ഭക്ഷണത്തിലൂടെ കൊളസ്ട്രോള്‍; ചില യാഥാര്‍ഥ്യങ്ങള്‍

Posted By:
Subscribe to Boldsky

ഇറച്ചി,മീന്‍,മുട്ട,ചെമ്മീന്‍,... കൊളസ്ട്രോള്‍ രോഗികളുടെ മുന്നിലുള്ള നിരോധിത ഭക്ഷ്യവസ്തുക്കളുടെ പട്ടിക നീണ്ടതാണ്. കൊളസ്ട്രോളിനെയും അതുവഴിയുണ്ടാകുന്ന ഹൃദ്രോഗത്തെയും ഭയന്ന് കൊളസ്ട്രോള്‍ കലവറയായ ഇത്തരം ഭക്ഷ്യവസ്തുക്കളെ പടിക്ക് പുറത്ത് നിര്‍ത്താനാണ് ഒരു മുപ്പത് വയസ് കഴിഞ്ഞാല്‍ ശരാശരി മലയാളിക്ക് താല്‍പ്പര്യം.

ശാരീരിക പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. ആവശ്യമായ കൊളസ്ട്രോളിന്‍െറ മുക്കാല്‍ പങ്കും ശരീരം സ്വയം ഉല്‍പ്പാദിപ്പിക്കുന്നതാണ്. ബാക്കി നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പടക്കമുള്ളവ രൂപാന്തരം പ്രാപിച്ചാണ് ഉണ്ടാകുന്നത്. ശരീരകലകള്‍ക്കും മറ്റും ആവശ്യമായതില്‍ കവിഞ്ഞ് കൊളസ്ട്രോള്‍ രക്തത്തില്‍ കലരുമ്പോഴാണ് അത് രോഗാവസ്ഥയിലേക്കും അതുവഴി ജീവനെടുക്കാവുന്ന ഹൃദ്രോഗത്തിലേക്കും മറ്റും വഴിമാറുന്നത്.

Cholestrol

എന്നാല്‍ മുട്ടയും ചെമ്മീനുമൊക്കെ പടിക്ക് പുറത്ത് നിര്‍ത്തുന്നത് കൊണ്ടുമാത്രം ഈ ‘നിശബ്ദ കൊലയാളി'യുടെ ഭീഷണി ഇല്ലാതാകുമോയെന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായംമനുസരിച്ച് പൂരിത കൊഴുപ്പുകള്‍ (സാച്ചുറേറ്റഡ് ഫാറ്റ്), ഒരുതരം അപൂരിത കൊഴുപ്പായ ട്രാന്‍സ്ഫാറ്റുകള്‍ എന്നിവയാണ് യഥാര്‍ഥ വില്ലന്‍മാര്‍.

ആരോഗ്യവാനായ മനുഷ്യനിലെ രക്ത കൊളസ്ട്രോള്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അമിതമായി ഉയരുന്നില്ളെന്നാണ് പഠനങ്ങള്‍. ജനിതക ഘടകങ്ങളും വ്യായാമമില്ലായ്മ,അമിതവണ്ണം,പുകവലി തുടങ്ങി ജീവിതശൈലിയിലെ പൊരുത്തക്കേടുകളുമുണ്ടെങ്കിലേ രോഗസാധ്യത വര്‍ധിക്കൂ.

മുട്ട കൊളസ്ട്രോള്‍ കലവറയാണെങ്കിലും അതിലെ പോഷക സമ്പന്നമായ ജീവകങ്ങളെയും (പ്രോട്ടീന്‍) മറ്റു ഘടകങ്ങളും കണ്ടില്ളെന്ന് നടിക്കാനാകില്ല. അതുകൊണ്ട് തന്നെ ആരോഗ്യവാന്‍മാരായ മനുഷ്യര്‍ക്ക് ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും വരില്ല. പ്രമേഹം,വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ മുട്ടയുടെ വെള്ളക്കരു മാത്രമേ കഴിക്കാവൂ. ഇത്തരക്കാരില്‍ കൊളസ്ട്രോള്‍ നില ഉയരുന്നത് ഹൃദ്രോഗത്തിലേക്കുള്ള എളുപ്പ വഴിയാകും.

എന്നാല്‍ പൂരിത കൊഴുപ്പ് ധാരാളമുള്ള സോസേജ്, പാല്‍ക്കട്ടി,വെണ്ണ എന്നിവക്കൊപ്പം കഴിക്കുന്നത് നിരുല്‍സാഹപ്പെടുത്തേണ്ടതാണ്.

20 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആകെ കൊളസ്ട്രോള്‍ 200 മി.ഗ്രാം/ഡി.എല്ലില്‍ താഴെയായിരിക്കണമെന്നാണ് ദേശീയ കൊളസ്ട്രോള്‍ വിദ്യാഭ്യാസ പരിപാടി നിഷ്കര്‍ഷിക്കുന്നത്. ചീത്ത കൊളസ്ട്രോളായ ‘എല്‍.ഡി.എല്‍' 100 മി.ഗ്രാം/ഡി.എല്ലും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍ 60 മി.ഗ്രാം/ഡി.എല്ലിലും താഴെയാകുന്നതാണ് ആരോഗ്യകരം.

മറ്റൊരുതരം കൊഴുപ്പായ ട്രൈഗ്ളിസറൈഡിന്‍െറ അളവും പരമപ്രധാനമാണ്. ആരോഗ്യവാനായ മനുഷ്യനില്‍ ഇതിന്‍െറ അളവ് 150 മി.ഗ്രാം/ഡി.എല്ലിലും താഴെയാകണം.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍െറ കണക്കനുസരിച്ച് ആരോഗ്യവാനായ മനുഷ്യന് ഒരു ദിവസം കഴിക്കാവുന്ന കൊളസ്ട്രോളിന്‍െറ അളവ് 300 മി.ഗ്രാം/ഡി.എല്ലാണ്. ഈ കണക്കനുസരിച്ചാണെങ്കില്‍ മുട്ടയും ചെമ്മീനുമടക്കം കഴിക്കുന്നത് രണ്ടാമത് ആലോചിക്കേണ്ടി വരും. ഒരു മുട്ടയില്‍ 185 മി.ഗ്രാം /ഡി.എല്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. മൂന്ന് ഒൗണ്‍സ് ചെമ്മീനില്‍ 100 മി.ഗ്രാം ഡി.എല്‍ കൊളസ്ട്രോളും അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

ഓരോ ഭക്ഷണവും നമ്മുടെ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം അറിയാത്തതാണ് ഓരോരുത്തരെയും രോഗബാധിതരാക്കുന്നത്. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയ കൊഴുപ്പിനെകുറിച്ച് ധാരണയുണ്ടാകണം. കൂടാതെ വാരിവലിച്ച് കഴിക്കാതെ എല്ലാം ആവശ്യത്തിന് മാത്രം കഴിക്കുക.

വെണ്ണ,ഡാര്‍ക്ക് ചോക്കലേറ്റ്,സംസ്കരിച്ച ഇറച്ചി,തേങ്ങ,വെളിച്ചെണ്ണ, പാംഓയില്‍,തൊലിയോടെയുള്ള കോഴിയിറച്ചി തുടങ്ങി പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ച് കശുവണ്ടി, വെജിറ്റബിള്‍ ഓയിലുകള്‍, കപ്പലണ്ടി എണ്ണ,ബദാം, കപ്പലണ്ടി,ഒലീവ് ഓയില്‍ തുടങ്ങിയവ ശീലമാക്കുക.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Cholesterol, Food, Egg, Body, Health, കൊളസ്‌ട്രോള്‍, ഭക്ഷണം, മുട്ട, ശരീരം, ആരോഗ്യം,

If you’ve been avoiding foods like eggs and shrimps because of their reputation as cholesterol monsters, you might need to rethink your strategy. Nutrition experts note that while foods such as the incredible edible egg are high in cholesterol, the impact of dietary cholesterol for most people pales in comparison with the real villains: saturated fats and trans fats. And some high-cholesterol foods such as eggs are excellent sources of low-fat, inexpensive protein as well as many other nutrients.
Please Wait while comments are loading...
Subscribe Newsletter