ചായ വേണോ, അതോ കാപ്പിയോ?

Posted By:
Subscribe to Boldsky

ചായ, അല്ലെങ്കില്‍ കാപ്പി ഇതായിരിക്കും ഭൂരിഭാഗം പേരുടേയും ശീലം. ഉണര്‍ന്നെണീറ്റ ഉടന്‍ ഇതിലേതെങ്കിലുമൊന്ന് ലഭിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയാതായുള്ള തോന്നലാണ് പലര്‍ക്കും.

ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അറിവ് എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ ഇവയില്‍ രണ്ടിലും ഏതാണ് കൂടുതല്‍ ആരോഗ്യകരം എന്നറിയണോ.

Tea, Coffee

ചായയിലും കാപ്പിയിലും ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും രണ്ടു തരമാണെന്നു മാത്രം. ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഫ്‌ളേവനോയ്ഡുകളാണ്. കാപ്പിയിലാകട്ടെ, ക്വയനിനുകളും ക്ലോറോജെനിക് ആസിഡും. ഇവ രണ്ടും ശരീരത്തില്‍ നിന്നും ഫ്രീ റാഡിക്കലുകളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

ചായയിലും കഫീന്‍ അംശം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ അംശത്തേക്കാള്‍ മൂന്നിരട്ടി കഫീന്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ അംശം ആരോഗ്യത്തിന് നല്ലതല്ല.

കാപ്പിയേക്കാള്‍ ചായയാണ് ദഹിക്കാന്‍ എളുപ്പം. എന്നാല്‍ പാലോ പഞ്ചസാരയോ ചേര്‍ക്കാതെ കുടിയ്ക്കുമ്പോഴാണ് ഇതിന്റെ ഗുണം ഇരട്ടിക്കുന്നത്. കട്ടന്‍ചായയില്‍ ചെറുനാരങ്ങ പിഴിഞ്ഞു കുടിയ്ക്കുന്നത് ദഹനത്തിന് വളരെ നല്ലതുമാണ്.

ചായയും കാപ്പിയും ഒരു പരിധി വരെ ക്യാന്‍സറിനെ അകറ്റി നിര്‍ത്താനും ഗുണകരമാണ്. ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സറുകള്‍ ചെറുക്കാന്‍ ചായ നല്ലതാണ്. കാപ്പി ലിവറിനെ ബാധിക്കുന്ന ക്യാന്‍സറിനേയും.

കാപ്പി കൂടുതല്‍ കുടിയ്ക്കുന്നത് തലവേദന, ഇന്‍സോംമ്‌നിയ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. കാപ്പി കൂടുതല്‍ കുടിച്ചാല്‍ കഫീന്‍ പോയ്‌സനിംഗ് എന്നൊരു പ്രശ്‌നവുമുണ്ടാകും. ഇത് ചിലപ്പോള്‍ അബോര്‍ഷന് വരെ വഴി വയ്ക്കുകയും ചെയ്യും.

എന്നാല്‍ ചായ മുകളില്‍ പറഞ്ഞ ദോഷങ്ങള്‍ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് ചായ തന്നെയാണ് കൂടുതല്‍ ആരോഗ്യകരം.

ചായയായാലും കാപ്പിയായാലും അളവ് കൂടുന്നത് അരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാര്യവും എല്ലാവരും ഓര്‍ത്തിരിക്കുക തന്നെ വേണം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Wednesday, November 21, 2012, 12:41 [IST]
English summary

Health, Body, Tea, Coffee, Cancer, Abortion, Liver, Caffeine, ആരോഗ്യം, ഭക്ഷണം, പാനീയം, ചായ, കാപ്പി, ക്യാന്‍സര്‍, അബോര്‍ഷന്‍, ദഹനം, ലിവര്‍, കഫീന്‍

Tea or coffee, what would you prefer? This is not a metaphorical question that is asked socially. It could actually affect your health.
Please Wait while comments are loading...
Subscribe Newsletter