Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിയൂ

Posted by:
Published: Wednesday, May 2, 2012, 12:00 [IST]

Breast Feeding Reduces Breat Cancer Chances 2 Aid0200
 

കുഞ്ഞിന്റെ വളര്‍ച്ചക്കു മാത്രമല്ലാ, ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിനും മുലൂയൂട്ടല്‍ വളരെ പ്രധാനമാണ്.

സ്തന കോശങ്ങളില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍സിനോജന്‍ എന്ന പദാര്‍ത്ഥം ഇതില്‍ ധാരാളം സംഭരിക്കപ്പെടും. ഇത് ക്യാന്‍സര്‍ സാധ്യത ഉയര്‍ത്തുകയാണ് ചെയ്യുന്നത്. മുലയൂട്ടലിലൂടെ കൊഴുപ്പു കുറയും.

ക്യാന്‍സറിന് കാരണമായ ജീന്‍ മ്യൂട്ടേഷനും കുഞ്ഞിനെ പാലൂട്ടുമ്പോള്‍ കുറയും.

ആരോഗ്യകരമായ ജീവിതരീതികളും ഭക്ഷണങ്ങളും സ്വായത്തമാക്കുകയാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ തടുത്തു നിര്‍്ത്താനുള്ള ഒരുമാര്‍ഗം.

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ഇവ രണ്ടും ഒഴിവാക്കുക.

പോഷകങ്ങളടങ്ങിയ ഭക്ഷണം, കൃത്യമായ വ്യായാമം എന്നിവയും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളാണ്.

മുലയൂട്ടല്‍ സ്തനഭംഗി നശിപ്പിക്കുമെന്ന തെറ്റിദ്ധാരണയാണ പലരെയും ഇതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്. ഇത് തികച്ചും അബദ്ധധാരണയാണ്. മുലയൂട്ടല്‍ വഴി സ്തനാര്‍ബുദ സാധ്യത കുറയുക മാത്രമല്ലാ, അമ്മയ്ക്ക് മാനസിക സന്തുഷ്ടിയും കുഞ്ഞിന് ആരോഗ്യവും നല്‍കും.

അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് മുലയൂട്ടലിലൂടെ സാധ്യമാവുന്നത്.

English summary
Breast Cancer is one of the most dreadful health problem for women. Along witha healthy lifestyle and diet, breastfeeding can also reduce the risk of breast cancer,
Subscribe Newsletter