര്‍ദ്ധത്തിന് പൂര്‍ണ്ണമായും മെഡിക്കല്‍ സയന്‍സിനെ ആശ്രയിക്കുന്നത് അത്ര വിജയകരമാകില്ല. രക്തസമ്മര്‍ദ്ധത്തിന് മാര്‍ക്കറ്റില്‍ ലഭ്യമായ അനേകം മരുന്നുകള്‍ അത്ര പെട്ടന്ന് രോഗവിമുക്തി നല്കണമെന്നില്ല. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ചില ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ രക്ത സമ്മര്‍ദ്ധം കുറയ്ക്കാനാവും.


ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

രക്തസമ്മര്‍ദ്ധം ഉള്ളവര്‍ക്ക് അതില്‍ നിന്ന് അല്പം ആശ്വാസം നല്കാന്‍ കഴിവുള്ളതാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും, ധമനികള്‍ക്കും, പേശികള്‍ക്കും അയവ് നല്കുകയും ചെയ്യുന്നു. ഡയസ്റ്റോളിക്, സിസ്റ്റോളിക് എന്നീ ബ്ലഡ് പ്രഷറുകള്‍ കുറയാന്‍ ഇത് സഹായിക്കും.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

കോലിയസ് ഫോര്‍സ്കോഹിലി അഥവാ കര്‍പ്പൂരവല്ലിച്ചെടി ദക്ഷിണേന്ത്യയില്‍ ഏറെ വീടുകളിലും പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്നതാണ്. പേശികള്‍ക്കും, ധമനികള്‍ക്കും ആശ്വാസം നല്കി പ്രഷര്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഹദയമിടിപ്പ് ക്രമീകരിക്കാനും പള്‍സ് താഴാനും ഇത് അനുയോജ്യമാണ്. പനിക്കൂര്‍ക്കയെന്നും ഇത് അറിയപ്പെടുന്നു.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ഏറെ പ്രോട്ടീനും, വിറ്റാമിനുകളും, മിനറലുകളും മുരിങ്ങക്കായില്‍ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിലെ പോഷകഘടകങ്ങള്‍ ഡയസ്റ്റോളിക്, സിസ്റ്റോളിക് പ്രഷറുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിന്‍റെ ഗുണം ലഭിക്കാന്‍ പയറിനോ, പരിപ്പിനോ ഒപ്പം പാചകം ചെയ്താല്‍ മതി.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

നെല്ലിക്ക പണ്ടുകാലം മുതലേ ബ്ലഡ് പ്രഷര്‍ കുറക്കുന്നതിനായി ഉപയോഗിച്ച് വരുന്നു. നെല്ലിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, രക്തക്കുഴലുകളെ വിപുലപ്പെടുത്തുകയും രക്തചംക്രമണം തടസമില്ലാതാക്കുകയും ചെയ്യുന്നത് വഴി ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സാധിക്കും. ത്രിഫലയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമാണ് നെല്ലിക്ക.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ഇന്ത്യയില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണിത്. മുള്ളങ്കി രക്തസമ്മര്‍ദ്ധം കുറയ്ക്കാന്‍ ശേഷിയുള്ളതാണ്. ഉപ്പ് കൂടുതല്‍ ഉപയോഗിക്കുന്നത് മൂലമുള്ള ബ്ലഡ് പ്രഷര്‍ വര്‍ദ്ധനയെ ചെറുക്കാന്‍ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് കഴിവുണ്ട്.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

അടുത്ത കാലത്ത് നടത്തിയ പഠനങ്ങളനുസരിച്ച് എള്ളെണ്ണയും, അരിത്തവിടില്‍ നിന്നുള്ള എണ്ണയും കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നത് വഴി ബ്ലഡ് പ്രഷറുള്ളവര്‍ക്ക് മരുന്നുപയോഗം കുറച്ച് പ്രഷര്‍‌ നില കൂടാതെ നിര്‍ത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ആല്‍ഫ ലൈനോലെനിക് ആസിഡ് ധാരാളമായി അടങ്ങിയതാണ് ചണവിത്ത് അഥവാ ഫഌക്‌സ് സീഡുകള്‍. ഇത് ഒമേഗ 3 ഫാറ്റി ആസിഡില്‍ പ്രധാനപ്പെട്ടതാണ്. പഠനങ്ങള്‍ പ്രകാരം, ചണവിത്ത് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ധമുള്ളവര്‍ക്ക് കൊളസ്ട്രോള്‍ കുറയ്ക്കാനും, പ്രഷര്‍ കുറക്കാനും സാധിക്കും.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ബയോകെമിസ്ട്രി ആന്‍ഡ് ബയോഫിസിക്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഇരുപത് രക്തസമ്മര്‍ദ്ധമുള്ളവര്‍ക്ക് പരീക്ഷണത്തിന്‍റെ ഭാഗമായി മൂന്ന് ഗ്രാം വീതം ഏലക്ക നല്കി. മൂന്ന് മാസത്തിന് ശേഷം പാര്‍ശ്വഫലങ്ങളില്ലാതെ രക്തസമ്മര്‍ദ്ധം കുറയ്ക്കാന്‍ സാധിച്ചതായി തെളിഞ്ഞു.ഇത് വഴി ആന്‍റി ഓക്സിഡന്‍റിന്‍റെ അളവ് കൂട്ടാനും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും സാധിച്ചു.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ക്വെര്‍സെറ്റിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് ഉള്ളിയില്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയസംബന്ധമായ തകരാറുകളെയും, ഹൃദയാഘാതത്തെയും തടയാന്‍ കഴിവുള്ളതാണ്.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

ഹൃദയസംബന്ധമായ രോഗങ്ങളെ തടയുക മാത്രമല്ല, പ്രമേഹം തടയാനും കറുവപ്പട്ടക്ക് സാധിക്കും. ഓഹിയോയിലെ സെന്‍റര്‍ ഫോര്‍ അപ്ലൈഡ് ഹെല്‍ത്ത് സയന്‍സ് 22 പേരെ കേന്ദ്രീകരിച്ച് പഠനം നടത്തിയതില്‍ ഇവരില്‍ പകുതി പേര്‍ക്ക് 250 മില്ലിഗ്രാം കറുവ വെള്ളത്തില്‍ കലക്കി ദിവസവും നല്കി. മറ്റുള്ളവര്‍ക്ക് മരുന്നും നല്കി. കറുവപ്പട്ട ചേര്‍ത്തവെള്ളം കുടിച്ചവര്‍ക്ക് 13 മുതല്‍ 23 ശതമാനം വരെ ആന്‍റി ഓക്സിഡന്‍റുകളുടെ വര്‍ദ്ധന കാണാന്‍ സാധിച്ചു. ഇത് ബ്ലഡ് പ്രഷര്‍ കുറക്കുന്നതിനും ഉപകരിക്കും.

Read more about: blood pressure ബിപി
English summary

Blood Pressure, Health, Body, Kidney, Vitamin, Protein, ബിപി, ബ്ലഡ് പ്രഷര്‍, ആരോഗ്യം, ശരീരം, രക്തസമ്മര്‍ദം, കിഡ്‌നി, പ്രോട്ടീന്‍, വൈറ്റമിന്‍

High blood pressure or hypertension is an epidemic that is currently sweeping across the world. The fast lifestyle of fast food, soda and stress is starting to catch up on the average India, so much so that an estimated one in every three Indians has high blood pressure. This puts them at risk of heart disease, stroke and even kidney disease.
 Putting too much faith in the medical establishment to find a cure for your high blood pressure may no longer be advisable in the least. The number of prescription drugs on the market and the cascade of variations suggest that a cure for blood pressure is not in the offing anytime soon. Several herbs have been used in traditional medicine to treat hypertension and here we present a few such remedies.
X
Desktop Bottom Promotion