For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഗുണങ്ങള്‍

By Super
|

പുളിപ്പിച്ച ആപ്പിളില്‍ നിന്നുണ്ടാക്കുന്ന ബ്രൗണ്‍ നിറമുള്ള ഒരു ലായനിയാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെട്ടു വരുന്ന ഒന്നാണിത്. സൈനസൈറ്റിസ്, പനി, ഫ്ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനുള്ള ഇതിന്‍റെ കഴിവ് പ്രശസ്തമാണ്. എല്ലാ ദിവസവും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് വഴി ദഹനം മെച്ചപ്പെടുകയും, രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ ഭേദമാക്കാനും സാധിക്കും.

ആയിരക്കണക്കിന് വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചുവരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റിസ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തേനുമായി ചേര്‍ത്ത് ജലദോഷത്തിനും, ഫ്ലൂവിനും മരുന്നായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബി.സി 400 ലാണിത്. വേദനക്കും, ചില രോഗങ്ങള്‍ക്കും ഇന്നും ആപ്പിള്‍‌ സൈഡര്‍ ഉപയോഗിച്ച് വരുന്നു. റോമാക്കാരും, ജാപ്പനീസ് സാമുറായ് യോദ്ധാക്കളും കരുത്തിനും, ഊര്‍ജ്ജസ്വലതക്കും, ആരോഗ്യത്തിനും വേണ്ടി ഇത് ഉപയോഗിച്ചിരുന്നു.

ആന്‍റി സെപ്റ്റിക്കായി

ആന്‍റി സെപ്റ്റിക്കായി

പുളിപ്പ് രസമുള്ളതിനാല്‍ വസ്തുക്കള്‍ ക്ലീന്‍ ചെയ്യാനുള്ള ആന്‍റി സെപ്റ്റിക്കായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നുണ്ട്.

ദഹനവും പോഷകങ്ങളുടെ ആഗിരണവും

ദഹനവും പോഷകങ്ങളുടെ ആഗിരണവും

ഇതിലെ അസെറ്റിക് ആസിഡ് ദഹനേന്ദ്രിയത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളയും, ഫംഗസുകളെയും നീക്കാന്‍ സഹായിക്കുന്നു. ഇത് വഴി മികച്ച ദഹനവും, കഴിക്കുന്ന ആഹാരത്തില്‍ നിന്ന് പോഷകങ്ങളുടെ ആഗിരണവും മികച്ച രീതിയില്‍ സാധ്യമാകും.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍

രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും, ശരീരത്തില്‍ നിന്ന് ടോക്സിനുകളും, കൊഴുപ്പും നീക്കം ചെയ്യാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായകരമാണ്.

മുഖക്കുരു

മുഖക്കുരു

ചര്‍മ്മം വൃത്തിയാക്കാനും, മുഖക്കുരു ഭേദമാക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗറിന് കഴിവുണ്ട്.

ജലദോഷം

ജലദോഷം

ആപ്പിള്‍ സിഡെര്‍ വിനെഗറിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ഫ്ലു, സൈനസൈറ്റിസ്, ഇന്‍ഫെക്ഷനുകള്‍ എന്നിവ വഭേദമാക്കാന്‍ സഹായിക്കും.

 ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

ശരീരത്തില്‍ ആസിഡ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ആപ്പിള്‍ സിഡെര്‍ വിനെഗറിന് ഇവയെ വിഘടിപ്പിക്കാനും, ശരീരത്തിന്‍റെ പി.എച്ച് നില സമതുലിതമായി നിര്‍ത്താനും കഴിവുണ്ട്. ഇതിന് ശാസ്ത്രീയമായ തെളിവില്ലെങ്കിലും ഡോ. ജാര്‍വിസ് എന്ന ഡോക്ടര്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് രോഗം ഭേദമാക്കിയ നിരവധി കേസുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

മേയോ ക്ലിനിക്കിന്‍റെ പഠനപ്രകാരം ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

താരന് ശമനമുണ്ടാകും

താരന് ശമനമുണ്ടാകും

താരന് കാരണമാകുന്ന ഫംഗസായ മലാസെസ്സിയ അകറ്റാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗറിന് കഴിവുണ്ട്. പകുതി വീതം ആപ്പിള്‍‌ സൈഡറും, വെള്ളവും സംയോജിപ്പിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങാനനുവദിക്കുക. താരന് ശമനമുണ്ടാകും.

സൂര്യാഘാതം

സൂര്യാഘാതം

സണ്‍ബേണിന് വിധേയമായ ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് കുളിച്ചാല്‍ മതി. സാലഡുകളിലും, വെള്ളത്തിലും ചേര്‍ത്ത് കഴിക്കുന്നത് വഴി വയറിലെ എരിച്ചില്‍ മാറ്റാനും ഇതിന് കഴിവുണ്ട്.

ശരീരഭാരം കുറയ്ക്കാനാവും

ശരീരഭാരം കുറയ്ക്കാനാവും

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനാവും. ഇന്‍സുലിന്‍, പഞ്ചസാര കൊഴുപ്പ് രൂപത്തില്‍ അടിയുന്നത് തടയുന്നതിന് സമാനമാണിത്.

ഭംഗികൂട്ടാന്‍

ഭംഗികൂട്ടാന്‍

കഴുത്തിലെയും, മുഖത്തെയും ചര്‍മ്മത്തിന് ഭംഗികൂട്ടാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം ഇത് കണ്ണില്‍ വീണാല്‍ അസ്വസ്ഥതകളുണ്ടാക്കുമെന്നതിനാല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

യീസ്റ്റ് ഇന്‍ഫെക്ഷന്

യീസ്റ്റ് ഇന്‍ഫെക്ഷന്

സ്ത്രീകളിലുണ്ടാകുന്ന യീസ്റ്റ് ഇന്‍ഫെക്ഷന് ഒരു പരിഹാരമായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം. ഫംഗസ് ബാധമൂലം ഗര്‍ഭാശയമുഖത്തുണ്ടാകുന്ന രോഗമാണിത്.

ആരോഗ്യവും ഊര്‍ജ്ജ്വസലതയും

ആരോഗ്യവും ഊര്‍ജ്ജ്വസലതയും

എല്ലാ ദിവസവും ഉപയോഗിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ദിവസവും രണ്ടോ മൂന്നോ ടീസ്പൂണ്‍ വിനെഗര്‍. ഉപയോഗിച്ചാല്‍ ആരോഗ്യവും ഊര്‍ജ്ജ്വസലതയും വര്‍ദ്ധിക്കും. രാവിലെ ആദ്യം തന്നെ ആപ്പിള്‍ സിഡെര്‍ കഴിച്ചാല്‍ അത് ശരീരശുദ്ധിക്ക് ഏറെ ഗുണം ചെയ്യും.

 പ്രമേഹം തടയും

പ്രമേഹം തടയും

ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ അടങ്ങിയ അസറ്റിക് ആസിഡ് അന്നജത്തിന്‍റെ ദഹനം സാവധാനമാക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Read more about: food ഭക്ഷണം
English summary

ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഗുണങ്ങള്‍

Apple cider vinegar is a brown liquid made ​​from fermented apples.
X
Desktop Bottom Promotion